371 അടിച്ചിട്ടും ഓസ്‌ട്രേലിയയ്ക്ക് രക്ഷയില്ല... കില്ലര്‍ മില്ലര്‍ (118*) അടിച്ചുപൊട്ടിച്ചുകളഞ്ഞു...
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ എപ്പോഴൊക്കെ കൂറ്റന്‍ സ്‌കോര്‍ അടിച്ചോ അപ്പോഴൊക്കെ അവര് തിരിച്ചും അടിക്കും. ലോകറെക്കോര്‍ഡായ 434 റണ്‍സ് അടിച്ച് ജയിച്ചു എന്ന് വിചാരിച്ച ഓസ്‌ട്രേലിയയെ അതും അടിച്ചെടുത്ത് ഞെട്ടിച്ചവരാണ് സൗത്താഫ്രിക്കക്കാര്‍.
Read Also: സച്ചിന് സേവാഗിന്റെ വക ട്വിറ്ററില്‍ ട്രോള്‍.. സച്ചിന്റെ വക ഉരുളക്കുപ്പേരി മറുപടി... ഫാന്‍സിന് ആഘോഷം!
ഡര്‍ബനില്‍ ഇതാ 371 എന്ന പടികൂറ്റന്‍ ടോട്ടലാണ് പൂ പറിക്കുന്ന ലാഘവത്തോടെ സൗത്താഫ്രിക്ക പിന്തുടര്‍ന്നിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ വാര്‍ണറുടെയും സ്മിത്തിന്റെയും സെഞ്ചുറികളുടെ മികവില്‍ 371 റണ്‍സടിച്ചു. ഡേവിഡ് മില്ലറുടെ മിന്നും സെഞ്ചുറിയുടെ മികവില്‍ നാല് വിക്കറ്റും നാല് പന്തും ശേഷിക്കെ സൗത്താഫ്രിക്ക കളി ജയിച്ചു. ചിത്രങ്ങളിലേക്ക്..

കില്ലര്‍ മില്ലര്‍
79 പന്തില്‍ 10 ഫോറും 6 സിക്‌സും. ഡേവിഡ് മില്ലറുടെ ഈ ഇന്നിംഗ്‌സിലാണ് ഓസ്‌ട്രേലിയ തകര്‍ന്നുപോയത്. കളിയിലെ താരവും മില്ലര്‍ തന്നെ.

ക്വിന്റന്‍ ഡികോക്
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് മിന്നും തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഡി കോക് 49 പന്തില്‍ 70 റണ്‍സടിച്ചപ്പോള്‍ അംല 30 പന്തില്‍ 45 റണ്‍സടിച്ചു.

വാര്‍ണറുടെ വെടിക്കെട്ട്
107 പന്തില്‍ 117 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന് അടിത്തറ പാകിയത്. 13 ഫോറും 2 സിക്‌സും വാര്‍ണര്‍ പറത്തി.

ക്യാപ്റ്റന്റെ സെഞ്ചുറി
107 പന്തില്‍ 108 റണ്‍സെടുത്ത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മോശമാക്കിയില്ല. ഫിഞ്ച് (53), ഹെഡ് (35), ബെയ്‌ലി (28) എന്നിവരാണ് ഓസീസിന്റെ മറ്റ് സ്‌കോറര്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications