ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ 142 റണ്‍സിന് തകര്‍ത്തു.. അതും ഡിവില്ലിയേഴ്‌സ് പോലും ഇല്ലാതെ!
ജോഹന്നാസ്ബര്‍ഗ്: ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് വീണ്ടും ദക്ഷിണാഫ്രിക്കയുടെ കയ്യില്‍ നിന്നും അടി. അടി എന്ന് പറഞ്ഞാല്‍ നല്ല വെടിക്കെട്ട് അടിയാണ് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് കൊടുത്തത്. അമ്പതോവറില്‍ അവര്‍ അടിച്ചത് 6 വിക്കറ്റിന് 361 റണ്‍സ്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസിയുടെ നേതൃത്വത്തിലായിരുന്നു ബാറ്റിംഗ് വെടിക്കെട്ട്.
Read Also: കൊല്‍ക്കത്തയില്‍ വീണ്ടും അടിച്ചുപൊളിച്ച് രോഹിത് ശര്‍മ.. വിരാട് കോലി കയ്യടിച്ചുമടുത്തു!
361 റണ്‍സ് വഴങ്ങിയ ഓസ്‌ട്രേലിയ വെറും 219 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കുക കൂടി ചെയ്തതോടെ നാണക്കേട് പൂര്‍ണം. 37.4 ഓവര്‍ മാത്രമേ ലോക ചാമ്പ്യന്മാര്‍ക്ക് ബാറ്റ് ചെയ്യാന്‍ പറ്റിയുള്ളൂ. 142 റണ്‍സിന്റെ ഞെട്ടിപ്പിക്കുന്ന തോല്‍വി. ആദ്യത്തെ ഏകദിനവും തോറ്റ ഓസ്‌ട്രേലിയ പരമ്പരയില്‍ 0 - 2ന് പിന്നിലാണ്. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എ ബി ഡിവില്ലിയേഴ്‌സ് ഇല്ലാതെയാണ് ദക്ഷിണാഫ്രിക്കയുടെ ഈ വിജയം.

ഡുപ്ലിസി - ക്യാപ്റ്റന്റെ കളി
93 പന്തില്‍ 13 ബൗണ്ടറികളോടെ 111 റണ്‍സടിച്ച ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായത്. മാന്‍ ഓഫ് ദ മാച്ചും ഡുപ്ലിസി തന്നെ.

ഡുമിനിയുടെ വെടിക്കെട്ട്
ബാധ കയറിയ പോലെയായിരുന്നു ജെ പി ഡുമിനിയുടെ ബാറ്റിംഗ്. 58 പന്തുകള്‍. അതില്‍ പത്ത് ഫോറും 3 സിക്‌സും. ആകെ സംഭാവന 82 റണ്‍സ്.

റൂസ്സോയുടെ ഫിഫ്റ്റി
75 റണ്‍സോടെ ഓപ്പണര്‍ റിലീ റൂസോയും കളി ഗംഭീരമാക്കി. 81 പന്തുകള്‍ നേരിട്ട റൂസോ 10 ബൗണ്ടറികള്‍ നേടി. ഡികോക് 22, മില്ലര്‍ 26 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ബൗളര്‍മാരുടെ കഷ്ടകാലം
അരങ്ങേറ്റക്കാരായ രണ്ടുപേരാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. രണ്ടുപേര്‍ക്കും കണക്കിന് കിട്ടി. ട്രിമെയ്ന്‍ പത്തോവറില്‍ 78 റണ്‍സ് വഴങ്ങിയപ്പോള്‍ പങ്കാളിയായ മെന്നി വിട്ടുകൊടുത്തത് പത്തോവറില്‍ 82 റണ്‍സ്. ഹേസ്റ്റിംഗ്‌സ് പത്തോവറില്‍ 57 റണ്‍സിന് 3 വിക്കറ്റെടുത്തു.

ദയനീയ ബാറ്റിംഗ്
1 റണ്ണില്‍ ഫിഞ്ചിനെയും 14 റണ്‍സില്‍ സ്മിത്തിനെയും 9 റണ്‍സില്‍ ബെയ്‌ലിയെയും നഷ്ടമായ ഓസ്‌ട്രേലിയ ഒരിക്കലും വിജയപ്രതീക്ഷ വെച്ച് പുലര്‍ത്തിയില്ല. 5 പേര്‍ മാത്രം രണ്ടക്കം കടന്ന അവരുടെ ഇന്നിംഗ്‌സ് തട്ടിയും മുട്ടിയും 219 ല്‍ അവസാനിച്ചു.

വാര്‍ണര്‍ പൊരുതി
56 പന്തില്‍ 7 ഫോറും 1 സിക്‌സും സഹിതം ഡേവിഡ് വാര്‍ണര്‍ 50 റണ്‍സടിച്ചു. എന്നാല്‍ അതൊന്നും ഓസ്‌ട്രേലിയയെ രക്ഷിക്കാന്‍ പോരായിരുന്നു. ഹെഡ് 51ഉം വേഡ് 33ഉം ഹേസ്റ്റിംഗ്‌സ് 23ഉം റണ്‍സടിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications