എന്നാലും എന്റെ പീറ്റേഴ്‌സാ.. ഒത്തുകളി കേസില്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ പീറ്റേഴ്‌സന് 2 വര്‍ഷം വിലക്ക്
കേപ്ടൗണ്‍: ഒത്തുകളിക്കേസില്‍ പെട്ട മറ്റൊരു അന്താരാഷ്ട്ര താരത്തിന് കൂടി ക്രിക്കറ്റില്‍ നിന്നും വിലക്ക്. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ഓപ്പണറായ അല്‍വിരോ പീറ്റേഴ്‌സനാണ് രണ്ട് വര്‍ഷത്തേക്ക് വിലക്കപ്പെട്ടത്. ഒത്തുകളിക്കേസില്‍ പീറ്റേഴ്‌സന് ബന്ധമുണ്ടെന്ന് തെളിവുകള്‍ കിട്ടിയതിന് പിന്നാലെയാണ് നടപടി.
പീറ്റേഴ്‌സനെതിരെ അന്വേഷണം നടക്കുകയാണ്. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ സംഗതി കൂടുതല്‍ ഗുരുതരമാകും. മുപ്പത്തിയാറുകാരനായ പീറ്റേഴ്‌സന്‍ വലംകയ്യന്‍ ബാറ്റ്‌സ്മാനും ഓഫ് ബ്രേക്ക് ബൗളറുമാണ്. ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റുകളിലും ശ്രദ്ധേയമായ പ്രകനം പുറത്തെടുത്തിട്ടുണ്ട്.

ടെസ്റ്റ് സ്‌പെഷലിസ്റ്റ്
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്താണ് പീറ്റേഴ്‌സന്‍ പേരെടുത്തത്. 36 ടെസ്റ്റുകളില്‍ പീറ്റേഴ്‌സന്‍ കളിച്ചു. 21 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ടെങ്കിലും പീറ്റേഴ്‌സന് കൂടുതല്‍ ചേരുന്നത് ടെസ്റ്റ് ക്രിക്കറ്റ് തന്നെ. ഏകദിനത്തില്‍ 28ഉം ടെസ്റ്റില്‍ 34ഉമാണ് ബാറ്റിംഗ് ശരാശരി. ടെസ്റ്റില്‍ 5 സെഞ്ചുറികളും 8 ഫിഫറ്റിയുമുണ്ട്.

വിവിധ ടീമുകള്‍ക്ക് വേണ്ടി
ദക്ഷിണാഫ്രിക്കയുടെ ദേശീയ ടീമിന് പുറമേ എസ്‌ക്‌സ്, ഗ്ലാമോര്‍ഗന്‍, ലങ്കാഷെയര്‍ തുടങ്ങിയ കൗണ്ടി ക്ലബ്ബുകള്‍ക്ക് വേണ്ടിയും പീറ്റേഴ്‌സന്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലും പീറ്റേഴ്‌സന്‍ സജീവമായിരുന്നു. ടൈറ്റാന്‍സിനും ലയണ്‍സിനും വേണ്ടിയാണ് പ്രധാനമായും കളിച്ചത്. 2010ലായിരുന്നു അരങ്ങേറ്റം.

പണി പറ്റിച്ചതും ട്വന്റി 20 തന്നെ
2015ല്‍ നടന്ന ആഭ്യന്തര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് പീറ്റേഴ്‌സന് പണി കിട്ടിയിരിക്കുന്നത്. ഒത്തുകളി, സഹതാരങ്ങളുടെ ഒത്തുകളി അറിയിച്ചില്ല എന്ന് തുടങ്ങി പല ചാര്‍ജ്ജുകളാണ് പീറ്റേഴ്‌സനെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണ സംഘവുമായി സഹകരിച്ചില്ല, തെളിവുകള്‍ നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ വേറെ.

ഞാന്‍ ഒത്തുകളിക്കാരനല്ല
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് പീറ്റേഴ്‌സന്‍. താന്‍ ഒത്തുകളിക്കാരനല്ല. പീറ്റേഴ്‌സന്‍ ഒത്തുകളിച്ചിട്ടില്ല എന്നാണ് അഭിഭാഷകനും പറയുന്നത്. പീറ്റേഴ്‌സന്‍ ഏതെങ്കിലും ഒത്തുകളിക്കാരെ സമീപിക്കുകയോ പണം ആവശ്യപ്പെടുകയോ പണം വാങ്ങുകയോ ചെയ്തിട്ടില്ല. ആരോപണങ്ങളെ നിയമപരമായി തന്നെ നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications