കേപ്ടൗണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ. കളി രണ്ടു ദിവസം ംബാക്കിനില്ക്കെ ദക്ഷിണാഫ്രിക്ക 300 റണ്‍സിന്റെ ലീഡ് കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിന് 238 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റുകള്‍ കൈയിലിരിക്കെ ദക്ഷിണാഫ്രിക്ക ഇപ്പോള്‍ 294 റണ്‍സിന് മുന്നിലാണ്. എബി ഡിവില്ലിയേഴ്സിനൊപ്പം (51*) ക്വിന്റണ്‍ ഡികോക്കാണ് (29*) ക്രീസിലുള്ളത്.
ഐപിഎല്‍ പഴയ ഐപിഎല്‍ അല്ല!! ക്രിക്കറ്റ് ലോകം പറയുന്നു, വാട്ട് എ ചെയ്ഞ്ച്...
പീഡനക്കേസ്: സൗമ്യജിത്തിനെ സസ്പെന്‍ഡ് ചെയ്തു... കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാവും
നേരത്തേ ഒമ്പത് വിക്കറ്റിന് 245 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ഇന്നിങ്സ് പുനരാരംഭിച്ച ഓസീസിനെ 10 റണ്‍സ് കൂടി ടീം സ്കോറിലേക്ക് കൂട്ടിച്ചേര്‍ക്കാനേ ദക്ഷിണാഫ്രിക്ക അനുവദിച്ചുള്ളൂ. 255 റണ്‍സില്‍ കംഗാരുപ്പട കൂടാരത്തില്‍ തിരിച്ചെത്തി. 56 റണ്‍സിന്റെ ഒന്നാമിന്നിങ്സുമായാണ് ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയത്.
ഡിവില്ലിയേഴ്സിനെ കൂടാതെ ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാമും (84) അര്‍ധസെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിങിന് കരുത്ത് പകര്‍ന്നു. 145 പന്തുകളില്‍ 10 ബൗണ്ടറികളും രണ്ടു സിക്സറും മര്‍ക്രാമിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. ഹാഷിം അംല (31), ഡീന്‍ എല്‍ഗര്‍ (14), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി (20), ടെംബ ബവുമ (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. പാറ്റ് കമ്മിന്‍സ് ഓസീസിനു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തി.