നാണക്കേടിന്റെ പടുകുഴിയില്‍ ഇംഗ്ലണ്ട്, 10 വര്‍ഷത്തിനിടെ മൂന്ന് സന്ദര്‍ശക ടീമിനോട് തോറ്റു, കണക്കുകളിതാ

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് ടീം കടന്ന് പോകുന്നത്. അലെസ്റ്റര്‍ കുക്കിന്റെ ക്യാപ്റ്റന്‍സിയുടെ അവസാനം വരെ ഇംഗ്ലണ്ട് ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് ടീമുകളിലൊന്നായിരുന്നു. എന്നാല്‍ ജോ റൂട്ടിലേക്ക് ക്യാപ്റ്റന്‍സി എത്തിയ ശേഷം ടീമിന്റെ അവസ്ഥ അങ്ങനെയല്ല. ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ പരമ്പര കൈവിട്ടതോടെ 10 വര്‍ഷത്തിനിടെ നാട്ടില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത് ഇത് മൂന്നാം തവണയാണ്.
എല്ലാ വിരലുകളും ജോ റൂട്ടിലേക്ക് നീളുന്നതിനാല്‍ താരത്തിന്റെ ക്യാപ്റ്റന്‍സി തെറിക്കാനുള്ള സാധ്യത കൂടുതലാണ്. മുന്‍ താരങ്ങളടക്കം വിമര്‍ശനവുമായി രംഗത്തുണ്ട്. ആഷസിന് മുന്നോടിയായി വലിയൊരു അഴിച്ചുപണി തന്നെ ഇംഗ്ലണ്ട് ടീമിലുണ്ടായേക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടില്‍ തോല്‍പ്പിച്ച ടീമുകളെക്കുറിച്ചറിയാം.

2012ല്‍ ദക്ഷിണാഫ്രിക്ക
2012ല്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിലെത്തി ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഒന്നാം ടെസ്റ്റില്‍ ഹാഷിം അംലയുടെ ട്രിപ്പിള്‍ സെഞ്ച്വറിക്കരുത്തില്‍ ഇന്നിങ്‌സ് ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. രണ്ടാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞപ്പോള്‍ മൂന്നാം ടെസ്റ്റില്‍ 346 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചു. എന്നാല്‍ 294 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിനായുള്ളു. വെര്‍ണോന്‍ ഫിലാണ്ടറുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

2014 ശ്രീലങ്ക
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയ ഏക ഏഷ്യന്‍നിരയാണ് ശ്രീലങ്ക. ആദ്യ മത്സരം ശ്രീലങ്ക സമനിലയാക്കിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 100 റണ്‍സിനാണ് ശ്രീലങ്ക വിജയിച്ചത്. ഏഞ്ചലോ മാത്യൂസിന്റെ ബാറ്റിങ് പ്രകടനമാണ് ശ്രീലങ്കയെ തുണച്ചത്. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ മാത്യൂസ് രണ്ടാം ഇന്നിങ്‌സില്‍ 160 റണ്‍സും നേടി ശ്രീലങ്കയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവെച്ചു.

2021ല്‍ ന്യൂസീലന്‍ഡ്
അവസാനമായി രണ്ട് മത്സര പരമ്പരയില്‍ ഇംഗ്ലണ്ടിനോടും നാണംകെട്ടിരിക്കുകയാണ്. മഴ കളിച്ച ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ആതിഥേയരെ ന്യൂസീലന്‍ഡ് തോല്‍പ്പിച്ചത്. ജോ റൂട്ടടക്കമുള്ള ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ടീമിന്റെ തോല്‍വിക്ക് കാരണം. കെയ്ന്‍ വില്യംസണിന്റെ അഭാവത്തിലിറങ്ങിയ കിവീസ് ടോം ലാഗത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യക്കെതിരായ പരമ്പരയാണ് ന്യൂസീലന്‍ഡിന് മുന്നിലുള്ള അടുത്ത വെല്ലുവിളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications