Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കണം... അത് ഏത് ടീമായാലും, കളത്തില്‍ കാണാമെന്ന് അഫ്ഗാന്‍

ലണ്ടന്‍: ലോകകപ്പില്‍ ഒരു ജയം പോലും നേടാനാവാതെ പുറത്തുപോവേണ്ടി വരുമോ എന്ന പേടിയിലാണ് ദക്ഷിണാഫ്രിക്ക. നിര്‍ണായക പോരാട്ടത്തില്‍ അവര്‍ നാളെ അഫ്ഗാനിസ്ഥാനെ നേരിടും. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് അഫ്ഗാന്റെ പ്രഖ്യാപനം. അവരും ആദ്യം ജയം തേടിയാണ് കളത്തിലിറങ്ങുന്നത്. കളിച്ച മൂന്നിലും തോറ്റ ദക്ഷിണാഫ്രിക്കയുടെ നാലാം മത്സരം മഴ മുടക്കുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് സെമി സാധ്യത തീര്‍ത്തും മങ്ങിയിരിക്കുകയാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ച് സെമിയിലേക്ക് മുന്നേറുക അസാധ്യമായ കാര്യമാണ്. ഒന്നാമത്തെ കാര്യം ഒരു കാലത്തും അവരെ ഭാഗ്യം പിന്തുണച്ചിട്ടില്ല എന്നതാണ്. ഇത്തവണയും അതിന് മാറ്റമില്ല. ഡിവില്യേഴ്‌സിന്റെ വിരമിക്കല്‍ കൂടിയായപ്പോള്‍ അത് വലിയ പ്രതിസന്ധിയായി മാറുകയും ചെയ്തു. ഇതുവരെ ബാറ്റിംഗ് നിരയും ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല.

ദക്ഷിണാഫ്രിക്കന്‍ പ്രതിസന്ധി

ദക്ഷിണാഫ്രിക്കന്‍ പ്രതിസന്ധി

ദക്ഷിണാഫ്രിക്ക വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ത്യയോടും ബംഗ്ലാദേശിനോടും തോറ്റത് ടീമിന് വലിയ തിരിച്ചടിയായിരുന്നു. ബാറ്റിംഗ് നിര ഫോമിലേക്കുയരാത്തത് വലിയ തലവേദനയാണ്. ക്യാപ്റ്റന്‍ ഡുപ്ലെസി തിളങ്ങുന്നുണ്ടെങ്കിലും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ സാധിക്കുന്നില്ല. ക്വിന്റണ്‍ ഡികോക്കില്‍ വലിയ പ്രതീക്ഷയുണ്ടെങ്കിലും ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. മികച്ച തുടക്കം കിട്ടിയിട്ടും ഇവര്‍ക്ക് മുതലാക്കാന്‍ സാധിക്കുന്നില്ല.

അട്ടിമറിക്കൊരുങ്ങി അഫ്ഗാന്‍

അട്ടിമറിക്കൊരുങ്ങി അഫ്ഗാന്‍

അഫ്ഗാന്‍ ടൂര്‍ണമെന്റില്‍ അദ്ഭുതം കാണിക്കാന്‍ എത്തിയ ടീമാണ് എന്നാല്‍ വേണ്ടത്ര മികവ് ഗുല്‍ബാദിന്‍ നയീബ് നയിക്കുന്ന ടീമില്‍ നിന്ന് ഉണ്ടായിട്ടില്ല. നജീബുള്ള സദ്രാന്‍, ഷഹീദി, സസായ് എന്നീ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ടെങ്കിലും ഇവരില്‍ പലര്‍ക്കും സ്ഥിരതയില്ല. ഈ മൂന്ന് താരങ്ങളും ചില ഒറ്റപ്പെട്ട പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ പരിചയസമ്പത്ത് ടീമിന് വലിയ തിരിച്ചടിയാണ്. ലങ്കയ്‌ക്കെതിരെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ടീമിന് തോല്‍വി വഴങ്ങേണ്ടി വന്നത് പരിചയസമ്പത്തിന്റെ കുറവാണ്.

ഇവര്‍ തിളങ്ങണം

ഇവര്‍ തിളങ്ങണം

ക്വിന്റണ്‍ ഡികോക്ക്, ഡേവിഡ് മില്ലര്‍ എന്നിവര്‍ തിളങ്ങിയാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ സ്‌കോര്‍ സ്വപ്‌നം കാണാനാവൂ. വാന്‍ഡെര്‍ ഡസനില്‍ നിന്നും വലിയൊരു സ്‌കോര്‍ ടീം സ്വപ്‌നം കാണുന്നുണ്ട്. സ്ഥിരം ഫോമിലുള്ള ഹാഷിം അംലയ്ക്ക് താളം കണ്ടെത്താനാവാത്തതാണ് ഡുപ്ലെസിയെ അലട്ടുന്നത്. ബൗണ്‍സേറിയ പിച്ചുകളില്‍ അംലയ്ക്ക് താളം കണ്ടെത്താനായിട്ടില്ല. ക്രിസ് മോറിസ്, ജെപി ഡുമിനി എന്നിവരുടെ സേവനവും ടീമിന് ആവശ്യമുണ്ട്.

സുപ്രധാന താരങ്ങള്‍

സുപ്രധാന താരങ്ങള്‍

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കഗിസോ റബാദയാണ് ശ്രദ്ധിക്കപ്പെടുന്ന താരം. റബാദയുടെ വേഗമേറിയ പന്തുകള്‍ അഫ്ഗാന്‍ നിരയെ പരീക്ഷിക്കും. അഫ്ഗാന്‍ നിരയില്‍ റാഷിദ് ഖാനെന്ന മാന്ത്രിക സ്പിന്നര്‍ ദക്ഷിണാഫ്രിക്കയ്ക്കും തലവേദനയാവും. സ്പിന്‍ ബൗളിംഗിനെ നേരിടുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ മധ്യനിരയ്ക്കുള്ള പോരായ്മ റാഷിദിന് നേട്ടമാകും. മറുവശത്ത് പേസ് ബൗളിംഗാണ് അഫ്ഗാന് വെല്ലുവിളി. ലോകകപ്പില്‍ ഇരുടീമുകളും ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്.

Story first published: Friday, June 14, 2019, 20:29 [IST]
Other articles published on Jun 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+