പരിശീലകനായി ഗാംഗുലി തിളങ്ങുമെന്ന് ബ്രെറ്റ് ലീ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി നിയമിതനാകുകയാണെങ്കില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പാണെന്ന് മുന്‍ ഓസീസ് താരം ബ്രെറ്റ് ലീ.

നേട്ടങ്ങള്‍ ഉണ്ടാകുമെന്നുറപ്പല്ല
അനുഭവ സമ്പത്തിന്റെ കാര്യത്തില്‍ അനുഗ്രഹീതനായ സൗരവിന് പരിശീലക വേഷത്തില്‍ ഇന്ത്യക്കായി നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് ബ്രെറ്റ് ലീ പറഞ്ഞു

പരിശീലകനായി തിളങ്ങും
പരിശീലക വേഷം ഗാംഗുലി ആഗ്രഹിക്കുന്നുവെങ്കില്‍ ആ പരീക്ഷയില്‍ അദ്ദേഹം ഉയര്‍ന്ന നിലയില്‍ പാസാകുമെന്ന് ഉറപ്പാണ്.

വേണ്ടത്ര അനുഭവ സമ്പത്ത്
ടെസ്റ്റ്, ഏകദിന. ട്വന്റി20 മത്സരങ്ങളില്‍ അനുഭവസമ്പത്തുള്ള ഗാംഗുലിക്ക് പരിശീലക പദവി ഒരു വെല്ലുവിളിയാകില്ല.

കളിക്കാരുടെ പെര്‍ഫോമന്‍സ് ഉയര്‍ത്തും
സ്വാഭാവിക രീതിയില്‍ കളിക്കാന്‍ ഓരോ കളിക്കാരനെയും പ്രേരിപ്പിക്കാന്‍ ഗാംഗുലിക്ക് കഴിയും. ഇന്നത്തെ ഇന്ത്യന്‍ യുവനിരക്ക് ആത്മവിശ്വാസം പകരാനും സൗരവിന്റെ സാന്നിധ്യം സഹായിക്കും

ഡയറക്ടര്‍ പദവിയിലേക്ക്
ഇന്ത്യന്‍ ടീം ഡയറക്ടര്‍, ഹൈ പെര്‍ഫോര്‍മന്‍സ് മാനേജര്‍, ക്രിക്കറ്റ് ഉപദേശക സമിതി തലവന്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് സൗരവ് ഗാംഗുലി എത്തുന്നു വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ബ്രെറ്റ് ലീ യുടെ ഈ പരമാര്‍ശം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications