വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ടെസ്റ്റ്: വല്ലപ്പോഴും കളിച്ചാല്‍ മതിയെന്ന് കോലി, എല്ലാ പരമ്പരയിലും വേണമെന്ന് ഗാംഗുലി

Sourav Ganguly wants India to play pink-ball tests in every series

മുംബൈ: വല്ലപ്പോഴുമൊരിക്കല്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നതിനോടാണ് നായകന്‍ വിരാട് കോലിക്ക് താത്പര്യം. അതായത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഡേ/നൈറ്റ് ടെസ്റ്റുകള്‍ മാത്രം. ആളെക്കൂട്ടാനായി ഡേ/നൈറ്റ് ടെസ്റ്റുകള്‍ പതിവാക്കരുതെന്ന് ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടത് അടുത്തിടെയാണ്. പക്ഷെ വിഷയത്തില്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ നിലപാടോ, മറ്റൊന്നും.

ഇനിയും കളിക്കും

പിങ്ക് ബോള്‍ ടെസ്റ്റ് ടീം ഇന്ത്യ ഇനിയും കളിക്കും. മുന്നോട്ടുള്ള ടെസ്റ്റ് പരമ്പരകളില്‍ ഒരു മത്സരമെങ്കിലും ഡേ/നൈറ്റ് ക്രമത്തിലായിരിക്കണമെന്ന് ഗാംഗുലി നിര്‍ദ്ദേശിക്കുന്നു. ദി വീക്ക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിസിസിഐ അധ്യക്ഷന്റെ പ്രതികരണം.ടെസ്റ്റ് മത്സരങ്ങളുടെ പ്രചാരം കൂട്ടാന്‍ ഡേ/നൈറ്റ് ക്രമത്തിന് കഴിയുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി ഗാംഗുലി അറിയിച്ചു.

മറ്റു സ്റ്റേഡിയങ്ങളും സജ്ജം

വരുംഭാവിയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് നിര്‍ണായകമാണ്. എല്ലാ ടെസ്റ്റും പകലും രാത്രിയുമായി കളിക്കണമെന്നില്ല. പക്ഷെ പരമ്പരയില്‍ ഒരു മത്സരമെങ്കിലും ഡേ/നൈറ്റ് ക്രമം പാലിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. പിങ്ക് ബോള്‍ ടെസ്റ്റിന് വമ്പിച്ച ജനപങ്കാളിത്തമാണ് ഈഡന്‍ ഗാര്‍ഡന്‍സ് കണ്ടത്. ഈഡനിലേതുപോലെ രാജ്യത്തെ മറ്റു സ്‌റ്റേഡിയങ്ങളും പിങ്ക് ബോള്‍ ടെസ്റ്റിന് സജ്ജമാണെന്ന് ഗാംഗുലി അറിയിച്ചു.

Most Read: ഇന്ത്യ vs വിന്‍ഡീസ് ടി20: സഞ്ജു കളിക്കണം, ഓപ്പണറായി തന്നെ... നിര്‍ദേശം കോച്ചിന്റേത്

കളിക്കാൻ ഓസ്ട്രേലിയക്ക് ആഗ്രഹം

വൈകാതെ ഇക്കാര്യം ബോര്‍ഡുമായി ചര്‍ച്ച ചെയ്യും. ഈഡനിലെ നിറഞ്ഞ ഗ്യാലറി കണ്ടുകഴിഞ്ഞ സ്ഥിതിക്ക്് അയ്യായിരം പേര്‍ക്ക് മുന്നില്‍ ടെസ്റ്റ് കളിക്കാന്‍ ഇനിയാര്‍ക്കും താത്പര്യമുണ്ടാകില്ല, ഗാംഗുലി അഭിപ്രായപ്പെട്ടു.

നിലവില്‍ ഡേ/നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയുടെ ക്ഷണമുണ്ട്. അടുത്തവര്‍ഷം ഇന്ത്യയുടെ ഓസ്‌ട്രേലിയാ പര്യടനത്തില്‍ ഡേ/നൈറ്റ് ടെസ്റ്റ് കൂടി ഉള്‍പ്പെടുത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നു.

Most Read: ഗെയ്ല്‍, വാര്‍ണര്‍, കോലി, എബിഡി, അഫ്രീഡി... ഇത് ഒന്നൊന്നര ലോക ടി20 ടീം, ധോണി ക്യാപ്റ്റന്‍

തോൽവി അറിഞ്ഞിട്ടില്ല

ഓസ്‌ട്രേലിന്‍ സ്പിന്‍ ഇതിഹാസം ഷെയന്‍ വോണ്‍ മുതല്‍ ഇപ്പോഴത്തെ ടെസ്റ്റ് നായകന്‍ ടിം പെയ്ന്‍ വരെ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതേസമയം, വിഷയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ കളിച്ച പിങ്ക് ബോള്‍ ടെസ്റ്റുകളെല്ലാം ജയിച്ച നില്‍ക്കുകയാണ് ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡില്‍ പാകിസ്ഥാനെതിരെയും കംഗാരുക്കള്‍ ഇന്നിങ്‌സ് ബാക്കി നില്‍ക്കെ ബാക്കി ജയിച്ചുകയറി. ഇനി പെര്‍ത്തില്‍ ന്യൂസിലാന്‍ഡുമായാണ് ഓസ്‌ട്രേലിയയുടെ ഏഴാമത്തെ പിങ്ക് ബോള്‍ ടെസ്റ്റ്.

തീരുമാനം തിരുത്തി

2015 -ലാണ് ഡേ/നൈറ്റ് ടെസ്റ്റുകള്‍ സംഘടിപ്പിക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അനുമതി നല്‍കിയത്. പക്ഷെ കഴിഞ്ഞ നാലു വര്‍ഷം പിങ്ക് ബോള്‍ ടെസ്റ്റിനോട് ഇന്ത്യ സഹകരിച്ചില്ല. 2018 -ല്‍ അഡ്‌ലെയ്ഡില്‍ ഡേ/നൈറ്റ് ടെസ്റ്റ് കളിക്കാന്‍ കോലിയെയും സംഘത്തെയും ഓസ്ട്രേലിയ ക്ഷണിച്ചെങ്കിലും ബിസിസിഐ പിന്മാറി. എന്നാല്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലുടനീളം ആളൊഴിഞ്ഞ ഗ്യാലറികള്‍ കണ്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റ് തീരുമാനം പുനഃപരിശോധിച്ചു. തുടര്‍ന്ന് പുതുതായി ചുമതയേറ്റ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ മാരത്തണ്‍ ചര്‍ച്ചകളാണ് ഈഡനില്‍ പിങ്ക് ബോള്‍ ടെസ്റ്റിന് വഴിയൊരുക്കിയത്.

Story first published: Tuesday, December 3, 2019, 19:09 [IST]
Other articles published on Dec 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X