ഇന്ത്യ ഓസ്‌ട്രേലിയ സീരീസ്; സൗഹൃദം നിലനിര്‍ത്തണം; കോലിക്കെതിരെ ഗാംഗുലി
ദില്ലി: ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് സീരീസിനിടെയുണ്ടായ സംഭവങ്ങള്‍ പരമ്പര അവസാനിച്ചതോടെ അടഞ്ഞ അധ്യായമാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പരമ്പരയ്ക്കുശേഷം വിരാട് കോലി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഗാംഗുലിയുടെ പ്രതികരണം. ഓസ്‌ട്രേലിയയുടെ ചില താരങ്ങള്‍ സുഹൃത്തുക്കളായിരിക്കില്ലെന്നായിരുന്നു കോലിയുടെ പരാമര്‍ശം.
സാധാരണ രീതിയില്‍ പരമ്പര കഴിഞ്ഞശേഷം ഇരു ടീമുകളിലെയും ക്യാപ്റ്റന്‍മാര്‍ പഴയ സൗഹൃദത്തിലേക്ക് മടങ്ങിയെത്തുന്നത് പതിവാണ്. തന്റെ ഭാഗത്തും ടീമിന്റെ ഭാഗത്തുമുണ്ടായ വീഴ്ചയ്ക്ക് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പരസ്യമായി ക്ഷമ പറയുകയും ചെയ്തു. എന്നാല്‍, ചില ഓസീസ് താരങ്ങളോട് പഴയ സൗഹൃദമുണ്ടാകില്ലെന്ന് പറഞ്ഞാണ് കോലി ഞെട്ടിച്ചത്.

അതേസമയം, മത്സരം കഴിയുന്നതോടെ മറക്കാനും പൊറുക്കാനും കഴിയണമെന്ന് ഗാംഗുലി പറഞ്ഞു. ഇത് കളിക്കളത്തിലെ മത്സരം മാത്രമാണ്. കളി കഴിയുന്നതോടെ മത്സരവും അവസാനിച്ചു. എന്നാല്‍, മുന്‍ ഓസ്‌ട്രേലിയന്‍ കളിക്കാരുടെയും മാധ്യമങ്ങളുടെയും രീതി ശരിയല്ല. അവരും കളിക്കിടയില്‍ സ്ലെഡ്ജിങ് നടത്തുകയായിരുന്നെന്ന് ഗാംഗുലി വിമര്‍ശിച്ചു.
സ്ലെഡ്ജിങ് ഓസീസിന്റെ പതിവു രീതിയാണ്. സ്റ്റീവോയുടെ കാലത്ത് തനിക്ക് ഇത് സുപരിചിതവുമാണ്. എന്നാല്‍, ഇത് മത്സരത്തിന്റെ ഭാഗംമാത്രമാണ് താന്‍ കരുതിയിരുന്നത്. കോലിയും സ്മിത്തും സൗഹൃദത്തില്‍ തുടരുമെന്നാണ് താന്‍ കരുതുന്നത്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകളും ഇതുസംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്നും ഗാംഗുലി വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications