ഐഎസ്എല്‍ മാമാങ്കത്തിന് തിരികൊളുത്താന്‍ ഗാംഗുലി കൊച്ചിയിലേക്ക്
കൊല്‍ക്കത്ത: എല്ലാം പെട്ടെന്നായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അമരത്തേക്ക് ഗാംഗുലി കടന്നുവരുമെന്ന് ആരും കരുതിയിരുന്നില്ല. എന്തായാലും പുതിയ പ്രസിഡന്റിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ബിസിസിഐ പൂര്‍ത്തിയാക്കി. ഒക്ടോബര്‍ 23 -ന് ബിസിസിഐ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ചുമതലയേല്‍ക്കും.
ഇതിനിടയില്‍ ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫ്രീഡം ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കാണാന്‍ ഗാംഗുലി പദ്ധതിയിട്ടിരുന്നു. ശനിയാഴ്ച്ച റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ്. പക്ഷെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരം ഒക്ടോബര്‍ 20 -ന് കൊച്ചിയില്‍ നടക്കുന്നതിനാല്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് ഫുട്‌ബോള്‍ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ് ദാദ.

റാഞ്ചിയില്‍ ക്രിക്കറ്റു കളി കാണണമെന്നാണ് കരുതിയത്. പക്ഷെ കേരളത്തില്‍ ഐഎസ്എല്‍ പുതിയ സീസണ്‍ ഉദ്ഘടനം ചെയ്യേണ്ടതുകൊണ്ട് മൂന്നാം ടെസ്റ്റ് കാണാന്‍ കഴിയില്ല, ഗാംഗുലി വ്യക്തമാക്കി. ഇതേസമയം, ബിസിസിഐ ചട്ടം പ്രകാരം ഉത്തരവാദപ്പെട്ട സ്ഥാനത്തുള്ളവര്‍ ഒന്നിലധികം പദവികള്‍ വഹിക്കാന്‍ പാടില്ല. അതുകൊണ്ട് എല്ലാ മീഡിയാ കരാറുകളും ദില്ലി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസി ബന്ധവും ഗാംഗുലിക്ക് ഉപേക്ഷിക്കേണ്ടതായി വരും.
ബിസിസിഐ അധ്യക്ഷനായാല്‍ ടിവി പരിപാടികളില്‍ അവതാരകനാകാനോ പങ്കെടുക്കാനോ ഗാംഗുലിക്ക് അനുവാദമില്ല. നിലവില്‍ ദാദാഗിരിയെന്ന ബംഗാളി ടിവി ഷോയുടെ അവതാരകനാണ് സൗരവ്് ഗാംഗുലി. പുതിയ ചുമതലയില്‍ കയറുന്നതു മുന്‍നിര്‍ത്തി ക്രിക്കറ്റ് കമ്മന്ററി, ലേഖനമെഴുത്ത്, ഐപിഎല്‍ ഉത്തരവാദിത്തങ്ങള്‍ എന്നിവയെല്ലാം നിര്‍ത്തിയെന്ന് ഗാംഗുലി അറിയിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications