Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ-പാക് സീരീസ്; തീവ്രവാദി ആക്രമണത്തിനിടയ്ക്ക് ക്രിക്കറ്റ് വേണ്ടെന്ന് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും തുടക്കമിടാനൊരുങ്ങവെ ഗുരുദാസ്പൂരില്‍ നടന്ന തീവ്രവാദി ആക്രമണം പരമ്പര ഇല്ലാതാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. തീവ്രവാദി ആക്രമണത്തിനെതിരെ ബിസിസിഐ തന്നെ പ്രതിഷേധിച്ചതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും രംഗത്തെത്തി.

ഇക്കാര്യത്തില്‍ ബിസിസിഐയുടെ നിലപാട് ശരിയാണെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ എല്ലായിപ്പോഴും ബാധിക്കുന്നതാണ് തീവ്രവാദി ആക്രമണങ്ങള്‍. ഇത്തരം ആക്രമണം നിര്‍ത്തിയശേഷം ക്രിക്കറ്റ് ആഘോഷിക്കുന്നതാകും ശരി. ക്രിക്കറ്റിനെക്കാള്‍ വലുതാണ് മനുഷ്യത്വമെന്നും ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗാംഗുലി പറഞ്ഞു.

sourav-ganguly2

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് ഈ വര്‍ഷം ഡിസംബറില്‍ തുടക്കമിടാമെന്നായിരുന്നു ബിസിസിഐയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുണ്ടാക്കിയ ധാരണ. 2023നിടെ അഞ്ചു പരമ്പരകളായിരുന്നു ഇരു രാജ്യങ്ങളും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഗുരുദാസ്പൂര്‍ തീവ്രവാദി ആക്രമണത്തോടെ പരമ്പരയില്‍ നിന്നും പിന്നോക്കം പോയേക്കുമെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന.

ഐപിഎല്‍ ഒത്തുകളിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ കാര്യത്തിലും ഗാംഗുലി പ്രതികരിച്ചു. ദില്ലി കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നിലനില്‍ക്കുകയാണ്. കോടതി കുറ്റവിമുക്തനാക്കിയതോടെ ബിസിസിഐ എല്ലാ കളിക്കാര്‍ക്കും അവസരം നല്‍കുമെന്നാണ് താന്‍ കരുതുന്നതെന്ന് ഗാംഗുലി പ്രതികരിച്ചു.

Story first published: Wednesday, July 29, 2015, 9:02 [IST]
Other articles published on Jul 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+