Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ അടുത്ത സീസണില്‍ നേരത്തെയുണ്ടാകുമോ? രണ്ട് സര്‍പ്രൈസുകള്‍ ഉണ്ടെന്ന് ഗാംഗുലി!!

ദുബായ്: ഐപിഎല്‍ അടുത്ത സീസണ്‍ എപ്പോള്‍ തുടങ്ങുമെന്ന ചോദ്യം ഇപ്പോള്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ കാര്യമാണ്. അതേസമയം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. രണ്ട് സര്‍പ്രൈസുകള്‍ ഉണ്ടെന്ന് ഗാംഗുലി പറയുന്നു. അടുത്ത വര്‍ഷത്തെ ഐപിഎല്‍ വൈകിലെന്നും ഗാംഗുലി വ്യക്തമാക്കി. ഏപ്രില്‍-മെയ് മാസങ്ങളിലായി ഐപിഎല്‍ 2012 സീസണ്‍ നടക്കുമെന്നും ഗാംഗുലി പറഞ്ഞു. അതേസമയം ഇന്ത്യയില്‍ തന്നെ മത്സരങ്ങള്‍ നടക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഈ സീസണില്‍ മാത്രം കളിക്കാനുള്ള ഒരു വേദി മാത്രമായിരുന്നുവെന്നും ഗാംഗുലി വ്യക്തമാക്കി.

1

ക്രിക്കറ്റ് ആരാധകര്‍ക്കുള്ള സന്തോഷവാര്‍ത്ത കൂടിയാണ് ഗാംഗുലി നല്‍കിയിരിക്കുന്നത്. അതേസമയം ഇംഗ്ലണ്ട് പര്യടനത്തിനായി ഇതിനിടയില്‍ ഇന്ത്യയിലെത്തുമെന്നും ഗാംഗുലി പറഞ്ഞു. അതിന് പുറമേ രഞ്ജി ട്രോഫി മത്സരങ്ങളും നടത്തും. അതിനായി ബയോ ബബ്ബിള്‍ ഒരുക്കി എല്ലാ കളിക്കാരെയും അതിന്റെ ഭാഗമാകും. കായിക മേഖല നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഐഎസ്എല്‍ നവംബില്‍ ഗോവയില്‍ ആരംഭിക്കും. തീര്‍ച്ചയായും കോവിഡിനെ കുറിച്ചുള്ള ഭയം ഇപ്പോഴില്ല. ഐപിഎല്‍ ആ ഭീതി മറികടക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. തീര്‍ച്ചയായും ഐപിഎല്‍ നന്നായി നടത്തിയതിന് ആഘോഷങ്ങളുണ്ടാവുമെന്നും ഗാംഗുലി സൂചിപ്പിച്ചു.

്അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര യുഎഇയില്‍ നടക്കുമെന്ന വാദങ്ങളെയും ഗാംഗുലി തള്ളി. ഇംഗ്ലണ്ടിനെതിരായ വമ്പന്‍ പരമ്പര ഇന്ത്യയില്‍ വെച്ച് തന്നെ നടക്കും. ലോകത്ത് പല ടി20 ലീഗുകളും നടക്കുന്നുണ്ട്. പക്ഷേ എങ്ങനെയോ ഈ ലീഗുകളെ മുഴുവന്‍ മറികടന്ന് ക്വാളിറ്റിയില്‍ മുന്നിലെത്താന്‍ ഐപിഎല്ലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള ടി20 ലീഗുകളില്‍ ബെസ്റ്റാണ് ഐപിഎല്‍. ഇതാണ് ക്രിക്കറ്റിന്റെ ക്വാളിറ്റി. തീര്‍ച്ചയായും ഐപിഎല്ലിലെ മത്സരങ്ങളാണ് ഇതിന് കാരണം. ഇന്ത്യയിലെ ക്രിക്കറ്റിനോടുള്ള ആവേശമാണ് ഇത് സാധ്യമാക്കുന്നത്. ക്രിക്കറ്റ് ആരാധകരാണ് ടൂര്‍ണമെന്റിനെ വിജയിപ്പിക്കുന്നത്. ഓരോ കളിക്കാരനും ക്വാളിറ്റിയുള്ളവരാണെന്നും ഗാംഗുലി പറഞ്ഞു.

നിങ്ങള്‍ ലോകത്തുള്ള എല്ലാ ടി20 ലീഗുകളും കണ്ട് നോക്കൂ. ഞാനവരെ കുറ്റം പറയുന്നില്ല. അവരുടെ മത്സരങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ ഐപിഎല്‍ തീര്‍ത്തും വ്യത്യസ്തമാണ്. നിങ്ങള്‍ പൊള്ളാര്‍ഡിനെ നോക്കൂ. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം കളിക്കുന്നത് ശ്രദ്ധിക്കൂ. അതേ പൊള്ളാര്‍ഡ് ഐപിഎല്ലില്‍ കളിക്കുന്നത് നോക്കൂ. ഇത് രണ്ടും വ്യത്യസ്തമാണ്. മുംബൈ ഇന്ത്യന്‍സിനെ പൊള്ളാര്‍ഡ് നയിച്ചത് ഗംഭീരമായിട്ടാണ്. ഡിവില്യേഴ്‌സിന്റെ വെടിക്കെട്ട് ഈ പ്രായത്തിലും കാണാന്‍ സാധിക്കും. ഓരോ ടീം ഉടമകളും അവരുടെ ടീമിന്റെ കരുത്തില്‍ വല്ലാത്ത ആവേശം കാണിക്കുന്നവരാണ്. കോവിഡിന്റെ സമയത്ത് ടീം ഉടമകള്‍ ക്രിക്കറ്റില്ലെങ്കില്‍ മരിച്ച് പോകുമെന്ന് വരെ പറഞ്ഞിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

Story first published: Saturday, November 7, 2020, 22:03 [IST]
Other articles published on Nov 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+