Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 ലോകകപ്പ്; മനീഷ് പാണ്ഡെ നിരാശപ്പെടേണ്ടതില്ലെന്ന് ഗാംഗുലി

കൊല്‍ക്കത്ത: അടുത്തമാസം നടക്കുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഇടം ലഭിക്കാത്തതില്‍ മനീഷ് പാണ്ഡെ നിരാശപ്പെടേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സെലക്ടര്‍മാരുടെ തെരഞ്ഞെടുപ്പിനെ ഗാംഗുലി ന്യായീകരിച്ചു. അജിങ്ക്യ രഹാനെയാണ് മികച്ചതെന്ന ഒറ്റ കാരണത്താലാണ് മനീഷ് പാണ്ഡെയെ സെലക്ടര്‍മാര്‍ ഒഴിവാക്കിയതെന്ന് ഗാംഗുലി പറഞ്ഞു.

ആഭ്യന്തരക്രിക്കറ്റില്‍ മികച്ച കളികാഴ്ചവെച്ച മനീഷ് അന്താരാഷ്ട്ര ക്രിക്കറ്റിലും വരവറിയിച്ച താരമാണ്. നിരാശനാകാതെ ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. ഒരു ലോകകപ്പിലോ ഏഷ്യാകപ്പിലോ ഒതുങ്ങുന്നതല്ല ക്രിക്കറ്റ്. മനീഷ് പാണ്ഡെയ്ക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിക്കുമെന്നുതന്നെയാണ് താന്‍ കരുതുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

ganguly-manish

പരിക്കേറ്റ് വിശ്രമത്തിലായ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെയും ഗാംഗുലി ന്യായീകരിച്ചു. മോശം ഫോമില്‍ കളിക്കുന്ന ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരേക്കാള്‍ സെലക്ടര്‍മാര്‍ ഷമിയില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ കുറ്റംപറയാന്‍ സാധിക്കില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ ഷമിക്ക് മികവ് പ്രകടിപ്പിക്കാന്‍ കഴിയുമെന്നും ഗാംഗുലി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ 3 മത്സരങ്ങളുടെ ട്വന്റി20 പരമ്പര നേരിയ ഇന്ത്യന്‍ ടീമില്‍ പവന്‍ നേഗിയെ ഉള്‍പ്പെടുത്തിയതാണ് ലോകകപ്പിലെ പ്രധാനമാറ്റം. ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച നേഗിയെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്പ്രീസ് ഭുമ്‌റ, ഹര്‍ദിക് പാണ്ഡ്യ, ആശിഷ് നെഹ്‌റ, മുഹമ്മദ് ഷമി എന്നിവരാണ് ലോകകപ്പില്‍ ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍.

Story first published: Saturday, February 6, 2016, 8:45 [IST]
Other articles published on Feb 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+