എനിക്ക് വേണ്ടി ഗാംഗുലി ത്യാഗം ചെയ്തു, ദാദയോട് നന്ദിയുണ്ട്: സേവാഗ്
ബെംഗളൂരു: തനിക്ക് ഓപ്പണിംഗ് സ്ഥാനം തരാന്‍ വേണ്ടി സൗരവ് ഗാംഗുലി വലിയ ത്യാഗമാണ് ചെയ്തത് എന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. സച്ചിനും ഗാംഗുലിയും ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്ത് കളിക്കുന്ന കാലത്താണ് സേവാഗ് ടീമിലെത്തുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സേവാഗിനെ ഓപ്പണറാക്കി ഗാംഗുലി താഴേക്കിറങ്ങി. ഗാംഗുലിയുടെ കരിയറിന്റെ താഴ്ച ആരംഭിക്കുന്നത് ഈ ഒരു നീക്കത്തോടെയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം സംസാരിക്കുകയായിരുന്നു വീരു. ക്രിക്കറ്റിന്റെ ദൈവമായ സച്ചിനൊടൊപ്പം തനിക്ക് ഓപ്പണ്‍ ചെയ്യാന്‍ സാധിച്ചത് ഗാംഗുലി ചെയ്ത ത്യാഗത്തിന്റെ ഫലമായിട്ടാണ്. എന്തായാലും ഗാംഗുലിയുടെ ത്യാഗം വെറുതെ ആയില്ല, സച്ചിന്‍ - ഗാംഗുലി സഖ്യത്തെ പോലെ തന്നെ സച്ചിന്‍ - സേവാഗ് സഖ്യവും ഒന്നാന്തം കൂട്ടുകെട്ടായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റ് കളിപ്പിച്ചത് ഗാംഗുലി
ടെസ്റ്റിലും ഏകദിനത്തിലും സേവാഗിനെ ഓപ്പണറാക്കിയത് ഗാംഗുലിയാണ്. ഗാംഗുലി തന്നില്‍ വിശ്വാസമര്‍പ്പിച്ചിരുന്നില്ലെങ്കില്‍ താന്‍ ടെസ്റ്റ് ക്രിക്കറ്റ് തന്നെ കളിച്ചിട്ടുണ്ടാകില്ല എന്നാണ് സേവാഗ് പറയുന്നത്.

ഭാഗ്യാവാനാണ് ഞാന്‍
എനിക്ക് മുമ്പേ സച്ചിനും ഗാംഗുലിയുമായിരുന്നു ഓപ്പണര്‍മാര്‍. ഇഷ്ടം പോലെ സെഞ്ചുറി കൂട്ടുകെട്ടുകളും റെക്കോര്‍ഡുകളും അവര്‍ ഉണ്ടാക്കി. ഗാംഗുലി അദ്ദേഹത്തിന്റെ സ്ഥാനം എനിക്ക് തന്നു.

ഗാംഗുലിയുടെ ത്യാഗം
ഗാംഗുലി ചെയ്തത് ഒരു ത്യാഗമാണ്. എന്നോട് ഗാംഗുലിക്ക് വലിയ സ്‌നേഹമായിരുന്നു. അതുകൊണ്ടാകണം എനിക്ക് ആ സ്ഥാനം തന്നത്. ഞാന്‍ ഭാഗ്യവാനാണ്. താങ്ക് യൂ സൗരവ് ഗാംഗുലി - സേവാഗ് പറഞ്ഞു

കണ്ടെത്തിയത് സഹീര്‍ ഖാന്‍
തന്നിലെ ഓപ്പണറെ കണ്ടെത്തിയത് സഹീര്‍ ഖാനാണ് എന്നും സേവാഗ് പറഞ്ഞു. ഗാംഗുലിയോട് തന്നെ ഓപ്പണ്‍ ചെയ്യിക്കാന്‍ ആദ്യമായി പറഞ്ഞത് സഹീര്‍ ഖാനാണ്. താങ്ക് യൂ സഹീര്‍ ഖാന്‍.

എന്നിലെ ടെസ്റ്റ് ക്രിക്കറ്ററെ കണ്ടെത്തി
എന്റെ കളി കണ്ടാല്‍ ഏകദിന സ്‌പെഷലിസ്റ്റ് ആണെന്ന് തോന്നും. എന്നില്‍ ഒരു ടെസ്റ്റ് ക്രിക്കറ്ററുണ്ടെന്ന് കണ്ടെത്തിയത് ഗാംഗുലിയാണ്.

ചെറിയ അനിയന്‍
ഗാംഗുലി, ദ്രാവിഡ്, സച്ചിന്‍, ലക്ഷ്മണ്‍ തുടങ്ങിയവരെല്ലാം എന്നെ അനിയനെപ്പോലെയാണ് കണ്ടത് - ഫാബുലസ് ഫോറിനെപ്പറ്റി സേവാഗ് പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications