വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച യുഗം ആര്‍ക്കു കീഴില്‍? ഗാംഗുലിയോ, ധോണിയോ? ചോപ്ര പറയുന്നു

റമീസ് രാജയുമായി സംസാരിക്കുകയായിരുന്നു ചോപ്ര

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു സുവര്‍ണ കാലഘട്ടങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്നത് സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവര്‍ ടീമിനെ മനയിച്ചപ്പോഴായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റത്തിന്റെ വിത്തുകള്‍ കൊയ്തത് ദാദയായിരുന്നെങ്കില്‍ അതിന്റെ ഫലം കൊയ്തത് തുടര്‍ന്നു വന്ന ധോണിയായിരുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് രണ്ടു ലോകകപ്പ് കിരീടമുള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയത്. ഈ രണ്ടു ക്യാപ്റ്റന്‍മാരില്‍ ആരുടെ യുഗമാണ് മികച്ചതെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. മുന്‍ പാകിസ്താന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ റമീസ് രാജയോടൊപ്പം തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

gangu dho

ഗാംഗുലിയുടെ കീഴിലുള്ള യുഗമാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ചതെന്നു ചോപ്ര ചൂണ്ടിക്കാട്ടി. അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. വാതുവയ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ആടിയുലഞ്ഞ നില്‍ക്കുന്ന കാലത്താണ് ഗാംഗുലി നായകനായി വരുന്നത്. അത് മറികടന്ന് താരളില്‍ ആത്മവിശ്വാസം തിരികെ നല്‍കി വിജയികളുടെ സംഘത്തെ വാര്‍ത്തെടുത്തത് ഗാംഗുലിയാണ്. പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരുന്നതിലും അദ്ദേഹം മിടുക്കനായിരുന്നുവെന്ന് ചോപ്ര പറയുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെ തനിക്കൊപ്പം കൂട്ടിയ ഗാംഗുലി പിന്നീട് യുവരാജ് സിങ്, ആശിഷ് നെഹ്‌റ, സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ഹര്‍ഭജന്‍ സിങ് എന്നിവരെയും തന്റെ ടീമിനൊപ്പം ചേര്‍ത്തു. ഇന്ത്യ നാട്ടിലേതു പോലെ വിദേശത്തും ജയിക്കാന്‍ ആരംഭിച്ചു.

ധോണി വരും, ടി20 ലോകകപ്പും കളിക്കും!! ഉറപ്പിച്ച് തന്നെ, നിര്‍ണായക വെളിപ്പെടുത്തല്‍ധോണി വരും, ടി20 ലോകകപ്പും കളിക്കും!! ഉറപ്പിച്ച് തന്നെ, നിര്‍ണായക വെളിപ്പെടുത്തല്‍

യുവിയും ധോണിയും ഇന്ത്യയെ ആകെ മാറ്റി... കോലിപ്പടയ്ക്കു വേണ്ടത് ഈ 'രണ്ടു പേരെ', ചൂണ്ടിക്കാട്ടി അക്തര്‍യുവിയും ധോണിയും ഇന്ത്യയെ ആകെ മാറ്റി... കോലിപ്പടയ്ക്കു വേണ്ടത് ഈ 'രണ്ടു പേരെ', ചൂണ്ടിക്കാട്ടി അക്തര്‍

ധോണിക്കും ഫ്ളെമിങിനും നന്ദി... സിഎസ്കെ മാസാണ്, മറ്റൊരു ഫ്രാഞ്ചൈസിയും ക്ഷമിക്കില്ല! - വാട്സന്‍ധോണിക്കും ഫ്ളെമിങിനും നന്ദി... സിഎസ്കെ മാസാണ്, മറ്റൊരു ഫ്രാഞ്ചൈസിയും ക്ഷമിക്കില്ല! - വാട്സന്‍

ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും അവരുടെ നാട്ടില്‍ ഇന്ത്യ സമനിലയില്‍ കുരുക്കി. പാകിസ്താനിലും ഇന്ത്യ ജയം കൊയ്തു. ഇവിടെ നിന്നും ടീമിനെ കൂടുതല്‍ മുന്നോട്ടു കൊണ്ടു പോവുകയാണ് ധോണി ചെയ്തതെന്നും ചോപ്ര വിലയിരുത്തി. സീനിയര്‍ താരങ്ങളെയും യുവതാരങ്ങളെയും ഒരുമിച്ച് കൊണ്ടു പോവാനായത് ധോണിയുടെ മിടുക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ- പാക് പരമ്പര: വിടാതെ അക്തര്‍... കപിലിന് പണം വേണ്ടായിരിക്കാം, ബാക്കിയുള്ളവര്‍ക്കു വേണം!!ഇന്ത്യ- പാക് പരമ്പര: വിടാതെ അക്തര്‍... കപിലിന് പണം വേണ്ടായിരിക്കാം, ബാക്കിയുള്ളവര്‍ക്കു വേണം!!

Story first published: Sunday, April 12, 2020, 15:31 [IST]
Other articles published on Apr 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X