വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്ര ടെസ്റ്റ് ജയം ഓര്‍ത്തെടുത്ത് ഗാംഗുലിയുടെ പോസ്റ്റ്, ഏറ്റെടുത്ത് ആരാധകര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ടെസ്റ്റ് ജയത്തിന്റെ ഓര്‍മ ദിനമാണ് ഏപ്രില്‍ 15ാം തീയ്യതി. കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയയോട് ഫോളോ ഓണ്‍ വഴങ്ങിയ ശേഷവും തിരിച്ചുവന്ന് വിജയം പിടിച്ചെടുത്ത ഇന്ത്യന്‍ പടയുടെ തകര്‍പ്പന്‍ പ്രകടനം അത്ര പെട്ടെന്നൊന്നും ക്രിക്കറ്റ് പ്രേമികള്‍ മറക്കാനിടയില്ല. ഇപ്പോഴിതാ അന്നത്തെ ആ ചരിത്ര ജയത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നിലവിലെ ബിസിസി ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയാണ് ഗാംഗുലി തകര്‍പ്പന്‍ ജയത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചത്. എന്തൊരു വിജയം എന്ന കുറിപ്പോടെ ഇന്ത്യയുടെ വിജയാഘോഷത്തിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഗാംഗുലിയുടെ ട്വീറ്റ്. അന്ന് ഗാംഗുലിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്.

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. മാത്യു ഹെയ്ഡനും (97) മിച്ചല്‍ സ്ലാറ്ററും (42) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജസ്റ്റിന്‍ ലാംഗറിന്റെ (58) അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ക്യാപ്റ്റന്‍ സ്റ്റീവ് വോ (110) സെഞ്ച്വറിയും നേടിയതോടെ ഒന്നാം ഇന്നിങ്‌സില്‍ 445 എന്ന മാന്യമായ സ്‌കോറും സന്ദര്‍ശകരായ ഓസ്‌ട്രേലിയ നേടി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് ഉള്‍പ്പെടെ ഏഴ് വിക്കറ്റുമായി ഹര്‍ഭജന്‍ തിളങ്ങി. മറുപടിക്കിറങ്ങിയ ഇന്ത്യ സ്വപ്‌നത്തില്‍പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ലഭിച്ചത്. തട്ടകത്തില്‍ 171 റണ്‍സിന്റെ ഗാംഗുലിയും സംഘവും പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ വിവിഎസ് ലക്ഷ്മണ് (59) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

souravganguly

ഗ്ലെന്‍ മഗ്രാത്തിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. 274 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഫോളോ ഓണിന് ക്ഷണിച്ച ഓസീസ് നായകന് പിഴച്ചു. പിന്നീടങ്ങോട്ട് നടന്നത് ഇന്ത്യയുടെ ചരിത്ര പ്രകടനം. ഒരുവശത്ത് നിലയുറപ്പിച്ച വിവിഎസ് ലക്ഷ്മണും (281) രാഹുല്‍ ദ്രാവിഡും (180*) ചേര്‍ന്ന് ചേടിയ 376 റണ്‍സ് കൂട്ടുകെട്ട്ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കി. ഇതോടെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 657 എന്ന സ്‌കോറിന് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 384 റണ്‍സ് വിജയലക്ഷ്യവും ഓസീസിന് സമ്മാനിച്ചു. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ഹര്‍ഭജന്‍ സിങ് വീണ്ടും ഓസീസിന്റെ അന്തകനായി. ആറ് വിക്കറ്റുമായി ഹര്‍ഭജനും മൂന്ന് വിക്കറ്റുമായി സച്ചിനും തിളങ്ങിയതോടെ ഓസീസ് 212 റണ്‍സിന് ഓള്‍ഒൗട്ട്. 171 റണ്‍സിന്റെ ജയം ഇന്ത്യക്ക്. ലക്ഷ്മണനായിരുന്നു കളിയിലെ താരം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ജയമാണിത്.

Story first published: Wednesday, April 15, 2020, 18:02 [IST]
Other articles published on Apr 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X