For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ശാന്തനായി ചായ കുടിക്കൂ'; ടെസ്റ്റ് അരങ്ങേറ്റവും സച്ചിന്‍ നല്‍കിയ പ്രചോദനവും ഓര്‍ത്തെടുത്ത് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശാബോധം നല്‍കിയ താരമാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ അടിത്തറ ഉറപ്പിച്ച് നല്‍കിയത് സൗരവ് ഗാംഗുലിയാണെന്ന് പറയാം. ഏത് രാജ്യത്തും പോയി കളിച്ച് പൊരുതാന്‍ ഇന്ത്യയെ പഠിപ്പിച്ച ഗാംഗുലിയെ ദാദയെന്ന് സ്‌നേഹത്തോടെ എല്ലാവരും വിളിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ ഗാംഗുലി നിലവില്‍ ബിസിസിഐയുടെ അമരക്കാരനായി ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് നയിക്കുകയാണ്.

ഇന്ത്യക്കൊപ്പം 7212 ടെസ്റ്റ് റണ്‍സും 11363 ഏകദിന റണ്‍സും നേടിയിട്ടുള്ള ഗാംഗുലി ഇപ്പോഴിതാ തന്റെ അരങ്ങേറ്റ ടെസ്റ്റിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. 1996ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണ് സൗരവ് ഗാംഗുലി ഇന്ത്യയുടെ വെള്ള ജഴ്‌സി ആദ്യമായി അണിഞ്ഞത്. അരങ്ങേറ്റ മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചുമുള്ള ഗാംഗുലി മനസ് തുറന്നിരിക്കുകയാണ്.

ganguly

'ലോര്‍ഡ്‌സില്‍ അരങ്ങേറ്റ ടെസ്റ്റ് കളിക്കാനുള്ള അവസരം അധികമാര്‍ക്കും ലഭിച്ചിട്ടില്ല. നിറഞ്ഞ ലോര്‍ഡ്‌സിലെ സ്‌റ്റേഡിയത്തിന് മുന്നില്‍ ഫീല്‍ഡ് ചെയ്തത് ഇപ്പോഴും ഓര്‍ക്കുന്നു. എപ്പോഴും മികച്ച പ്രകടനം നടത്താന്‍ ഇഷ്ടപ്പെടുന്ന മൈതാനങ്ങളിലൊന്നാണ് ലോര്‍ഡ്‌സിലേത്. ആദ്യ ദിവസം തന്നെ ഞാന്‍ നീണ്ട മുറിയൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഭയപ്പെട്ടു. ഭാഗ്യവശാല്‍ ആദ്യം ഫീല്‍ഡിങ്ങാണ് ലഭിച്ചത്. അല്ലായിരുന്നെങ്കില്‍ ബാറ്റ്‌സ്മാനായി ആദ്യം തന്നെ മൂന്നാം നമ്പറില്‍ ഞാന്‍ കളിക്കേണ്ടി വരുമായിരുന്നു.

ശനിയാഴ്ചയായിരുന്നു ഞാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ്. എന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ത്തന്നെ സെഞ്ച്വറി. ഓരോ ഷോട്ടിലും കൈയടികളെത്തിത്തുടങ്ങി. ചായക്ക് പിരിയുന്നതിന് മുമ്പ് സെഞ്ച്വറി നേടിയതാണ് സവിശേഷമായത്.ചായക്ക് പിരിയുമ്പോള്‍ 100 പിന്നിട്ടിരിക്കുകയാണ്. ശാരീരികമായി മടുത്തതിനെക്കാള്‍ മാനസികമായി പ്രയാസപ്പെട്ടിരുന്നു. കാരണം ആദ്യത്തെ സെഞ്ച്വറി,അതിന്റെ വികാരങ്ങള്‍,വലിയ സന്തോഷം ഇതെല്ലാം കൂടി എത്തിയാല്‍ നമ്മള്‍ തളരും.

ബാറ്റിന്റെ പിടി മൃദുവാകാന്‍ തുടങ്ങിയതിനാല്‍ ഞാന്‍ ഒരു ടേപ്പ് ഒട്ടിച്ചു. ആ സമയത്ത് സച്ചിന്‍ അടുത്തുവന്നത് ഓര്‍ക്കുന്നു. സമ്മര്‍ദ്ദം ഒഴിവാക്കു,നിന്റെ ചായ കുടിക്കൂ എന്നാണ് സച്ചിന്‍ പറഞ്ഞത്. ഇപ്പോഴും ആ നിമിഷം ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഡ്രസിങ് റൂമിലെ എല്ലാവരും എന്റെ നേട്ടത്തില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് ആര്‍പ്പ് വിളിക്കുകയായിരുന്നു'-ഗാംഗുലി പറഞ്ഞു.

ഗാംഗുലിയും രാഹുല്‍ ദ്രാവിഡും ഒരേ ദിവസമാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ ഇന്നിങ്‌സില്‍ ഗാംഗുലി 301 പന്ത് നേരിട്ട് 131 റണ്‍സെടുത്തപ്പോള്‍ 267 പന്ത് നേരിട്ട് 95 റണ്‍സാണ് രാഹുല്‍ ദ്രാവിഡ് നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് രണ്ട് ഇതിഹാസങ്ങള്‍ വരവറിയിച്ച മത്സരമായിരുന്നു ഇത്.

Story first published: Friday, June 25, 2021, 13:44 [IST]
Other articles published on Jun 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+