Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: സെമി ഫൈനലില്‍ ആരൊക്കെ? ഉറപ്പിക്കാം ഇവര്‍ നാലു പേര്‍... ഗാംഗുലിയുടെ പ്രവചനം

ദില്ലി: ഇംഗ്ലണ്ടില്‍ മേയ് അവസാനത്തോടെ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനായി ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. നിരവധി പ്രത്യേകതകള്‍ കൊണ്ട് ഈ ടൂര്‍ണമെന്റ് ഇതിനകം കൂടുതല്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ഐസിസി റാങ്കിങിലെ ആദ്യ 10 സ്ഥാനക്കാര്‍ അണിനിരക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഓരോ ടീമും പരസ്പരം ഏറ്റുമുട്ടും എന്നതാണ് പ്രധാന ഹൈലൈറ്റ്. പോയിന്റ് നിലയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവരായിരിക്കും സെമി ഫൈനലിലേക്കു യോഗ്യത നേടുക.

ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ, മുന്‍ വിജയികളായ ഇന്ത്യ എന്നിവരാണ് കിരീട സാധ്യതയില്‍ മുന്നിട്ടുനില്‍ക്കുന്ന ടീമുകള്‍. ലോകകപ്പിന്റെ സെമി ഫൈനലില്‍ ആരൊക്കെയുണ്ടാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് 2003ല്‍ ഇന്ത്യയെ ഫൈനല്‍ വരെയെത്തിച്ച മുന്‍ നായകന്‍ സൗരവ് ഗാംഗുലി.

ഇവര്‍ സെമിയിലെത്തും

ഇവര്‍ സെമിയിലെത്തും

വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീം തീര്‍ച്ചയായും സെമി ഫൈനലില്‍ കടക്കുമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ഇന്ത്യയെക്കൂടാതെ ആതിഥേയരായ ഇംഗ്ലണ്ട്, ചാംപ്യന്മാരായ ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം പാകിസ്താനും സെമിയിലുണ്ടാവുമെന്ന് ദാദ ചൂണ്ടിക്കാട്ടി.
എന്നാല്‍ ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ കരുത്തുറ്റ ടീമുകള്‍ സെമിയിലെത്തില്ലെന്നും ഗാംഗുലി പ്രവചിക്കുന്നു.

മികച്ച ലോകകപ്പായിരിക്കും

മികച്ച ലോകകപ്പായിരിക്കും

വളരെ മികച്ച ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീം ശക്തരാണ്. മുന്‍ ടൂര്‍ണമെന്റുകളേക്കാള്‍ മികച്ച താരങ്ങളുമായാണ് ഇന്ത്യ ലോകകപ്പില്‍ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ കോലിയും സംഘവും കിരീട ഫേവറിറ്റുകള്‍ തന്നെയാണ്.,
ഈ ലോകകപ്പിന്റെ ഫോര്‍മാറ്റ് മികച്ചതാണ്. എല്ലാ ടീമും ഒരു തവണ നേര്‍ക്കുനേര്‍ വരുന്നു, മികച്ച നാലു പേര്‍ സെമിയിലെത്തുന്നു. എല്ലാ ടീമുകളും ശക്തരാണെന്നും ഗാംഗുലി വിലയിരുത്തി.

കുല്‍ദീപ് ഫോമിലേക്കുയരും

കുല്‍ദീപ് ഫോമിലേക്കുയരും

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഒമ്പതു മല്‍സരങ്ങളില്‍ നാലു വിക്കറ്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂവെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ലോകകപ്പില്‍ ഫോമിലേക്കുയരുമെന്ന് ഗാംഗുലി പറഞ്ഞു. ലോകകപ്പില്‍ തീര്‍ച്ചയായും കുല്‍ദീപിനു വിക്കറ്റ് ലഭിക്കും. അതിനെക്കുറിച്ച് ആശങ്ക വേണ്ട. മികച്ച ബൗളറാണ് അദ്ദേഹമെന്നും ദാദ ചൂണ്ടിക്കാട്ടി.

Story first published: Friday, April 26, 2019, 10:46 [IST]
Other articles published on Apr 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+