ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് ഓപ്പണിങ് പ്രതിസന്ധി; ഗാംഗുലി പറയുന്നു ഇവര്‍ ആദ്യം ഇറങ്ങണമെന്ന്
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇനി രണ്ടുദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ. എന്നാല്‍, ബാറ്റിങ്ങിന് പുകഴ്‌പെറ്റ ഇന്ത്യക്ക് ഇപ്പോഴും ആരാണ് ഓപ്പണിങ്ങില്‍ ഇറങ്ങേണ്ടതെന്നതില്‍ തീരുമാനമായിട്ടില്ല. ബാറ്റ്‌സ്മാന്മാരുടെ സ്ഥിരതയില്ലായ്മാണ ടീം മാനേജ്‌മെന്റിനെ വലയ്ക്കുന്നത്. ഓപ്പണിങ്ങായി ഇറങ്ങാന്‍ കെല്‍പുള്ള നാലോളം ബാറ്റ്‌സ്മാന്മാര്‍ ഇന്ത്യയ്ക്കുണ്ട്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്. ലോകേഷ് രാഹുലും മുരളി വിജയിയും ഓപ്പണിങ്ങില്‍ ഇറങ്ങണമെന്നാണ് ഗാംഗുലിയുടെ നിര്‍ദ്ദേശം. സമീപകാലത്ത് ഇന്ത്യയ്ക്കായി ടെസ്റ്റ് ബാറ്റിങ് ഓപ്പണ്‍ ചെയ്ത ശിഖര്‍ ധവാനെ ഒഴിവാക്കണമെന്നും മുന്‍ ക്യാപ്റ്റന്‍ പറയുന്നു. ധവാന്‍ ഏകദിന സ്‌പെഷലിസ്റ്റാണ്. ഓവര്‍സീസ് സാഹചര്യവുമായി ഇണങ്ങാന്‍ ധവാന് കഴിയില്ലെന്നും ഗാംഗുലി പറഞ്ഞു.
സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ധവാന്റെ ബാറ്റിങ് പ്രകടനം മോശമാണ്. 18 ഇന്നിങ്‌സുകളില്‍ നിന്നായി 22.06 ആണ് ധവാന്റെ ശരാശരി. ഇംഗ്ലണ്ടില്‍ ആറ് ഇന്നിങ്‌സുകളിലായി 20.33ഉം. അതേസമയം ധവാന്‍ ഇന്ത്യയില്‍ ടെസ്റ്റില്‍ മോശമല്ലാത്ത രീതിയില്‍ കളിക്കുന്നുണ്ടെന്നും ഗാംഗുലി വിലയിരുത്തി.
അതിനിടെ, മധ്യനിര ബാറ്റ്‌സ്മാന്‍ പൂജാരയെയും ഒഴിവാക്കണമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം ഡാരന്‍ ഗഫിന്റെ അഭിപ്രായം. ഇംഗ്ലീഷ് കൗണ്ടി ടീം യോര്‍ക്ക്‌ഷെയറിനുവേണ്ടി പൂജാരയുടെ പ്രകടനം മികച്ചതല്ല. 14.33 ശരാശരിയില്‍ ആകെ 172 റണ്‍സ് മാത്രമാണ് പൂജാരയുടെ നേട്ടം. അതുകൊണ്ടുതന്നെ മറ്റൊരു കളിക്കാരനെ പൂജാരയ്ക്ക് പകരം കൊണ്ടുവരണമെന്ന് മുന്‍ ബൗളര്‍ അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications