Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തില്ല, സ്ഥിരീകരിച്ച് സൗരവ് ഗാംഗുലി

മുംബൈ: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. താരങ്ങളും പരിശീലകര്‍ക്കുമടക്കം ഐപിഎല്ലിന്റെ ഭാഗമായ 10ഓളം ആളുകള്‍ക്ക് ഇപ്പോള്‍ കോവിഡ് പോസിറ്റീവായിരിക്കുകയാണ്. 60 മത്സരങ്ങളടങ്ങിയ ടൂര്‍ണമെന്റിലെ 29 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. 31 മത്സരങ്ങള്‍ ഇനിയും നടത്താനുണ്ട്. 14ാം സീസണ്‍ പൂര്‍ണ്ണമായും റദ്ദാക്കിയതതല്ലെന്നും വിദേശ താരങ്ങളെയടക്കം ലഭ്യമാവുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുമെന്നും നേരത്തെ തന്നെ ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.

ഇപ്പോഴിതാ ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 'ഐപിഎല്‍ നേരത്തെ തന്നെ റദ്ദാക്കേണ്ടതായിരുന്നുവെന്ന് നിങ്ങള്‍ ഇപ്പോള്‍ പറയാം. മുംബൈയിലും ചെന്നൈയിലും ഇപ്പോള്‍ കോവിഡ് കേസുകള്‍ കുറവാണ്, അഹമ്മദാബാദിലും ഡല്‍ഹിയിലും മത്സരങ്ങളെത്തിയപ്പോഴാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഈ സാഹചര്യത്തിലും ആളുകള്‍ നിരവധി കാര്യങ്ങള്‍ പറയും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിരവധിപേരെ ബാധിച്ചിരുന്നെങ്കിലും അതിന് ശേഷം അവര്‍ മത്സരം പുനരാരംഭിച്ചു. അത് ഐപിഎല്ലില്‍ നടത്താനാവില്ല. താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ക്വാറന്റെയ്ന്‍ കാര്യങ്ങള്‍ ആദ്യം മുതല്‍ ആരംഭിക്കേണ്ടി വരും'-ഗാംഗുലി പറഞ്ഞു.

ipl

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കുമാണ് ആദ്യം കോവിഡ് പോസിറ്റീവായത്. പിന്നാലെ സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍,ബൗളിങ് കോച്ച് എല്‍ ബാലാജി,ബാറ്റിങ് കോച്ച് മൈക്കല്‍ ഹസി,ഡല്‍ഹിയുടെ സ്പിന്നര്‍ അമിത് മിശ്ര,ഹൈദരാബാദ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കും പോസിറ്റീവായി. ടിം സീഫര്‍ട്ട്,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കും നിലവില്‍ കോവിഡ് പോസിറ്റീവാണ്.

ഇന്ത്യയില്‍ ടൂര്‍ണമെന്റ് തുടരണമെങ്കില്‍ ഒരു കേസ് പോലും ഇല്ലാതാകണം. നേരത്തെ പറഞ്ഞതുപോലെ കോവിഡ് കേസുകള്‍ താരങ്ങളില്‍ ഉണ്ടായതിനാലാണ് ടൂര്‍ണമെന്റ് റദ്ദാക്കിയത്. എന്നാല്‍ കോവിഡ് 19 കേസുകളുണ്ടെങ്കിലും പല രാജ്യങ്ങളിലും ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ വിജയകരമായി ആഭ്യന്തര മത്സരങ്ങള്‍ നടത്തിയിരുന്നു.

760ഓളം താരങ്ങളെ ബയോബബിളിലാക്കിയാണ് ആഭ്യന്തര മത്സരം നടത്തിയത്. എന്നാല്‍ അന്ന് കോവിഡ് കേസുകള്‍ ഇത്രയും ഉയര്‍ന്ന നിലയിലായിരുന്നില്ല. ഇന്ന് ദിനംപ്രതി നാല് ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ കോവിഡ് കേസുകളെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

Story first published: Monday, May 10, 2021, 8:53 [IST]
Other articles published on May 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+