വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരാട് കോലിക്ക് പറയാനുള്ളത് കേള്‍ക്കും: ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി

മുംബൈ: പുതിയ ബിസിസിഐ അധ്യക്ഷനായി സൗരവ് ഗാംഗുലി ചുമതലയേറ്റു. ഇന്ന് ബിസിസിഐ ആസ്ഥാനത്ത് നടന്ന ജനറല്‍ ബോര്‍ഡ് മീറ്റിങ്ങിലാണ് മുന്‍ ഇന്ത്യന്‍ നായകനെ അധ്യക്ഷനായി ക്രിക്കറ്റ് ബോര്‍ഡ് ഏകകണ്‌ഠേന തിരഞ്ഞെടുത്തത്. പുതിയ പദവിയില്‍ കടമ്പകള്‍ ഒരുപാടുണ്ട് ഗാംഗുലിയെ കാത്ത്. എന്തായാലും മുന്നിലുള്ള വിഷയങ്ങളെ എങ്ങനെ സമീപിക്കുമെന്ന് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ഗാംഗുലി സൂചിപ്പിച്ചു കഴിഞ്ഞു.

കോലിയുമായി കൂടിക്കാഴ്ച്ച

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായി വ്യാഴാഴ്ച്ച കൂടിക്കാഴ്ച്ച നടത്താനിരിക്കുകയാണ് ഗാംഗുലി. ഇന്ത്യയില്‍ നിശ്ചയിക്കുന്ന രാജ്യാന്തര ടെസ്റ്റ് മത്സരങ്ങള്‍ പ്രധാനപ്പെട്ട അഞ്ചു സ്റ്റേഡിയങ്ങളില്‍ മാത്രം നടത്തിയാല്‍ മതിയെന്ന വിരാട് കോലിയുടെ പ്രസ്താവന കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച ചെയ്യും. ക്രിക്കറ്റ് താരങ്ങളുടെ ജീവിതം എളുപ്പമാക്കുകയാണ് ബിസിസിഐയുടെ പരമപ്രധാന ലക്ഷ്യം. അതുകൊണ്ട് ഇന്ത്യന്‍ നായകനുമായി വിഷയത്തില്‍ സംസാരിക്കും. കോലിയുടെ പക്ഷം കേള്‍ക്കുമെന്ന് ഗാംഗുലി വ്യക്തമാക്കി.

ധോണിയുടെ തീരുമാനം ബഹുമാനിക്കും

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ കാര്യത്തിലും തീരുമാനം വൈകാതെയുണ്ടാകുമെന്ന സൂചന ഗാംഗുലി നല്‍കി. ധോണിയുടെ നേട്ടങ്ങള്‍ ഇന്ത്യയ്ക്ക് അഭിമാനകരമാണ്. ധോണിയുടെ തീരുമാനമെന്തായാലും ബിസിസിഐ അത് ബഹുമാനിക്കും. പദവിയില്‍ താനുള്ളിടത്തോളം കാലം ക്രിക്കറ്റ് താരങ്ങള്‍ക്കെല്ലാം തുല്യ ബഹുമാനം ഉറപ്പുവരുത്തുമെന്ന് ഗാംഗുലി അറിയിച്ചു. മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദുമായും മഹേന്ദ്ര സിങ് ധോണിയുമായും വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്താനിരിക്കുകയാണ് സൗരവ് ഗാംഗുലി.

ബംഗ്ലാദേശ് പരമ്പര

അനിശ്ചിതത്വത്തിലായ ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനമാണ് ഗാംഗുലിക്ക് മുന്നിള്ള മറ്റൊരു വെല്ലുവിളി. ഏതാനും ദിവസം മുന്‍പാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ താരങ്ങള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇതോടെ നവംബര്‍ മൂന്നിന് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് പരമ്പര നടക്കുമോയെന്ന കാര്യം സംശയത്തിലായി.

എന്തായാലും നിശ്ചയിച്ച സമയത്തുതന്നെ ഇന്ത്യ – ബംഗ്ലാദേശ് പര്യടനം നടക്കുമെന്ന് പുതിയ ബിസിസിഐ അധ്യക്ഷന്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

പോണ്ടിങ്ങിനെ പറ്റിച്ചു, സ്റ്റീവ് വോയെ കാത്തുനിര്‍ത്തി - അറിയണം ഗാംഗുലിയുടെ 'ചട്ടമ്പിത്തരങ്ങള്‍'

ബിസിസിഐയെ കുറിച്ച്

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരം കാണാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ ഹസീന എത്തുമെന്നും ഗാംഗുലി സൂചിപ്പിച്ചു. താന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുന്നിടത്തോളം ബിസിസിഐയില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് ഗാംഗുലി ഇന്ന് പറഞ്ഞു. ബിസിസിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. ഐസിസിയില്‍ നിന്നും കിട്ടാനുള്ള പങ്ക് കൃത്യമായി വാങ്ങുമെന്ന് അറിയിച്ച ഗാംഗുലി വിഷയത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലുമായി സംസാരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 23, 2019, 16:47 [IST]
Other articles published on Oct 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X