വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് വേറെ ക്യാപ്റ്റന്‍? നിലപാട് വ്യക്തമാക്കി ഗാംഗുലി

Sourav Ganguly Says Team Is Winning Hence No Need For Dual Captaincy | Oneindia Malayalam

മുംബൈ: ടീം ജയിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് രണ്ടു ക്യാപ്റ്റന്‍മാര്‍? പുതിയ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വിഷയത്തില്‍ നിലപാടറിയിച്ചിരിക്കുകയാണ്. വിവിധ ഫോര്‍മാറ്റുകള്‍ക്ക് വെവ്വേറെ നായകന്‍മാര്‍ വേണമെന്ന വാദം ഗാംഗുലി പാടെ തള്ളി. വിരാട് കോലിയിലും ടീമിലും ബിസിസിഐക്ക് പൂര്‍ണ തൃപ്തിയുണ്ട്. ട്വന്റി-20, ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ക്ക് വെവ്വേറെ ക്യാപ്റ്റന്‍മാരെ ചുമതലപ്പെടുത്തേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.

2019 ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് കോലിയുടെ നായകപാടവത്തെ ചൊല്ലി തര്‍ക്കം ഉടലെടുക്കുന്നത്. ട്വന്റി-20, ഏകദിന മത്സരങ്ങളുടെ ക്യാപ്റ്റന്‍സി രോഹിത് ശര്‍മ്മയ്ക്ക് വേണമെന്ന് വാദം ഇക്കാലത്ത് ശക്തമായി.

ഗാംഗുലി - കോലി

എന്തായാലും നിലവില്‍ രണ്ടു ക്യാപ്റ്റന്‍മാരുടെ ആവശ്യം ഇന്ത്യയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗാംഗുലി. ഇതേസമയം ലോകകപ്പ്്, ചാമ്പ്യന്‍സ് ട്രോഫി പോലുള്ള പ്രധാന ഐസിസി ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് കഴിയാത്തത് പോരായ്മായി ബിസിസിഐ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏഴു വര്‍ഷം മുന്‍പാണ് ഐസിസി സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഇന്ത്യ ഏറ്റവും ഒടുവില്‍ ജയിക്കുന്നത്. 2013 -ല്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തി. 2017 -ല്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയെങ്കിലും കലാശക്കൊട്ടില്‍ പാക്കിസ്ഥാനോട് ദാരുണമായി തോറ്റു.

അത് ഇന്ന് സംഭവിച്ചിരുന്നെങ്കില്‍... ഗാംഗുലി കോലിയുടെ കഴുത്തിന് പിടിച്ചേനെ!! പറഞ്ഞത് വിനോദ് റായ്അത് ഇന്ന് സംഭവിച്ചിരുന്നെങ്കില്‍... ഗാംഗുലി കോലിയുടെ കഴുത്തിന് പിടിച്ചേനെ!! പറഞ്ഞത് വിനോദ് റായ്

2011 -ന് ശേഷം നടന്ന രണ്ടു ലോകകപ്പുകളിലും ഇന്ത്യ പുറത്താവുന്നത് ക്രിക്കറ്റ് ലോകം കണ്ടു. എന്തായാലും വരുംഭാവിയില്‍ ഇന്ത്യന്‍ സംഘം കൂടുതല്‍ ഐസിസി ടൂര്‍ണമെന്റുകള്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണ് സൗരവ് ഗാംഗുലി. ടീമിന് ആവശ്യമായ എല്ലാ പിന്തുണയും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പുവരുത്തുമെന്ന് ബിസിസിഐ അധ്യക്ഷന്‍ അറിയിച്ചു.

കോലി - ഗാംഗുലി

അടുത്തവര്‍ഷം സെപ്തംബര്‍ വരെയാണ് അധ്യക്ഷസ്ഥാനത്ത് സൗരവ് ഗാംഗുലിയുടെ കാലാവധി. 1954 -ല്‍ വിഴിനഗരം മഹാരാജാവിന് ശേഷം ഇതാദ്യമായാണ് ഒരു ക്രിക്കറ്റ് താരം ബിസിസിഐയുടെ അധ്യക്ഷനാവുന്നത്. 2015 മുതല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷനായിരുന്നു ഗാംഗുലി. ബിസിസിഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതോടെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചുമതലകളില്‍ നിന്നും ഗാംഗുലി പിന്മാറി.

Story first published: Thursday, October 24, 2019, 12:17 [IST]
Other articles published on Oct 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X