വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫിഫയെ കണ്ടു പഠിക്കൂ, ലോകകപ്പ് വിഷയത്തില്‍ നിലപാട് അറിയിച്ച് ഗാംഗുലി

Sourav Ganguly criticises ICC’s plans to hold World Cup every three years

മുംബൈ: 'എല്ലാ വര്‍ഷവും ട്വന്റി-20 ലോകകപ്പ്. ഏകദിന ലോകകപ്പ് ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും', ക്രിക്കറ്റ് ലോകകപ്പുകളുടെ ഇടവേള കുറയ്ക്കുന്നതിനെ പറ്റി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഗൗരവപൂര്‍വം ചിന്തിക്കുകയാണ്. 1975 -ല്‍ പ്രഥമ ലോകകപ്പു മുതല്‍ ഇന്നുവരെ നാലു വര്‍ഷം കൂടുമ്പോഴാണ് ഏകദിന ലോകകപ്പ് പതിവായി നടന്നുവരുന്നത്. ഇതിനിടയ്ക്ക് 1992 -ലെ ലോകകപ്പ് അഞ്ചു വര്‍ഷത്തെ ഇടവേളയിലും 1999 -ലെ ലോകകപ്പ് മൂന്നു വര്‍ഷത്തെ ഇടവേളയിലും ഐസിസി സംഘടിപ്പിച്ചതിന് ലോകം സാക്ഷിയായി.

ഫുട്ബോളിനെ കണ്ടു പഠിക്കൂ

എന്തായാലും വിഷയത്തില്‍ നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്നലെ നിലപാട് അറിയിച്ചു. ജീവിതത്തില്‍ ചിലതൊക്കെ മിതമായിരിക്കണം. എങ്കില്‍ മാത്രമേ അവയ്ക്ക് അര്‍ത്ഥപൂര്‍ണത ലഭിക്കുകയുള്ളൂ. നാലു വര്‍ഷം കൂടുമ്പോഴാണ് ഫുട്‌ബോള്‍ ലോകകപ്പ് ഫിഫ സംഘടിപ്പിക്കാറ്. നാലു വര്‍ഷത്തെ കാത്തിരിപ്പ് മുഴുവന്‍ ലോകകപ്പ് വേദികളില്‍ നിറഞ്ഞു കാണാം, കാല്‍പന്തുകളിയെ ഉദ്ദാഹരണമാക്കി ഗാംഗുലി ചൂണ്ടിക്കാട്ടി.

നിലപാടറിയിക്കും

ഇതേസമയം ഐസിസിയുടെ തീരുമാനത്തില്‍ ഇപ്പോള്‍ കൈകടത്താന്‍ തനിക്കാവില്ലെന്ന് സൂചിപ്പിച്ച മുന്‍ ഇന്ത്യന്‍ നയാകന്‍ അവസരം വന്നെത്തുന്ന പക്ഷം നിലപാട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 23 -ന് ബിസിസിഐയുടെ ജനറല്‍ ബോഡി മീറ്റിങ്ങിലാണ് സൗരവ് ഗാംഗുലിയടക്കം പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുക.

Most Read: ബൗണ്ടറി നിയമം എടുത്തു കളഞ്ഞു; ഐസിസിയെ പരിഹസിച്ച് ജിമ്മി നിഷാം

പ്രചാരം കുട്ടിക്രിക്കറ്റിന്

കുട്ടിക്രിക്കറ്റിന്റെ പ്രചാരം ലോകത്തിന്റെ നാനാഭാഗത്തും എത്തിക്കാനാണ് തുടരെ ലോകകപ്പ് സംഘടിപ്പിക്കുന്നതിലൂടെ ഐസിസി ലക്ഷ്യമിടുന്നത്. നിലവില്‍ ക്രിക്കറ്റിന്റെ ഏറ്റവും സ്വീകാര്യതയാര്‍ന്ന ഫോര്‍മാറ്റായി ട്വന്റി-20 മാറിക്കഴിഞ്ഞു. മുന്‍പ് ചാമ്പ്യന്‍സ് ട്രോഫിയായിരുന്നു ക്രിക്കറ്റ് ജ്വരം കൊണ്ടുവന്നത്. പക്ഷെ ട്വന്റി-20 മത്സരങ്ങള്‍ ഈ പ്രചാരം കവര്‍ന്നെടുത്തെന്ന് ഗാംഗുലി അഭിപ്രായപ്പെടുന്നു.

കോലി മറികടക്കും

ഗ്രെഗ് ചാപ്പലുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായശേഷം കണ്ട ഗംഭീരന്‍ തിരിച്ചുവരവ് പോലെ പുതിയ ഉദ്യമത്തെയും നോക്കിക്കാണാമോയെന്ന ചോദ്യത്തിനും ഗാംഗുലിയുടെ പക്കല്‍ മറുപടിയുണ്ട്.

പഴയ കാര്യങ്ങളില്‍ വലിയ ദുഃഖമില്ല. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം പരിശോധിക്കുകയാണെങ്കില്‍ 300 ഏകദിനങ്ങളും 100 ടെസ്റ്റ് മത്സരങ്ങളും കളിച്ച മൂന്ന് താരങ്ങളില്‍ ഒരാളാണ് താന്‍. ദ്രാവിഡും സച്ചിനുമാണ് ഈ നേട്ടം കൈവരിച്ച മറ്റു രണ്ടു പേര്‍. ഒരുപക്ഷെ കോലി തങ്ങളെയെല്ലാം മറികടക്കുമെന്ന് ഗാംഗുലി പറഞ്ഞു.

നേരത്തെ ജഗമോഹന്‍ ഡാല്‍മിയ അന്തരിച്ചതിനെ തുടര്‍ന്നാണ് സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വം ഏറ്റെടുത്തത്.

Story first published: Wednesday, October 16, 2019, 9:23 [IST]
Other articles published on Oct 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X