Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് ക്രിക്കറ്റ് മരിച്ചിട്ടില്ല, ആഷസ് പരമ്പരയ്ക്ക് കൈയ്യടിച്ച് സൗരവ് ഗാംഗുലി

ദില്ലി: ടെസ്റ്റ് ക്രിക്കറ്റ് മരിച്ചിട്ടില്ല, രണ്ടാം ആഷസ് ടെസ്റ്റ് കണ്ട് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം ആവേശകരമായ സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് ദാദയുടെ അഭിപ്രായം. നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പര ഉയര്‍ന്ന നിലവാരമാണ് കാഴ്ച്ചവെക്കുന്നത്. മറ്റു ടീമുകളും ഇത്തരമൊരു പ്രകടനം പുലര്‍ത്തിയാല്‍ മാത്രമേ ടെസ്റ്റ് ക്രിക്കറ്റിന്റെ ഔചിത്യം വര്‍ധിക്കുകയുള്ളൂ — ഗാംഗുലി വ്യക്തമാക്കി.

ഗാംഗുലി

മഴ അലങ്കോലപ്പെടുത്തിയ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും വീറും വാശിയും ചോരാതെയാണ് കളിച്ചത്. അതിഥേയരായ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ്ക്ക് മേല്‍ പിടിമുറുക്കിയെങ്കിലും അവസാന ദിനം കൈയ്യും മെയ്യും മറന്ന് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ പ്രതിരോധം തീര്‍ത്തു — മത്സരം സമനിലയില്‍ കലാശിച്ചു.

അഞ്ചാം ദിനം ഓസ്‌ട്രേലിയയെ എറിഞ്ഞിടാന്‍ ജോഫ്ര ആര്‍ച്ചറും സംഘവും നോക്കിയെങ്കിലും നടന്നില്ല. കളിയവസാനിക്കുമ്പോള്‍ ആറു വിക്കറ്റുകള്‍ വീഴ്ത്താനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ. നേരത്തെ, മത്സരത്തിന്റെ ആദ്യ രണ്ടു ദിനങ്ങള്‍ മഴ കവര്‍ന്നെടുത്തിരുന്നു.

ലോർഡ്സ്

അരങ്ങേറ്റക്കാരന്‍ ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്ത് പരുക്കേറ്റു പുറത്തായതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി പകരക്കാരന്‍ (കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട്) കളത്തിലിറങ്ങിയതിനും രണ്ടാം ആഷസ് ടെസ്റ്റ് സാക്ഷ്യം വഹിച്ചു. മത്സരത്തില്‍ അഞ്ചു വിക്കറ്റുകളാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ഇംഗ്ലീഷ് ബോളിങ് നിരയ്ക്ക് പുത്തനുണര്‍വേകാന്‍ ആര്‍ച്ചറിന് കഴിഞ്ഞെന്നാണ് മത്സരശേഷം ജോ റൂട്ട് പറഞ്ഞത്. പരമ്പരയില്‍ 1 - 0 എന്ന നിലയ്ക്ക് ഓസ്‌ട്രേലിയ ആധിപത്യം തുടരുകയാണ്. വ്യാഴാഴ്ച്ച ലീഡ്‌സില്‍ വെച്ചാണ് മൂന്നാം ആഷസ് ടെസ്റ്റ്.

Story first published: Monday, August 19, 2019, 18:11 [IST]
Other articles published on Aug 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+