Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡാല്‍മിയയുടെ പിന്‍ഗാമി ദാദ തന്നെ: ഗാംഗുലി ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട്

കൊല്‍ക്കത്ത: അന്തരിച്ച ജഗ്മോഹന്‍ ഡാല്‍മിയയുടെ പിന്‍ഗാമിയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തെത്തി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഗാംഗുലി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

ഡാല്‍മിയയുടെ മകന്‍ അവിഷേകിനൊപ്പമാണ് ഗാംഗുലി മമതാ ബാനര്‍ജിയെ കാണാനെത്തിയത്. ഇവരുടെ കൂടിക്കാഴ്ച ഏതാണ്ട് അരമണിക്കൂറോളം നീണ്ടു. ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടാകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ ഗാംഗുലി ആദ്യമായിട്ടാണ് ഒരു ക്രിക്കറ്റ് ബോര്‍ഡിനെ നയിക്കുന്നത്.

ജോയിന്റ് സെക്രട്ടറി ആയിരുന്ന ദാദ

ജോയിന്റ് സെക്രട്ടറി ആയിരുന്ന ദാദ

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി ആയിരുന്നു സൗരവ് ഗാംഗുലി. ഡാല്‍മിയയുടെ പിന്‍ഗാമിയായി ഗാംഗുലി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

മമതാ ബാനര്‍ജിയുടെ പിന്തുണ

മമതാ ബാനര്‍ജിയുടെ പിന്തുണ

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ പിന്തുണയോടെയാണ് ഗാംഗുലി പ്രസിഡണ്ടാകുന്നത്. സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെങ്കില്‍ ഗാംഗുലി പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന കാര്യം ഉറപ്പായിരുന്നു.

ബിസിസിഐ പ്രസിഡണ്ടാകുമോ

ബിസിസിഐ പ്രസിഡണ്ടാകുമോ

കിഴക്കന്‍ മേഖലാ ക്രിക്കറ്റില്‍ വലിയ സ്വാധീനമുള്ള ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വഴി ഗാംഗുലി ബി സി സി ഐയിലും ഭരണം പിടിക്കുമോ എന്നാണ് ഇനി കണ്ടറിയാനുള്ളത്. എന്തായാലും ശ്രീനിവാസനെയോ പവാറിനെയോ പിന്തുണക്കില്ലെന്നാണ് ബംഗാള്‍ അസോസിയേഷന്‍ നേരത്തെ പറഞ്ഞിരുന്നത്.

ഡാല്‍മിയയുടെ മകന്‍ ജോയിന്റ് സെക്രട്ടറി

ഡാല്‍മിയയുടെ മകന്‍ ജോയിന്റ് സെക്രട്ടറി

ജഗ്മോഹന്‍ ഡാല്‍മിയയുടെ മകനായ അവിഷേക് ബാംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അവിഷേകിനൊപ്പമാണ് ഗാംഗുലി മമതാ ബാനര്‍ജിയെ കാണാനെത്തിയത്.

ആരാകും ബി സി സി ഐ പ്രസിഡണ്ട്

ആരാകും ബി സി സി ഐ പ്രസിഡണ്ട്

മുന്‍ ബി സി സി ഐ പ്രസിഡണ്ട് ശരദ് പവാര്‍, ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല എന്നിവരില്‍ ഒരാള്‍ ഡാല്‍മിയയുടെ പിന്‍ഗാമിയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീനിവാസന്‍ തിരിച്ചുവരുമോ

ശ്രീനിവാസന്‍ തിരിച്ചുവരുമോ

സുപ്രീം കോടതി ഇടപെട്ട് സ്ഥാനത്ത് നിന്നും നീക്കിയ എന്‍ ശ്രീനിവാസനും പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രമം നടത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Story first published: Friday, September 25, 2015, 8:36 [IST]
Other articles published on Sep 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+