വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത് രണ്ടേ രണ്ട് കാരണങ്ങള്‍ കൊണ്ടെന്ന് ഗാംഗുലി

ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത് രണ്ടേ രണ്ട് കാരണങ്ങള്‍ കൊണ്ട് | Oneindia Malayalam

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. ഇത്തവണ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ തോല്‍വി വഴങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 337 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 306 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ജാസണ്‍- ജോണി വെടിക്കെട്ട്... തകര്‍ന്നത് 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്, ഇന്ത്യക്കെതിരേ ഇതാദ്യം ജാസണ്‍- ജോണി വെടിക്കെട്ട്... തകര്‍ന്നത് 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്, ഇന്ത്യക്കെതിരേ ഇതാദ്യം

ഇംഗ്ലണ്ടിനുവേണ്ടി ജോണി ബെയര്‍സ്‌റ്റോ(111) സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യയ്ക്കായി രോഹിത് ശര്‍മയും(102) ശതകം കുറിച്ചു. ഈ ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് രോഹിത് സെഞ്ച്വറി നേടുന്നത്. ഇതോടെ ഒരു ലോകകപ്പില്‍ മൂന്നുതവണ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതി സൗരവ് ഗാംഗുലിക്കൊപ്പം പങ്കുവെക്കാനും രോഹിത്തിന് കഴിഞ്ഞു. തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും വിരാട് കോലി(66) അര്‍ധശതകം കുറിച്ച മത്സരം കൂടിയാണിത്.

ഉത്തവാദികള്‍ ബാറ്റ്‌സ്മാന്മാര്‍

ഉത്തവാദികള്‍ ബാറ്റ്‌സ്മാന്മാര്‍

ഇന്ത്യയുടെ തോല്‍വിക്ക് ബാറ്റ്‌സ്മാന്മാരാണ് ഉത്തരവാദികളെന്ന് ഗാംഗുലി പറയുന്നു. ആദ്യ 10 ഓവറിലും അവസാന 5 ഓവറിലും ഇന്ത്യയുടെ ബാറ്റിങ് പതുക്കെയായതാണ് തോല്‍വിക്ക് കാരണമായതെന്ന് ഗാംഗുലി പറഞ്ഞു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആദ്യ 10 ഓവറില്‍ 28 റണ്‍സ് എന്നത് അംഗീകരിക്കാനാകില്ല. അതുപോലെ അവസാന ഓവറുകളില്‍ ആവശ്യമായ റണ്‍റേറ്റിനനുസരിച്ച് എംഎസ് ധോണിയും കേദാര്‍ ജാദവും ബാറ്റ് വീശിയില്ലെന്നും ഗാംഗുലി കുറ്റപ്പെടുത്തി.

കോലിയും രോഹിത്തും

കോലിയും രോഹിത്തും

കെഎല്‍ രാഹുല്‍ തുടക്കത്തില്‍ തന്നെ പുറത്തായതിനെ തുടര്‍ന്ന് വിരാട് കോലിയും രോഹിത് ശര്‍മയുമാണ് ആദ്യ പത്ത് ഓവറില്‍ ബാറ്റ് ചെയ്തത്. ഇവര്‍ കൂടുതല്‍ റിസ്‌ക് എടുക്കണമായിരുന്നെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. ഇത്തവണ ലോകകപ്പിലെ ഇന്ത്യയുടെ മോശം തുടക്കം കൂടിയാണിത്. കോലിയും രോഹിത്തും മധ്യഓവറുകളില്‍ കാര്യമായി സ്‌കോര്‍ ചെയ്തിരുന്നു. ഇരുവരും ചേര്‍ന്ന് 138 റണ്‍സ് നേടിയെങ്കിലും തുടക്കം പാളിയത് തിരിച്ചടിയായി.

ധോണിയും ജാദവും

ധോണിയും ജാദവും

അവസാന അഞ്ച് ഓവറില്‍ എംഎസ് ധോണിയും ജാദവും ബാറ്റ് ചെയ്ത രീതിയെയും ഗാംഗുലി വിമര്‍ശിച്ചു. പാണ്ഡ്യ പുറത്താകുമ്പോള്‍ 5 ഓവറില്‍ 71 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍, ജാദവും ധോണിയും ചേര്‍ന്ന് 39 റണ്‍സ് മാത്രമാണ് നേടിയത്. ഈ അവസരത്തില്‍ കേവലം 2 ബൗണ്ടറികള്‍ മാത്രമാണ് ഇന്ത്യ കണ്ടെത്തിയതും. ഇംഗ്ലണ്ട് 13 സിക്‌സറുകള്‍ നേടിയപ്പോള്‍ ഇന്ത്യ ആകെ ഒന്നുമാത്രമാണ് നേടിയതെന്നും ഗാംഗുലി ചൂണ്ടിക്കാട്ടുന്നു. ചെറിയ ബൗണ്ടറിയുടെ ആനുകൂല്യം മുതലെടുക്കാന്‍ ഇന്ത്യയക്ക് കഴിഞ്ഞില്ലെന്നും മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.


Story first published: Monday, July 1, 2019, 11:31 [IST]
Other articles published on Jul 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X