ദാദയുടെ ലോകകപ്പ് സാധ്യത ടീം ഇങ്ങനെ, ടീമില്‍ ട്വിസ്റ്റ്... കാര്‍ത്തികും പന്തും പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് സൗരവ് ഗാംഗുലി. 2003 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച ഗാംഗുലി വിദേശത്ത് നിരവധി ചരിത്ര കിരീടങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു. ക്രിക്കറ്റില്‍ ഇന്ന് കാണുന്ന ഇന്ത്യയാക്കി മാറ്റുന്നതില്‍ തുടക്കം കുറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നായകനാണ് ദാദ.
ഈ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ടീം കൂടിയാണ് ഇന്ത്യ. ലോകകപ്പിനുള്ള ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കും മുന്‍പ് തന്റെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഗാംഗുലി.

കാര്‍ത്തികിനും പന്തിനും സ്ഥാനമില്ല
ഗാംഗുലിയുടെ 15 അംഗ ടീമില്‍ ബാറ്റ്‌സ്മാന്‍മാരും വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികിനും റിഷഭ് പന്തിനും ഇടംപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുവരും സ്ഥാനം പിടിക്കാതിരിക്കാനുള്ള കാരണവും ഗാംഗുലി വ്യക്തമാക്കുന്നുണ്ട്. മഹേന്ദ്രസിങ് ധോണിയായിരിക്കും ഇന്ത്യന്‍ നിരയിലെ വിക്കറ്റ് കീപ്പര്‍. ധോണിയുടെ അഭാവമുണ്ടായാല്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ലോകേഷ് രാഹുലിന് വിക്കറ്റ് കീപ്പര്‍ റോള്‍ നല്‍കും. അതുകൊണ്ട് ടീമില്‍ സ്‌പെഷ്വലിസ്റ്റ് വിക്കറ്റ് കീപ്പറായി കാര്‍ത്തികിനെയും പന്തിനെയും സെലക്റ്റര്‍മാര്‍ പരിഗണിക്കില്ലായെന്നാണ് ഗാംഗുലിയുടെ വാദം.

അപ്രതീക്ഷിതമായി വിജയ് ശങ്കര്‍
അപ്രതീക്ഷിത ട്വിസ്റ്റായി വിജയ് ശങ്കറിനെ ദാദ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയെ കടത്തി വെട്ടിയാണ് ഓള്‍റൗണ്ടറായ വിജയ് ശങ്കറിനെ ഗാംഗുലി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിലെ മികവാണ് 28 കാരനായ വിജയ് ശങ്കറിനെ ലോകകപ്പ് ടീമിലേക്ക് ഗാംഗുലി പരിഗണിക്കാന്‍ കാരണം.

ദാദയുടെ 15 അംഗ ടീം ഇങ്ങനെ
രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി, അമ്പാട്ടി റായുഡു, മഹേന്ദ്രസിങ് ധോണി, കേദര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications