Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിയുടെ പെന്‍ഷന്‍ മരണമടഞ്ഞ കളിക്കാരന്റെ കുടുംബത്തിന്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐയില്‍ നിന്നും ലഭിക്കുന്ന വാര്‍ഷിക പെന്‍ഷന്‍ ക്രിക്കറ്റ് കളിക്കിടെയുണ്ടായ അപകടത്തില്‍ മരിച്ച കളിക്കാരന്റെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചു. വിരമിച്ച ടെസ്റ്റ് കളിക്കാര്‍ക്ക് ഒരു വര്‍ഷം ലഭിക്കുന്ന 4,20,000 രൂപ ഗാംഗുലി ബംഗാളിന്റെ അണ്ടര്‍19 ടീം നായകന്‍ അങ്കിത് കേഷ്രിയുടെ കുടുംബത്തിന് നല്‍കും.

ഇനിമുതല്‍ തനിക്ക് ലഭിക്കുന്ന മുഴുവന്‍ പെന്‍ഷന്‍ തുകയും ഇത്തരത്തില്‍ കളിക്കാരുടെ ക്ഷേമത്തിന് നല്‍കാന്‍ ഗാംഗുലി തീരുമാനിച്ചിട്ടുണ്ട്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ കളിക്കുന്ന കളിക്കാര്‍ പരിക്കേല്‍ക്കുകയാണെങ്കില്‍ അവര്‍ക്ക് പെന്‍ഷന്‍ തുകയില്‍ നിന്നും ധന സഹായം നല്‍കാനാണ് ഗാംഗുലിയുടെ തീരുമാനം.

sourav-ganguly

ക്രിക്കറ്റ് ഗ്രൗണ്ടിലെ അപകടത്തില്‍ മരിച്ച അങ്കിത്തിന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അടുത്തദിവസം തന്നെ കളിക്കാരന്റെ കുടുംബത്തിന് നല്‍കും. ക്രിക്കറ്റ് രംഗത്ത് ശോഭനമായ ഭാവിയുണ്ടായിരുന്ന അങ്കിതിന്റെ മരണം ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ചിരുന്നു. മുതിര്‍ന്ന പല കളിക്കാരും താരത്തിന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി.

ഫീല്‍ഡ് ചെയ്യുന്നതിനിടയില്‍ സഹതാരവുമായി കൂട്ടിയിടിച്ചായിരുന്നു അങ്കിത് മരണപ്പെട്ടത്. ഈസ്റ്റ് ബംഗാള്‍ താരമായിരുന്നു അങ്കിത്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസ് ഗ്രൗണ്ടില്‍ ഭവാനിപൂര്‍ ക്ലബ്ബിനെതിരായ മത്സരത്തിലാണ് അപകടമുണ്ടായത്. അപകടം ഉണ്ടായ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

Story first published: Sunday, April 26, 2015, 10:58 [IST]
Other articles published on Apr 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+