Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ശര്‍മ ഓസീസ് പര്യടനത്തിനുണ്ടാകുമോ? നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഗാംഗുലി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഓസ്‌ട്രേലിയന്‍ പര്യടനം എന്ന അഭിമാന പോരാട്ടമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 2019ല്‍ ചരിത്രത്തിലാദ്യമായി ഓസീസ് മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇതിന് പകരം വീട്ടാന്‍ കംഗാരുക്കള്‍ ഇറങ്ങുമ്പോള്‍ തടുത്ത് നിര്‍ത്താന്‍ ഇന്ത്യക്ക് നന്നായി പാടുപെടേണ്ടി വരും. ടെസ്റ്റ്, ഏകദിന, ടി20 ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് ഈ മാസം അവസാനമാണ് തുടക്കമാവുന്നത്.

Sourav Ganguly Reveals The Reason Behind Rohit Sharma's omission | Oneindia Malayalam
രോഹിത് ശര്‍മ

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ നേരിട്ട് ഓസ്‌ട്രേലിയയിലേക്ക് പോകും. കഴിഞ്ഞ ദിവസം ഓസീസ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറെ ഞെട്ടിച്ചത് രോഹിത് ശര്‍മക്ക് ടീമില്‍ ഇടമില്ലാത്തതാണ്. നിലവില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് പരിക്കിന്റെ പിടിയിലാണ്. മുംബൈക്കുവേണ്ടി അവസാന മൂന്ന് മത്സരത്തിലും രോഹിത് കളിച്ചിരുന്നില്ല. ഈ പരിക്ക് ചൂണ്ടിക്കാട്ടിയാണ് രോഹിതിനെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് തഴഞ്ഞത്. എന്നാല്‍ ഇതിനെതിരേ മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം നിരവധി പ്രമുഖര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇഷാന്തിനെയും രോഹിത് ശര്‍മയേയും

ഇപ്പോഴിതാ രോഹിത് ശര്‍മ ഓസീസ് പര്യടനത്തിനുണ്ടാകുമോയെന്നത് സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അദ്ദേഹം കായിക ക്ഷമത വീണ്ടെടുത്താല്‍ ടീമിലുണ്ടാകുമെന്നാണ് ഗാംഗുലി പറഞ്ഞത്. 'ഇഷാന്തിനെയും രോഹിത് ശര്‍മയേയും ഞങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. ഇഷാന്തിനെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ല. ടെസ്റ്റ് ടീമിന്റെ ഭാഗമാണ് ഇഷാന്ത്. രോഹിത് ഫിറ്റാകേണ്ടത് പ്രധാനമാണ്. കായിക ക്ഷമത വീണ്ടെടുത്താല്‍ തീര്‍ച്ചയായും സെലക്ടര്‍മാര്‍ രോഹിതിന്റെ കാര്യം പരിഗണിക്കും'-ഗാംഗുലി പറഞ്ഞു.

രോഹിത്

നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ച രോഹിത് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈക്കുവേണ്ടി കളിച്ചേക്കും. മികച്ച ഫോം കണ്ടെത്തിയാല്‍ രോഹിതിനെ ഓസീസ് പര്യടനത്തിന് പരിഗണിക്കാന്‍ സാധ്യതയുണ്ട്. കാലിന് പരിക്കേറ്റ ഇഷാന്ത് ശര്‍മക്ക് ഐപിഎല്‍ സീസണില്‍ നഷ്ടമായിരുന്നു. ഒരു മത്സരം മാത്രമാണ് ഇഷാന്തിന് കളിക്കാനായത്. വിദേശ മൈതാനത്ത് ഇന്ത്യയുടെ പ്രധാന ടെസ്റ്റ് ബൗളറാണ് ഇഷാന്ത്. ഓസീസ് സാഹചര്യങ്ങളില്‍ വലിയ പരിചയസമ്പത്തും ഇഷാന്തിന് ഉള്ളതിനാലാണ് അദ്ദേഹത്തെ ടീമിലേക്ക് തിരികെയെത്തിക്കാന്‍ ബിസിസിഐ കഠിനമായി ശ്രമിക്കുന്നത്.

ഗാംഗുലി

ഓസീസ് പര്യടനം ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. 'ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയ എന്നും കടുത്ത എതിരാളികളാണ്. വാര്‍ണറും സ്മിത്തും തിരിച്ചെത്തിയതോടെ അവരുടെ ശക്തി ഉയര്‍ന്നു. കൂടാതെ ലാബുഷാനെയപ്പോലൊരു മികച്ച താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. ഇന്ത്യക്ക് മുന്നില്‍ മികച്ചൊരു പരീക്ഷണമാണുള്ളത്. എന്നാല്‍ വിജയിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ട്. മികച്ചൊരു സീരിസായിരിക്കും ഇത്. രണ്ട് ടീമും തുല്യ വിജയ സാധ്യതയുണ്ട്. ബോര്‍ഡിലെ റണ്‍സുകളാണ് പ്രധാനം. നന്നായി ബാറ്റ് ചെയ്യുന്നവര്‍ ആരാണോ അവര്‍ വിജയിക്കും'-ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 3, 2020, 12:34 [IST]
Other articles published on Nov 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+