Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് നിന്ന് ഡബ്ല്യുവി രാമനെ മാറ്റി, സൗരവ് ഗാംഗുലിക്ക് വിയോജിപ്പ്

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി ടീമിനുള്ളിലും തലവേദനയാകുന്ന പ്രശ്‌നമാണ്. സ്മിതി മന്ദാന, ഹര്‍മന്‍ പ്രീത് കൗര്‍ തുടങ്ങിയ നിലവിലെ യുവ സൂപ്പര്‍ താരങ്ങള്‍ രമേഷ് പവാറിന് അനുകൂലമായി നില്‍ക്കുമ്പോള്‍ സീനിയര്‍ താരം മിതാലി രാജും രമേഷ് പവാറും തമ്മില്‍ അഭിപ്രായ ഭിന്നത ശക്തവുമാണ്. ആദ്യ കരാര്‍ അവസാനിച്ചതോടെ രമേഷ് പവാറിനെ നീക്കുകയും ഡബ്ല്യുവി രാമനെ വനിതാ ക്രിക്കറ്റ് ടീം പരിശീലകനാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞയാഴ്ച രാമനെ ഒഴിവാക്കി വീണ്ടും രമേഷിനെ പരിശീലകനാക്കി നിയമിക്കുകയായിരുന്നു. 2020ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ രാമന് സാധിച്ചിരുന്നു. പരിശീലകനെന്ന നിലയില്‍ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകവെയാണ് ക്രിക്കറ്റ് അഡ്വേയ്‌സറി കമ്മിറ്റി (സിഎസി) രാമനെ മാറ്റി വീണ്ടും രമേഷിനെ എത്തിക്കാന്‍ തീരുമാനിച്ചത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ടീം പുറപ്പെടുന്നതിന് തൊട്ട്മുമ്പ് നടത്തിയ ഈ മാറ്റം വലിയ ചര്‍ച്ചയാവുകയും ചെയ്തു.

wvraman

ഇപ്പോഴിതാ രാമനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് വിയോജിപ്പുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഐസിസി ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ രാമന് സാധിച്ചിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു മാറ്റം നടത്തിയതെന്ന ചോദ്യമാണ് ഗാംഗുലി ഉന്നയിക്കുന്നത്. ക്രിക്ക്ബസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാമന് കീഴില്‍ 2018 മുതല്‍ 2020വരെ അഞ്ച് ഏകദിന പരമ്പരയും അത്ര തന്നെ ടി20 പരമ്പരയും ഇന്ത്യന്‍ വനിതാ ടീം കളിച്ചിട്ടുണ്ട്. ഇതെല്ലാം ജയിച്ചപ്പോള്‍ 2021ല്‍ നാട്ടില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മാത്രമാണ് ഇന്ത്യ തോറ്റത്.

ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ പതറിയ തുടക്കത്തിന് ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. നിലവലില്‍ ഇന്ത്യന്‍ വനിതാ ടീമിലെ സീനിയര്‍ താരവും ഏകദിന ക്യാപ്റ്റന്‍ മിതാലി രാജും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. രാമന്‍ മിതാലിക്ക് പിന്തുണ നല്‍കുന്നതില്‍ യുവതാരങ്ങള്‍ക്ക് അതൃപ്തിയുണ്ട്. നേരത്തെ രമേഷ് പവാറിനെ പരിശീലകനായി നിലനിര്‍ത്തണമെന്ന് ആവിശ്യപ്പെട്ട് ഹര്‍മനും സ്മൃതിയുമെല്ലാം ബിസിസി ഐക്ക് കത്ത് നല്‍കിയിരുന്നു.

2018ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിക്കാന്‍ പവാറിനായിരുന്നു. എന്നാല്‍ പരിശീലകനെന്ന നിലയില്‍ കൂടുതല്‍ റെക്കോഡും അനുഭവസമ്പത്തും രാമന് തന്നെയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,പഞ്ചാബ് കിങ്‌സ്,തമിഴ്‌നാട്,ബംഗാള്‍ ടീമുകളോടൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ രാമന് സാധിച്ചിട്ടുണ്ട്.

Story first published: Saturday, May 22, 2021, 9:16 [IST]
Other articles published on May 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+