Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗരവ് ഗാംഗുലി അടുത്ത ബിസിസിഐ പ്രസിഡന്റ്?; രവി ശാസ്ത്രി തെറിക്കുമോ?

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തേക്കെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ ലോധ പാനല്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബിസിസിഐ നിര്‍ബന്ധിതമായാല്‍ ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ആയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

ലോധ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം ഇപ്പോഴത്തെയും മുന്‍പത്തെയും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ബിസിസിഐ പ്രസിഡന്റ് പദവിയിലേക്ക് അയോഗ്യരാണ്. എന്നാല്‍, മൂന്നു തവണ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലിക്ക് ബിസിസിഐ തലപ്പത്ത് ഇരിക്കാനുള്ള യോഗ്യതയുണ്ട്. ഇതുതന്നെയാകും താരത്തിന് തുണയാകുക.

sourav

സമീപകാലത്ത് ബിസിസിഐയ്‌ക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗാംഗുലിയുടെ നിയമനത്തിലൂടെ സാധിച്ചേക്കും. ബോര്‍ഡിന്റെ ചീത്തപ്പേര് ഒഴിവാക്കി നേര്‍വഴിക്ക് നയിക്കാന്‍ ഗാംഗുലിക്ക് കഴിയുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. മുന്‍ ക്യാപ്റ്റന് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലുള്ള സ്വീകാര്യതയും ബിസിസിഐയെ നയിക്കാനുള്ള യോഗ്യതയാണ്.

അതേസമയം, ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയുമായി ഗാംഗുലി അത്ര നല്ല ബന്ധത്തിലല്ല. ശാസ്ത്രിയെ പരിശീലകനായി നിയമിക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ പരസ്യമായ വാക് തര്‍ക്കങ്ങള്‍ നടന്നിരുന്നു. 2008ലാണ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചത്. 2012 വരെ ഐപിഎല്ലില്‍ കളിക്കുകയും ചെയ്തു. പിന്നീട് ബിസിസിഐ ടെക്‌നിക്കല്‍ കമ്മറ്റി, ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി, ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ എന്നിവയിലൂടെ താരം സംഘാടക മികവ് പ്രകടിപ്പിക്കുകയും ചെയ്തു.

Story first published: Saturday, August 11, 2018, 17:35 [IST]
Other articles published on Aug 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+