Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഴയ 'ക്യാപ്റ്റന്‍' കോട്ടണിഞ്ഞ് സൗരവ് ഗാംഗുലി

മുംബൈ: ഇനി മുതല്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണത്തലപ്പത്ത്. ബുധനാഴ്ച്ച ചേര്‍ന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ എതിരില്ലാതെ ഗാംഗുലി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 65 വര്‍ഷത്തിനിടെ ബിസിസിഐ അധ്യക്ഷനാവുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സൗരവ് ഗാംഗുലി. പുതിയ പദവിയില്‍ കയറിയ പശ്ചാത്തലത്തില്‍ ആദ്യ വാര്‍ത്താസമ്മേളനം സൗരവ് ഗാംഗുലി ഇന്ന് നടത്തുകയുണ്ടായി.

ഗാംഗുലി

ടെസ്റ്റ് സ്‌റ്റേഡിയങ്ങള്‍ അഞ്ചാക്കി ചുരുക്കണമെന്ന കോലിയുടെ അഭിപ്രായം, മഹേന്ദ്ര സിങ് ധോണിയുടെ ഭാവി, ബിസിസിഐയും ഐസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഉള്‍പ്പെടെ ഗാംഗുലിക്ക് മുന്നില്‍ കടമ്പകള്‍ ഒരുപിടിയുണ്ട് കടക്കാന്‍. എന്തായാലും വരും ദിവസങ്ങളില്‍ ഈ വിഷയങ്ങളിലെല്ലാം ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഗാംഗുലി പറഞ്ഞു.

ഇതേസമയം, ബിസിസിഐ അധ്യക്ഷന്‍ ഇന്നു ധരിച്ച നീല കോട്ട് ക്യാമറക്കണ്ണുകള്‍ക്ക് കൗതുകമായി. നായകനായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന നീല കോട്ടാണ് ഇന്നും ഗാംഗുലി ധരിച്ചത്. വാര്‍ത്താസമ്മേളനത്തിനിടെ ഇക്കാര്യം അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു. 'ഇന്ത്യയുടെ നായകനായിരുന്ന കാലത്ത് ഉപയോഗിച്ച കോട്ടാണിത്. ബിസിസിഐ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ദിവസവും ഈ കോട്ടുതന്നെ ഞാന്‍ ധരിക്കാന്‍ തിരഞ്ഞെടുത്തു. പക്ഷെ കോട്ട് ഇത്ര അയഞ്ഞുപോകുമെന്ന് ഒട്ടും കരുതിയില്ലെന്ന് ചെറുചിരിയോടെ ഗാംഗുലി അറിയിച്ചു.

ഗാംഗുലി

ബിസിസിഐയില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് ഇന്ന് വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ വിശ്വാസ്യതയ്ക്കും പ്രതിച്ഛായക്കും കളങ്കം വരുന്നവര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ നടപടിയെടുക്കും. ഇന്ത്യന്‍ ടീമിനെ നയിച്ച രീതിയില്‍ത്തന്നെ ബിസിസിഐയെയും നയിക്കുമെന്ന് ഗാംഗുലി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഒന്‍പതു മാസക്കാലമാണ് ഗാംഗുലിയുടെ കാലാവധി. അടുത്തവര്‍ഷം സെപ്തംബറില്‍ ഇദ്ദേഹം സ്ഥാനമൊഴിയും. ബിസിസിഐയുടെ 39 -മത്തെ അധ്യക്ഷനാണ് സൗരവ് ഗാംഗുലി.

Story first published: Wednesday, October 23, 2019, 18:23 [IST]
Other articles published on Oct 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+