വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വരുന്നത് ഡല്‍ഹിയുടെ ദാദാഗിരി!! ഒപ്പം പോണ്ടിങും... കഴിഞ്ഞ 11ലും ദുരന്തം, 12ല്‍ ക്ലിക്കാവുമോ?

ഗാംഗുലിയാണ് ടീമിന്റെ മുഖ്യ ഉപദേശകന്‍

By Manu

ദില്ലി: ഐപിഎല്ലിന്റെ കഴിഞ്ഞ 11 സീസണിലെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും വലിയ ദുരന്തമെന്നു വിശേഷിപ്പിക്കാവുന്ന ടീം ഡല്‍ഹിയാണ്. കഴിഞ്ഞ സീസണ്‍ വരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സായിരുന്ന ടീം ഈ സീസണില്‍ പുത്തന്‍ ലുക്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സെന്ന പുതിയ പേരിലായിരിക്കും അങ്കത്തട്ടില്‍ ഇറങ്ങുക. ഡെയര്‍ഡെവിള്‍സെന്ന തങ്ങളുടെ പേരിലെ വാല് അറുത്ത് കളഞ്ഞ ഡല്‍ഹി രാജ്യ തലസ്ഥാനമെന്ന തങ്ങളുടെ പദവി ക്യാപ്പിറ്റല്‍സെന്ന പേരില്‍ ടീമിനനൊപ്പം ചേര്‍ക്കുകയും ചെയ്തു.

കുല്‍ദീപും ചഹലും, പിന്നെ ജഡേജ വേണോ? ലോകകപ്പ് കളിക്കുമോ? കോലി പറഞ്ഞത്...കുല്‍ദീപും ചഹലും, പിന്നെ ജഡേജ വേണോ? ലോകകപ്പ് കളിക്കുമോ? കോലി പറഞ്ഞത്...

പേരും ലോഗോയും ജഴ്‌സിയും എല്ലാം മാറിയതു കൊണ്ടും തീര്‍ന്നില്ല. ലോക ക്രിക്കറ്റിലെ രണ്ട് നായക ഇതിഹാസങ്ങളാണ് ഇത്തവണ ഡല്‍ഹിക്ക് തന്ത്രങ്ങളോതുന്നത്. ഓസീസ് ഇതിഹാസ് റിക്കി പോണ്ടിങ് ടീമിന്റെ മുഖ്യ പരിശീലകനാണെങ്കില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസം സൗരവ് ഗാംഗുലി അടുത്തിടെ മുഖ്യ ഉപദേശകനായി ടീമിനൊപ്പം ചേരുകയും ചെയ്തിരുന്നു. ലോക ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള ഇരുവരുടെയും സാന്നിധ്യം ഡല്‍ഹിയെ ഈ സീസണില്‍ അടിമുടി മാറ്റുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

മുന്‍ ലോകകപ്പ് നായകര്‍ ഒരു കുടക്കീഴില്‍

മുന്‍ ലോകകപ്പ് നായകര്‍ ഒരു കുടക്കീഴില്‍

ലോകകപ്പ് ഫൈനലില്‍ നേരത്തേ മുഖാമുഖം വന്ന രണ്ടു നായകരുടെ സാന്നിധ്യം ഡല്‍ഹി ടീമിന് നല്‍കുന്ന ഊര്‍ജം ചെറുതല്ല. ഡല്‍ഹി ടീമിന്റെ പരിശീലനസെഷനില്‍ ഏറെ സന്തോഷവാന്‍മാരായാണ് ഇരുവരും കാണപ്പെട്ടത്.
കോച്ചിങ് സംഘത്തില്‍ ഇല്ലെങ്കിലും ഗാംഗുലിക്ക് പോണ്ടിങിനൊപ്പം തന്നെ ചേര്‍ന്നു നില്‍ക്കുന്ന ചുമതലയാണ് ടീം മാനേജ്‌മെന്റ് നല്‍കിയത്. ഇരുവരുടെയും സാന്നിധ്യം പുതിയ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹിയെ ഏവരുടെയും നോട്ടപ്പുള്ളികളാക്കി മാറ്റിയിട്ടുണ്ട്. മാത്രമല്ല ഏറെ ആരാധകരുള്ള ദാദയുടെ സാന്നിധ്യം പുതിയ സീസണില്‍ കൂടുതല്‍ കാണികളെ സ്റ്റേഡിയത്തില്‍ എത്തിക്കുമെന്നും ഡല്‍ഹി വിശ്വസിക്കുന്നു.

ഗാംഗുലിയില്‍ ഏറെ വിശ്വാസം

ഗാംഗുലിയില്‍ ഏറെ വിശ്വാസം

കഴിഞ്ഞ സീസണിലാണ് പോണ്ടിങ് ഡല്‍ഹിയുടെ പരിശീലകസ്ഥാനമേല്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ടീം നിരാശപ്പെടുത്തിയത് പോണ്ടിങിനെ നിരാശനാക്കിയിരുന്നു. ഇത്തവണ ടീമിന് കൂടുതല്‍ ആത്മവിശ്വാസവും തന്ത്രങ്ങളുമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാംഗുലിയെക്കൂടി ഡല്‍ഹി ഉപദേശകനെന്ന റോളില്‍ നിയമിച്ചത്.
ഗാംഗുലിയുടെ ആക്രമണോത്സുകതയും പോസിറ്റീവ് ചിന്താഗതിയും അടങ്ങാത്ത പോരാട്ടവീര്യവുമാണ് തങ്ങളെ ആകര്‍ഷിച്ചതെന്നും ഡല്‍ഹി ടീമിനെയും അത്തരമൊരു മാനസിക നിലയിലേക്കുയര്‍ത്താനും ഗാംഗുലിക്കു സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹത്തെ നിയമിക്കവെ ഡല്‍ഹി ടീം ചെയര്‍മാന്‍ പാര്‍ത്ത് ജിന്‍ഡാല്‍ വ്യക്തമാക്കിയിരുന്നു. ടീമുടമകളുടെ വിശ്വാസം കാത്തു സൂക്ഷിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ദാദയ്ക്കു മുന്നിലുള്ളത്.

ആദ്യ മല്‍സരം 24ന്

ആദ്യ മല്‍സരം 24ന്

ഈ മാസം 24നാണ് ഐപിഎല്ലിന്റെ ഈ സീസണില്‍ ഡല്‍ഹിയുടെ ആദ്യ മല്‍സരം. മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് ആദ്യ റൗണ്ടില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന മുംബൈ നേരിടുന്നത്. ശക്തമായ ബാറ്റിങ്, ബൗളിങ് നിരയാണ് ഈ സീസണില്‍ ഡല്‍ഹിക്കുള്ളത്. ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഈ സീസണില്‍ ഡല്‍ഡി പുതുതായി തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവന്നിരുന്നു.

Story first published: Saturday, March 16, 2019, 16:26 [IST]
Other articles published on Mar 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X