Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുനെയ്ക്കുവേണ്ടി ഗാംഗുലി ഇറങ്ങുന്നു

ഹൈദരാബാദ്: ഐപിഎല്‍ സീസണ്‍ 4ല്‍ സൗരവ് ഗാംഗുലിയുടെ കന്നിയങ്കം ചൊവ്വാഴ്ച. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ ഗംഗുലി ഇറങ്ങുമന്ന് പുനെ വാരിയേഴ്‌സ് ക്യാപ്റ്റന്‍ യുവരാജ് സിങ്. കഴിഞ്ഞ മത്സരത്തില്‍ ഗാംഗുലി കളിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ആരാധകര്‍ക്ക് നിരാശരാകേണ്ടിവരുകയായിരുന്നു.

Ganguly

ലീഗില്‍ കളിക്കുന്ന പത്തു ടീമുകളും വേണ്ടെന്ന് പറഞ്ഞതോടെ ഐപിഎല്‍ സീസണ്‍ 4 ഗാംഗുലിയെ സംബന്ധിച്ച് സങ്കടകരമായി മാറുകയായിരുന്നു. ഫോം നഷ്ടപ്പെട്ടതിനാലാണ് മുപ്പത്തിനാലുകാരനായ ഗാംഗുലിയെ ടീമുകള്‍ എടുക്കാതിരുന്നത്. മാത്രമല്ല വലിയ ലേലത്തുകയും ഒരു തടസ്സമായിരുന്നു. ആശിഷ് നെഹ്‌റ പരുക്കിനെത്തുടര്‍ന്ന് പുറത്തായതോടെയാണ് പുനെ ടീം പകരക്കാരനായി ഗാംഗുലിയെ കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഗാംഗുലിയെ പുറത്തിരുത്തിയതില്‍ ആരാധകര്‍ ഏറെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ അടുത്തമത്സരത്തോടെ പുനെയ്‌ക്കൊപ്പം ഗാംഗുലി ഉണ്ടാകുമെന്നും അദ്ദേഹം പുനെയെ വിജയത്തിലെത്തിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും യുവരാജ് പറഞ്ഞിരുന്നു. ഗാംഗുലി ആരാധകരെ തൃപ്തിപ്പെടുത്താനായി അദ്ദേഹം കളിക്കുമെന്ന് യുവി നേരത്തേ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. മത്സരത്തിനായുള്ള കഠിനമായ തയ്യാറെടുപ്പിലാണ് ഗാംഗുലിയെന്നും തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് യുവരാജ് പറഞ്ഞു. ടെസ്്റ്റ് മത്സരങ്ങള്‍ക്കുപോലും അദ്ദേഹം ഇങ്ങനെ തയ്യാറെടുക്കുന്നത് കണ്ടെട്ടില്ല, മികച്ച പ്രടനം പുറത്തെടുക്കുമെന്ന വാശിയിലാണ് അദ്ദേഹം-യുവരാജ് പറഞ്ഞു.

ഞായറാഴ്ച കിങ്‌സ് ഇലവനെതിരെ നേടിയ വിജയത്തോടെ പോയിന്റ് നിലയില്‍ എട്ടാമതാണ് പൂനേ വാരിയേഴ്‌സ് ഇപ്പോള്‍. ഡെക്കാന്‍ ചാര്‍ജേഴ്‌സ് ആകട്ടെ ഒമ്പതാം സ്ഥാനത്തും. രണ്ടു മോശം ടീമുകളുടെ ഏറ്റുമുട്ടലായ ചൊവ്വാഴ്ചത്തെ മത്സരത്തില്‍ ശ്രദ്ധാകേന്ദ്രമാകുക സൗരവ് ഗാംഗുലിയായിരിക്കുമെന്നതില്‍
എന്തായാുലം ഇനി സംശയം വേണ്ട.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+