വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കൊച്ചി ടീം പ്രശ്‌നം പരിഹരിച്ചെന്ന് കത്ത്

By Super
IPL
മുംബൈ: കൊച്ചി ഐപിഎല്‍ ടീം എന്നത് ഏതാണ്ട് എരിഞ്ഞടങ്ങിയ ഒരു സ്വപ്‌നമായി മാറിയിരുന്നു. എന്നാല്‍ റോണ്‍ഡിവൂ കണ്‍സോര്‍ഷ്യം ടീമുടമകള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി വ്യക്തമാക്കിക്കൊണ്ട് ശനിയാഴ്ച ബിസിസിഐയ്ക്ക് കത്തയച്ചതോടെ കൊച്ചിയുടെ ടീം സ്വപ്നങ്ങള്‍ക്ക്
വീണ്ടും പുതുജീവന്‍.

ഓഹരി ഉടമകള്‍ മുഴുവന്‍ ഒപ്പിട്ട കത്താണ് ശനിയാഴ്ച ഉച്ചയ്ക്ക് ബിസിസിഐയ്ക്ക് അയച്ചുകൊടുത്തതെന്നും റോണ്‍ഡിവൂ ഗ്രൂപ്പ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു കത്ത് ലഭിച്ച കാര്യം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച ചേരുന്ന ബിസിസിഐ യോഗം ടീമിന്റെ വിധി നിശ്ചയിക്കും.

വിയര്‍പ്പോഹരി 10 ശതമാനമാക്കിമാറ്റാന്‍ റോണ്‍ഡിവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് ഉടമകളായ ശൈലേന്ദ്ര ഗെയ്ക്ക്‌വാദിന്റെ കുടുംബം തയ്യാറായതോടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതെന്നാണ് സൂചന.

ടീമുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നു കാണിച്ച് കഴിഞ്ഞ ദിവസം റോണ്‍ഡിവൂ ഗ്രൂപ്പ് ഒഴികെയുള്ള മറ്റ് ഓഹരിയുടമകളെല്ലാം ചേര്‍ന്ന് ബിസിസിഐക്ക് കത്തു നല്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ബിസിസിഐ പുതിയൊരു ടീമിനെ കണ്ടെത്താന്‍ ലേല നടപടി തുടങ്ങിയിരുന്നു.

ബിസിസിഐ കൊച്ചി ടീമിനു നല്കിയ പുറത്താക്കല്‍ നോട്ടീസിന്റെ സമയപരിധി ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അവസാനിക്കുക. ഒന്നര മാസത്തിലധികം ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കപ്പെടാത്ത പ്രശ്‌നം അന്തിമനിമിഷത്തില്‍ പരിഹരിക്കപ്പെട്ട സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കുംകൊച്ചി ടീമിന്റെ ഭാവി തീരുമാനിക്കുക എന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

Story first published: Tuesday, May 15, 2012, 12:12 [IST]
Other articles published on May 15, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X