For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഹാറ്റ്‌സ് ഓഫ് യു'- വിരാട് കോലിയുടെ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച് ഗൗതം ഗംഭീര്‍

കൊല്‍ക്കത്ത:ഏകദിന ക്രിക്കറ്റില്‍ അതിവേഗം 12,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി മാറിയ വിരാട് കോലിയെ അഭിനന്ദിച്ച് ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് വിരാട് കോലിയ്ക്ക് ഗംഭീര്‍ ആശംസ നേര്‍ന്നത്. 'എന്തുനേട്ടം സ്വന്തമാക്കാനും ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനും നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കുന്ന അവസാന റണ്‍സ് നേടി ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ രാജ്യത്തിനായി വലിയ നേട്ടം സ്വന്തമാക്കിയ അനുഭൂതിയാണ് ഉണ്ടാവും. എല്ലാ വിശേഷങ്ങളും ചേര്‍ന്നവാനാണ് കോലി. 20000 റണ്‍സില്‍ അധികം നേടിയ കോലിക്ക് അഭിനന്ദനങ്ങള്‍'-ഗംഭീര്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 12,000 ഏകദിന റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോഡാണ് നിലവില്‍ കോലി സ്വന്തം പേരിലാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 63 റണ്‍സ് നേടി തിളങ്ങിയതാണ് ചരിത്ര നേട്ടം സ്വന്തമാക്കാന്‍ കോലിയെ സഹായിച്ചത്. 17 വര്‍ഷമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് തിരുത്തപ്പെട്ടത്. സച്ചിന്‍ 300 ഇന്നിങ്‌സില്‍ നിന്നാണ് 12,000 റണ്‍സ് നേടിയതെങ്കില്‍ വെറും 241 ഇന്നിങ്‌സില്‍ നിന്നാണ് കോലിയുടെ നേട്ടം. ഏകദിന പരമ്പര 2-1ന് ഇന്ത്യ തോറ്റെങ്കിലും വിരാട് കോലി രണ്ട് അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.

gautamgambhir-virat

പലപ്പോഴും വിരാട് കോലിയെ ശക്തമായി വിമര്‍ശിക്കുന്ന ആളാണ് ഗൗതം ഗംഭീര്‍. ഐപിഎല്ലിനിടെയില്‍ കോലിയുമായി ഉണ്ടായ വാക്കുതര്‍ക്കം ഇരുവര്‍ക്കുമിടയിലെ ബന്ധം വഷളാക്കി. പലപ്പോഴും കോലിയുടെ ക്യാപ്റ്റന്‍സിയെ ഗംഭീര്‍ ചോദ്യം ചെയ്തിരുന്നു. ടി20 ഫോര്‍മാറ്റില്‍ കോലിയെ മാറ്റി പകരം രോഹിത് ശര്‍മയെ നായകനാക്കണമെന്ന് നിരന്തരം ആവിശ്യപ്പെടുന്ന ആളാണ് ഗംഭീര്‍. ഓസ്‌ട്രേലിയയോട് ആദ്യ രണ്ട് മത്സരം ഇന്ത്യ തോറ്റപ്പോഴും കോലിയുടെ ക്യാപ്റ്റന്‍സിയെ ഗംഭീര്‍ വിമര്‍ശിച്ചിരുന്നു. ഐപിഎല്ലില്‍ ആര്‍സിബിയെ ഒരു തവണ പോലും കിരീടത്തിലേക്ക് എത്തിക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. കൂടാതെ ഇന്ത്യയെ ഒരു ഐസിസി ടൂര്‍ണമെന്റില്‍ പോലും കിരീടം ചൂടിക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല.

2020 കോലിയെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല. കോലി ഒരു സെഞ്ച്വറി പോലും നേടാത്ത വര്‍ഷമായാണ് 2020 കടന്ന് പോകുന്നത്. ഈ വര്‍ഷം കൊറോണ മഹാമാരിയെത്തുടര്‍ന്ന് ടൂര്‍ണമെന്റുകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഇന്ത്യയുടെ ശ്രീലങ്ക,സിംബാബ്‌വെ പര്യടനങ്ങള്‍ റദ്ദാക്കുകയും ഇംഗ്ലണ്ട് പരമ്പര മാറ്റിവെക്കുകയും ചെയ്തിരുന്നു. ന്യൂസീലന്‍ഡ് പര്യടനം മാത്രമാണ് ഇന്ത്യ കളിച്ചത്. അതില്‍ തിളങ്ങാന്‍ കോലിക്ക് സാധിച്ചുമില്ല.

Story first published: Friday, December 4, 2020, 16:35 [IST]
Other articles published on Dec 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+