Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷക്കീബ് അല്‍ഹസന് നേരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍- മാപ്പ് പറഞ്ഞ് ബംഗ്ലാദേശ് താരം

ധാക്ക: കൊല്‍ക്കത്തയില്‍ കാളി പൂജയില്‍ പങ്കെടുത്ത ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷക്കീബ് അല്‍ഹസന്റെ നടപടി മുസ്ലിം മതവികാരം വൃണപ്പെടുത്തിയെന്ന പേരില്‍ വധ ഭീഷണി മുഴക്കിയയാല്‍ അറസ്റ്റില്‍. ഫേസ്ബുക്കിലൂടെ ലൈവായെത്തി ഷക്കീബിനെ വധിക്കുമെന്ന് പറഞ്ഞയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷാഹ്പൂരില്‍ താമസിക്കുന്ന മൊഹ്‌സിന്‍ തലൂക്ദര്‍ എന്നായാളാണ് പിടിയിലാത്. തിങ്കളാഴ്ച രാത്രി 12.06നാണ് ഷക്കീബിനെതിരേ മൊഹ്‌സിന്‍ വധഭീഷണി മുഴക്കിയത്. മുസ്ലിം മത വിശ്വാസിയും ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ നിര്‍ണ്ണായക താരവുമായ ഷക്കീബ് കാളി പൂജയില്‍ പങ്കെടുക്കുകയും ദേവി വിഗ്രഹത്തെ തൊഴുകയും ചെയ്തതാണ് മൊഹ്‌സിലെ പ്രകോപിപ്പിച്ചത്.

എന്നാല്‍ വധ ഭീഷണി മണിക്കൂറുകള്‍ക്കകം മറ്റൊരു ഫേസ്ബുക്ക് ലൈവിലൂടെ അദ്ദേഹം മാപ്പ് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഷില്‍ഹെറ്റ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ആളെ തിരിച്ചറിയുകയും വധ ഭീഷണി മുഴക്കുകയുമായിരുന്നു.കത്തികൊണ്ട് ഷക്കീബിനെ കഷണങ്ങളാക്കി കണ്ടിക്കുമെന്നും ഷക്കീബിനെ കൊല്ലാനായി ധാക്കയിലേക്ക് താന്‍ വരികയാണെന്നും ലൈവിലൂടെ അയാള്‍ പറഞ്ഞിരുന്നു. ഷക്കീബ് അടക്കമുള്ള പ്രമുഖരായവര്‍ നന്മയുടെ പാതയിലൂടെ പോകണമെന്ന് അയാള്‍ രണ്ടാമത്തെ ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു. സാമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള മനപ്പൂര്‍വമായ നടപടിയാണ് ഇതെന്നാണ് പോലീസ് വിലയിരുത്തിയത്. രണ്ട് വീഡിയോയും ഫേസ്ബുക്കില്‍ നിന്ന് പോലീസ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

shakibalhasan

അതേ സമയം തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് ഷക്കീബ് മാപ്പ് പറഞ്ഞു. യുട്യൂബ് ചാനലിലൂടെയാണ് ഷക്കീബിന്റെ മാപ്പപേക്ഷ. 'ഞാന്‍ ആ സ്ഥലം സന്ദര്‍ശിക്കാന്‍ പാടില്ലായിരുന്നു. അതാണ് നിങ്ങള്‍ എനിക്കെതിരാകാന്‍ കാരണമെങ്കില്‍ എന്നോട് ക്ഷമിക്കണം. ഇത് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ ഉറപ്പുവരുത്തിക്കോളാം. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഞാന്‍ സംഭവം അറിഞ്ഞത്. ഞാന്‍ അവിടെ കാളി പൂജ ഉദ്ഘാടനം ചെയ്യാനാണ് പോയതെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അങ്ങനെയല്ല. ഞാന്‍ അങ്ങനെയൊരു കാര്യം ചെയ്തിട്ടില്ല. അനായാസമായി നിങ്ങള്‍ക്കത് പരിശോധിക്കാം. ഒരു മതബോധമുള്ള മുസ്ലിം എന്ന നിലയില്‍ ഞാന്‍ അത് ചെയ്യില്ല. സംഭവം വളരെ ചര്‍ച്ചയായിരിക്കുകയാണ്. മുസ്ലിം എന്ന നിലയില്‍ അഭിമാനം കൊള്ളുകയും മതം പിന്തുടരുകയും ചെയ്യുന്ന ആളാണ് ഞാനെന്നും ആദ്യമേ പറയട്ടെ. തെറ്റുകള്‍ സംഭവിക്കാം. എന്റെ ഭാഗത്ത് നിന്ന് അത്തരമൊരു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു'-ഷക്കീബ് അല്‍ഹസന്‍ പറഞ്ഞു.

വിലക്കിന് ശേഷം കഴിഞ്ഞിടെയാണ് ഷക്കീബ് ബംഗ്ലാദേശ് ടീമിലേക്ക് എത്തിയത്. ഇതിന് പിന്നാലെയാണ് വിവാദ സംഭവം.ഒത്തുകളി സംഘം പലവട്ടം സമീപിച്ചിട്ടും റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതാണ് ഷക്കീബിന് തിരിച്ചടിയായത്. ഇതോടെ സൂപ്പര്‍ താരമായ ഷക്കീബ് 2019 ഒക്ടോബറിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിലക്കുകയായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഷക്കീബ്. 2019ലെ ലോകകപ്പില്‍ ബംഗ്ലാദേശിനുവേണ്ടി 606 റണ്‍സും 11 വിക്കറ്റും നേടി ഷക്കീബ് തിളങ്ങിയിരുന്നു.

Story first published: Wednesday, November 18, 2020, 8:15 [IST]
Other articles published on Nov 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+