വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എഴുതിത്തള്ളാന്‍ വരട്ടെ!! ലോകകപ്പ് പ്രതീക്ഷ കൈവിട്ടിട്ടില്ല... മടങ്ങിവരവ് മോഹിച്ച് സൂപ്പര്‍ താരങ്ങള്‍

അടുത്ത വര്‍ഷം ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്

By Manu
ലോകകപ്പ് പ്രതീക്ഷ കൈവിട്ടിട്ടില്ല | Oneindia Malayalam

മുംബൈ: 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്‌നമാണ്. ഇതിനകം തന്നെ പലരും ലോകകപ്പ് ടീമില്‍ ബെര്‍ത്ത് ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ചിലരുടെ സ്ഥാനം ഇപ്പോഴും തുലാസിലാണ്. ഏതു നിമഷവും ടീമിന് പുറത്തായേക്കാമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.

റെക്കോര്‍ഡ് മഴയില്‍ കുളിച്ച് കോലി... ലോകത്തിലെ ഏക ക്യാപ്റ്റന്‍!! സാക്ഷാല്‍ ബ്രാഡ്മാന് മുന്നില്‍റെക്കോര്‍ഡ് മഴയില്‍ കുളിച്ച് കോലി... ലോകത്തിലെ ഏക ക്യാപ്റ്റന്‍!! സാക്ഷാല്‍ ബ്രാഡ്മാന് മുന്നില്‍

പൃഥ്വി മാത്രമല്ല പങ്കജും ഹീറോ.. ജീവിതം മകന് സമര്‍പ്പിച്ച പിതാവ്, കൊടുക്കാം 2 പേര്‍ക്കും സല്യൂട്ട് പൃഥ്വി മാത്രമല്ല പങ്കജും ഹീറോ.. ജീവിതം മകന് സമര്‍പ്പിച്ച പിതാവ്, കൊടുക്കാം 2 പേര്‍ക്കും സല്യൂട്ട്

അതേസമയം, ഇപ്പോള്‍ ദേശീയ ടീമിന്റെം ഭാഗമല്ലാത്ത ചില മുന്‍ സൂപ്പര്‍ താരങ്ങള്‍ ഇപ്പോഴും ലോകകപ്പ് പ്രതീക്ഷ കൈവിട്ടിട്ടില്ല. ചില പൊസിഷനുകൡ ഇന്ത്യക്ക് ഇപ്പോഴും മികച്ച താരങ്ങള്‍ ഇല്ലാത്തത് തന്നെയാണ് ഇവരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. അടുത്ത ലോകകപ്പില്‍ ടീമിലേക്കു തിരിച്ചുവരാമെന്ന് സ്വപ്‌നം കാണുന്ന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലുള്ള താരമാണ യുവരാജ് സിങ്. കരിയറില്‍ കത്തിനില്‍ക്കുമ്പോള്‍ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം യുവി തീപ്പൊരിയായിരുന്നു. പിന്നീട് കരിയറിനെ തന്നെ ബാധിച്ച അസുഖവും പരിക്കുമെല്ലാം താരത്തിന്റെ ഫിറ്റ്്‌നസിനെയും ഫോമിനെയും ബാധിച്ചു.
2011ല്‍ ഇന്ത്യ അവസാനമായി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ യുവിയായിരുന്നു ടീമിന്റെ ഹീറോ. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇപ്പോള്‍ ദേശീയ ടീമില്‍ ഇല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുകയാണ് യുവി. വിജയ് ഹസാരെ ട്രോഫില്‍ പഞ്ചാബിനു വേണ്ടി മോശമല്ലാത്ത പ്രകടനമാണ് 36കാരന്‍ കാഴ്ചവയ്ക്കുന്നത്. 96, 48, 41 എന്നിങ്ങനെയാണ് യുവിയുടെ സ്‌കോറുകള്‍. നിലവില്‍ ഇന്ത്യന്‍ മധ്യനിര അത്ര മികച്ചത് അല്ലാത്തതിനാല്‍ യുവിയെ ടീമിലേക്കു തിരിച്ചുവിളിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും ഒരു കാലത്ത് മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ഓപ്പണറുമായിരുന്ന ഗൗതം ഗംഭീറും വീണ്ടുമൊരു ലോകകപ്പ് സ്വപ്‌നം കാണുകയാണ്. ടെസ്റ്റില്‍ 4154ഉം ഏകദിനത്തില്‍ 5238ഉം ട്വന്റി20യില്‍ 932ഉം റണ്‍സ് ഗംഭീറിന്റെ പേരിലുണ്ട്.
അര്‍ജുന അവാര്‍ഡ് ജേതാവായ ഗംഭീര്‍ 100 ശതമാനം വിജയറെക്കോര്‍ഡുള്ള ഏക ക്യാപ്റ്റന്‍ കൂടിയാണ്. വെറും മൂന്ന് ഏകദിനങ്ങളില്‍ മാത്രമേ അദ്ദേഹം ഇന്ത്യയെ നയിച്ചിട്ടുള്ളൂ. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം തന്റെ ക്യാപ്റ്റന്‍സ് മികവ് ഗംഭീര്‍ തെളിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരേ 151 റണ്‍സുമായി അദ്ദേഹം കസറിയിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന ആറു മല്‍സരങ്ങളിലും ഗംഭീര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഗംഭീറിന് ഇന്ത്യ ഒരവസരം കൂടി നല്‍കാനുള്ള സാധ്യതയുണ്ട്.

യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ സഹോദരനെന്ന നിലയില്‍ തുടക്കകാലത്ത് ശ്രദ്ധിക്കപ്പെടുകയും പിന്നീട് തന്റെ കളിമികവിലൂടെ മികച്ച താരമെന്ന്് പേരെടുക്കുകയും ചെയ്ത കളിക്കാരനാണ് യൂസുഫ് പഠാന്‍. 2007ല്‍ ഇന്ത്യ ചാംപ്യന്‍മാരായ പ്രഥമ ട്വന്റി20 ലോകകപ്പില്‍ കളിച്ച യൂസുഫ് വെടിക്കെട്ട് ബാറ്റിങിലൂടെയാണ് ശ്രദ്ധേയനായത്. 2012 മുതല്‍ ദേശീയ ടീമിനായി കളിച്ചിട്ടില്ലെങ്കിലും ഐപിഎഎല്ലില്‍ അദ്ദേഹം ഇപ്പോഴും സ്ഥിരസാന്നിധ്യമാണ്.
യൂസുഫിന്റെ ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ക്ക് ഐപിഎല്‍ ഇതിനകം സാക്ഷിയായിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 57 ഏകദിനങ്ങളിലും 22 ടി20കളിലുമാണ് താരം കളിച്ചിട്ടുള്ളത്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ എല്ലാ ഗ്രൂപ്പ് മല്‍സരങ്ങളിലും കളിച്ച യൂസുഫിനു പക്ഷെ നോക്കൗട്ട്‌റൗണ്ടില്‍ സ്ഥാനം നഷ്ടമായി. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോല്‍ ബറോഡയ്ക്കായി കളിക്കുന്ന യൂസുഫ് സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ദേശീയ ടീമിലും അതു വഴി അടുത്ത വര്‍ഷത്തെ ലോകകപ്പിലും കളിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

Story first published: Saturday, October 6, 2018, 11:28 [IST]
Other articles published on Oct 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X