50 കൊല്ലത്തിലേറെയായി മാറ്റമില്ലാത്ത ടെസ്റ്റ് റെക്കോഡുകള്‍ ഇതാ
ലണ്ടന്‍: ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ന് ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട കായിക ഇനങ്ങളില്‍ ഒന്നായി ക്രിക്കറ്റ് വളര്‍ന്ന് കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ആരംഭിച്ച് ഏകദിനവും ടി20യും കഴിഞ്ഞ് ടി10ലേക്ക് ക്രിക്കറ്റ് മാറിയിരിക്കുന്നു. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഫുട്‌ബോളിനേക്കാളേറെ പിന്തുണ ലഭിക്കുന്നത് ക്രിക്കറ്റിനാണ്. 1725ലാണ് ക്രിക്കറ്റ് ആരംഭിച്ചെന്നതാണ് കണക്കുകള്‍. പരീക്ഷയെന്നര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വാക്കായ ടെസ്റ്റ്, അതാണ് ക്രിക്കറ്റിലെ ആദ്യ രൂപത്തിന് ലഭിച്ചിരിക്കുന്നത്. ഔദ്യോഗികമായി ആദ്യ ടെസ്റ്റ് മത്സരം നടന്നത് 1877 മാര്‍ച്ച് 15ന് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലാണ്. മെല്‍ബണില്‍ നടന്ന ഈ മത്സരത്തില്‍ ഓസ്‌ട്രേലിയ 45 റണ്‍സിന് വിജയിക്കുകയും ചെയ്തു. കാലം പുരോഗമിച്ചതോടെ ക്രിക്കറ്റില്‍ നിരവധി മാറ്റങ്ങളും ഉണ്ടായി. ഇപ്പോള്‍ പിങ്ക് ബോള്‍ ക്രിക്കറ്റിലേക്ക് വളര്‍ന്നിരിക്കുന്ന ടെസ്റ്റില്‍ 50 വര്‍ഷത്തിലേറെയായി തിരുത്തപ്പെടാത്ത ചില റെക്കോഡുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...

ടെസ്റ്റിലെ കുറഞ്ഞ ടീം ടോട്ടല്‍ - 1995ല്‍ മാര്‍ച്ച് 28നാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറവ് ടീം ടോട്ടല്‍ പിറന്നത്. ഇംഗ്ലണ്ടിനെതിരേ വെറും 26 റണ്‍സിനാണ് ന്യൂസീലന്‍ഡ് പുറത്തായത്. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഈ നാണം കെട്ട റെക്കോഡ് കിവീസിന്റെ പേരില്‍ തുടരുകയാണ്.
ഒരു ടെസ്റ്റ് ഇന്നിങ്‌സിലെ മികച്ച ശരാശരി - ഒരു ടെസ്റ്റില്‍ ടീം സ്‌കോറിലേക്ക് കൂടുതല്‍ റണ്‍സ് (ശരാശരി കണക്കില്‍) സംഭാവന ചെയ്ത താരമെന്ന റെക്കോഡ് ഓസ്‌ട്രേലിയയുടെ ചാള്‍സ് ബനെര്‍മാന്റെ പേരിലാണ്. 1877ല്‍ ഓസ്‌ട്രേലിയ 245 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ അതില്‍ 165 റണ്‍സും നേടിയത് ചാള്‍സായിരുന്നു. ടീം സ്‌കോറിന്റെ 67.34 ശതമാനവും ചാള്‍സിന്റെ സംഭാവനയായിരുന്നു. ഈ ശരാശരിയെ മറികടക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.

ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പ്രായം കൂടിയ താരം - കൗതുകകരമായ ഈ റെക്കോഡ് 1877ല്‍ ഇംഗ്ലണ്ടിന്റെ ജയിംസ് സതേര്‍ട്ടനാണ് സ്വന്തം പേരിലാക്കിയത്. 49 വയസും 119 ദിവസവും പ്രായം ഉള്ളപ്പോഴാണ് ജയിംസ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.
ഒരു ടെസ്റ്റ് സീരിസില്‍ കൂടുതല്‍ റണ്‍സ് - ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ് ഈ റെക്കോഡുള്ളത്. 1930ലെ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ 974 റണ്‍സാണ് ബ്രാഡ്മാന്‍ നേടിയത്. ഇതില്‍നാല് സെഞ്ച്വറിയും ഉള്‍പ്പെടും. ഇത് മറികടക്കാന്‍ ഇതുവരെ ഒരു താരത്തിനും കഴിഞ്ഞിട്ടില്ല. 1989ലെ ആഷസില്‍ ഓസീസിന്റെ മാര്‍ക്ക് ടെയ്‌ലര്‍ നേടിയ 839 റണ്‍സാണ്.
ദീര്‍ഘസമയ വ്യക്തിഗത ഇന്നിങ്‌സ് ഏറ്റവും കൂടുതല്‍ സമയം ബാറ്റ് ചെയ്ത വ്യക്തിഗത ഇന്നിങ്‌സ് എന്ന റെക്കോഡ് പാകിസ്താന്‍ താരം ഹനീഫ് മുഹമ്മദിന്റെ പേരിലാണ്. 1958ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 970 മിനുട്ടാണ് ഹനീഫ് ക്രീസില്‍ നിന്നത്.

മികച്ച ടെസ്റ്റ് ബൗളിങ് 1956ല്‍ ഇംഗ്ലണ്ട് താരം ജിം ലേക്കേഴ്‌സ് ഒരു ഇന്നിങ്‌സില്‍ 53 റണ്‍സ് വിട്ടുകൊടുത്ത് 10 വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റ് ചരിത്രത്തിലെ മികച്ച ബൗളിങ് പ്രകടനം. ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയാണ് ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തിയ മറ്റൊരു താരം. എന്നാല്‍ 74 റണ്‍സ് വഴങ്ങിയാണ് കുംബ്ലെയുടെ ബൗളിങ് പ്രകടനം.
ഒരു ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് 1913-14ല്‍ സിഡ്‌നി ബേണ്‍സ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 49 വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ടെസ്റ്റിലെ കൂടുതല്‍ വിക്കറ്റ് നേട്ടം. 2005ലെ ആഷസില്‍ ഷെയ്ന്‍ വോണ്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 40 വിക്കറ്റാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്.
ഒരു ടെസ്റ്റില്‍ രണ്ട് ഹാട്രിക്ക് - 1912ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓസ്‌ട്രേലിയയുടെ ജിമ്മി മാത്യൂസാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഹാട്രിക്ക് നേടിയത്. ഈ റെക്കോഡും ഇനിയും മറികടക്കാനായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications