ഐപിഎല്ലും കണക്കുകളും- ആര്‍സിബിയുടെ കളി കാണാന്‍ പോക്കറ്റ് കീറും!, കോലിയുടെ അപൂര്‍വ്വ റെക്കോര്‍ഡ്

ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ അടുത്ത മാസം 19ന് ആരംഭിക്കാന്‍ പോവുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായി ഐപിഎല്‍ മാറിക്കഴിഞ്ഞു. 2008ലെ പ്രഥമ സീസണില്‍ തന്നെ പ്രതീക്ഷയ്ക്കപ്പുറത്തെ വിജയമായി മാറിയ ഐപിഎല്ലിന് ക്രിക്കറ്റ് കലണ്ടറില്‍ ശ്രദ്ധേയമായ സ്ഥാനം തന്നെയുണ്ട്. അതുകൊണ്ടു തന്നെയാണ് ഇതുവരെ ഒരു വര്‍ഷം പോലും മുടക്കാതെ ബിസിസിഐ ഐപിഎല്ലുമായി മുന്നോട്ടു പോവുന്നത്.

ഐപിഎല്ലിന്റെ കഴിഞ്ഞ 12 വര്‍ഷത്തെ ചരിത്രം നോക്കിയാല്‍ നിരവധി അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ടൂര്‍ണമെന്റിനെക്കുറിച്ചു ചില കൗതുകമുണര്‍ത്തുന്ന വസ്തുതകളിലേക്കു നമുക്കൊന്നു കണ്ണോടിക്കാം.

കോലിയും സച്ചിനും

കോലിയും സച്ചിനും

ഐപിഎല്ലിന്റെ ഓരോ സീസണിലും ഏറ്റവും മികച്ച താരത്തിനുള്ള പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നല്‍കാറുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ രണ്ടു തവണ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുള്ളൂ. ഒന്ന് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണെങ്കില്‍ മറ്റൊരാള്‍ സൂപ്പര്‍ താരം വിരാട് കോലിയാണ്.

2010ല്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കവെയാണ് സച്ചിനെ തേടി പുരസ്‌കാരമെത്തിയത്. സീസണ്‍ 618 റണ്‍സ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയിരുന്നു. 16ലായിരുന്നു കോലി മികച്ച താരമായത്. സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി അദ്ദേഹം വാരിക്കൂട്ടിയത് 973 റണ്‍സാണ്.

അതേസമയം, മൂന്നു താരങ്ങള്‍ രണ്ടു തവണ വീതം മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഷെയ്ന്‍ വാട്‌സന്‍ (2008, 13- രാജസ്ഥാന്‍ റോയല്‍), ആന്ദ്രെ റസ്സല്‍ (2015, 19- കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്), സുനില്‍ നരെയ്ന്‍ (2012, 18- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്) എന്നിവരാണ് രണ്ടു തവണ വീതം മികച്ച താരമായത്.

കോലിയുടെ അപൂര്‍വ്വ റെക്കോര്‍ഡ്

കോലിയുടെ അപൂര്‍വ്വ റെക്കോര്‍ഡ്

പ്രഥമ ഐപിഎല്‍ മുതല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പമുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആര്‍സിബിക്കു വേണ്ടി നിരവധി അവിസ്മരണീയ ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ബാറ്റിങില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡും കോലി തന്റെ പേരില്‍ കുറിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടില്‍ പങ്കാളിയായ ഏക താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 2012ലെ ഐപിഎല്ലില്‍ ക്രിസ് ഗെയ്‌ലിനൊപ്പം 204 റണ്‍സിന്റെയും 15ല്‍ എബി ഡിവില്ലിയേഴ്‌സിനൊപ്പം 215 റണ്‍സിന്റെയും 16ല്‍ എബിഡിക്കൊപ്പം തന്നെ 229 റണ്‍സിന്റെയും കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ കോലിക്കു സാധിച്ചിരുന്നു.

സങ്കക്കാരയും എബിഡിയും

സങ്കക്കാരയും എബിഡിയും

ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരവും വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാരയും ദക്ഷിണാഫ്രിക്കയുടെ മിന്നും താരം എബി ഡിവില്ലിയേഴ്‌സും ചില അപൂര്‍വ്വ നേട്ടങ്ങള്‍ തങ്ങളുടെ പേരില്‍ കുറിച്ചിട്ടുണ്ട്. ഇപ്പോള്‍ ഐപിഎല്ലിലില്ലാത്ത ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടി കളിക്കവെയാണ് സങ്കക്കാര റെക്കോര്‍ഡിട്ടത്. ഒരിന്നിങ്‌സില്‍ കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറാണ് അദ്ദേഹം (അഞ്ച്).

അതേസമയം, ഒരു സീസണില്‍ ഏറ്റവുമധികം ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് എബിഡിയുടെ പേരിലുള്ളത്. 2016ലായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി എബിഡി 19 ക്യാച്ചുകളെടുത്തത്.

ആരാധകരുടെ പോക്കറ്റ് കീറും

ആരാധകരുടെ പോക്കറ്റ് കീറും

ആരാധകരെ സംബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ലീഗാണ് ഐപിഎല്ലെന്നു കണക്കുകള്‍ പറയുന്നു. ഒരു സീസണിലെ മുഴുവന്‍ ഹോം മാച്ചുകളും സ്‌റ്റേഡിയത്തില്‍ പോയി കാണണമെങ്കില്‍ പ്രതിവര്‍ഷ ശമ്പളത്തിന്റെ 0.9 ശതമാനം ഒരാള്‍ക്കു ചെലവഴിക്കേണ്ടി വരും. ഇനി ഒരു സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ എല്ലാ ഹോം മാച്ചുകളും കാണുന്നയാള്‍ക്കു പ്രതിവര്‍ഷ ശമ്പളത്തിന്റെ 2.2 ശതമാനം ചെലവാക്കിയേ തീരൂ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഏറ്റവും കുറച്ച് പണം ചെലവഴിക്കേണ്ട ഐപിഎല്‍ ടീം. കെകെആറിന്റെ ഹോം മാച്ചിന്റെ ശരാശരി ടിക്കറ്റ് വില 400 രൂപ മാത്രമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, August 1, 2020, 13:19 [IST]
Other articles published on Aug 1, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X