വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തല്ലി, മാത്രമല്ല പാടിയും തോല്‍പ്പിക്കും ഡിവില്ലിയേഴ്‌സ്!! ഹോക്കിയിലും കേമന്‍, നിങ്ങളറിയാത്ത എബിഡി

മികച്ച ഗായകനാണ് ദക്ഷിണാഫ്രിക്കയുടെ ഈ സൂപ്പര്‍ താരം

ക്രിക്കറ്റില്‍ മാത്രമല്ല പാട്ടിലും ഹോക്കിയിലും എബിഡി കേമന്‍ | Oneindia Malayalam

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ ക്രിക്കറ്റ് പ്രേമികളെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയത്. ഏതു ഫോര്‍മാറ്റിലും ഒരേ ശൈലിയില്‍ ബാറ്റ് വീശുന്ന അപൂര്‍വ്വ ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു അദ്ദേഹം. 34ാം വയസ്സില്‍ തികച്ചും അപ്രതീക്ഷിതമായുള്ള എബിഡിയുടെ വിടവാങ്ങല്‍ ക്രിക്കറ്റിനു തീരാനഷ്ടം തന്നെയാണ്.

എന്നാല്‍ മികച്ച ക്രിക്കറ്റര്‍ മാത്രമല്ല അദ്ദേഹം. ഹോക്കിയിലും ഫുട്‌ബോളിലുമെല്ലാം കേമനായിരുന്നു എബിഡി. കൂടാതെ മികച്ചൊരു ഗായകനും കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഡിവില്ലിയേഴ്‌സിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില രഹസ്യങ്ങളുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം.

ഡോക്ടറാവാന്‍ ആഗ്രഹിച്ചു

ഡോക്ടറാവാന്‍ ആഗ്രഹിച്ചു

സ്‌പോര്‍ട്‌സില്‍ ഒരു ഓള്‍റൗണ്ടര്‍ തന്നെയായിരുന്നു ഡിവില്ലിയേഴ്‌സ്. ഹോക്കി, ഫുട്‌ബോള്‍, റഗ്ബി, ടെന്നീസ് എന്നിങ്ങനെ അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല. പക്ഷെ ക്രിക്കറ്റിനാണ് എബിഡിയെ ലഭിക്കാന്‍ ഭാഗ്യമുണ്ടായത്. കളിയില്‍ മാത്രമല്ല പഠനത്തിലും മിടുക്കനായിരുന്നു ഡിവില്ലിയേഴ്‌സ്. മികച്ച അക്കാദമിക് യോഗ്യതയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.
ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയില്‍ നിന്നും സയന്‍സ് പ്രൊജക്ടില്‍ അവാര്‍ഡ് നേടിയിട്ടുള്ള ഡിവില്ലിയേഴ്‌സിന് ഡോക്ടറാവാനായിരുന്നു ആഗ്രഹം. ഇതിനായി അദ്ദേഹം ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷെ എബിഡിയുടെ നിയോഗം ലോകോത്തര ക്രിക്കറ്ററായി അറിയപ്പെടാനാായിരുന്നു.

അഭ്യൂഹങ്ങളെ തള്ളിക്കളയും

അഭ്യൂഹങ്ങളെ തള്ളിക്കളയും

തങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പലരും കണ്ടില്ലെന്ന് നടിക്കുമ്പോള്‍ അത്തരം വിഷയങ്ങളില്‍ എല്ലായ്‌പ്പോഴും യാഥാര്‍ഥ്യം പുറം ലോകത്തെ അറിയിക്കാന്‍ ശ്രമിക്കുന്നയാളായിരുന്നു ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിയുടെ ദേശീയ ഹോക്കി ടീമില്‍ ഡിവില്ലിയേഴ്‌സിനെ ഉള്‍പ്പെടുത്തിയിരുന്നുവെന്ന തരത്തില്‍ നേരത്തേ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൂടാതെ പ്രൊഫഷണല്‍ ഫുട്‌ബോളറായി താരം കളിച്ചിരുന്നുവെന്നും റഗ്ബിയിലും ഡിവില്ലിയേഴ്‌സ് രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ തന്റെ ആത്മകഥയില്‍ ഇവയെക്കുറിച്ചെല്ലാം ഡിവില്ലിയേഴ്‌സ് വിശദീകരണം നല്‍കുന്നുണ്ട്. താന്‍ ഹോക്കി കളിച്ചിരുന്നുവെന്നത് യാഥാര്‍ഥ്യമാണെങ്കിലും ഒരിക്കല്‍പ്പോലും ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നു താരം ആത്മകഥയില്‍ കുറിച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം തമാശമായി മാത്രം ഫുട്‌ബോള്‍ കളിച്ചിട്ടുള്ള താന്‍ പ്രൊഫഷണല്‍ ഫുട്‌ബോളര്‍ അല്ലായിരുന്നുവെന്നും ഡിവില്ലിയേഴ്‌സ് ആത്മകഥയില്‍ വിശദീകരിക്കുന്നു.

ഉറച്ച ദൈവവിശ്വാസി

ഉറച്ച ദൈവവിശ്വാസി

ഉറച്ച ദൈവവിശ്വാസി കൂടിയാണ് ഡിവില്ലിയേഴ്‌സ്. ക്രിസ്തുമതത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന അദ്ദേഹം തന്റെ നേട്ടങ്ങള്‍ക്കെല്ലാം കടപ്പെട്ടിരിക്കുന്നത് ദൈവത്തിനോടാണ്. തന്റെ കഴിവ് കൊണ്ടല്ല മറിച്ച് ദൈവകാരുണ്യം കൊണ്ടാണ് ക്രിക്കറ്റില്‍ തനിക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞതെന്നും ഡിവില്ലിയേഴ്‌സ് ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്.
1995ലും 2009ലും രണ്ടു തവണ ദൈവവുമായി തനിക്കു സംസാസാരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ആത്മകഥയില്‍ പറയുന്നു.

ഭക്ഷണപ്രിയന്‍

ഭക്ഷണപ്രിയന്‍

വിക്കറ്റുകള്‍ക്കിടയിലെ ചടുലമായ ഓട്ടത്തിലൂടെയും ഫീല്‍ഡിങിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയും ആധുനിക ക്രിക്കറ്റിലെ ഏറ്റവും ഫിറ്റായ താരങ്ങളിലൊരാളാണ് താനെന്ന് തെളിയിക്കാന്‍ ഡിവില്ലിയേഴ്‌സിനായിട്ടുണ്ട്. എന്നാല്‍ തികഞ്ഞ ഭക്ഷണപ്രിയനാണ് എബിഡിയെന്നത് പലര്‍ക്കുമറിയാത്ത രഹസ്യമാണ്.
കടല്‍വിഭവങ്ങളും പാസ്തയുമാണ് എബിഡിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവിഭവങ്ങള്‍. ഇവ ലഭിച്ചാല്‍ തനിക്കു സ്വയം നിയന്ത്രിക്കാന്‍ പോലുമാവില്ലെന്ന് പല തവണ താരം തമാശയായി പറയുകയും ചെയ്തിട്ടുണ്ട്. റെഡ് വൈനും ഡിവില്ലിയേഴ്‌സിന്റെ വീക്ക്‌നെസാണ്. ഭക്ഷണം നന്നായി കഴിക്കുമെങ്കിലും മണിക്കൂറുകളോളം ജിമ്മില്‍ വര്‍ക്കൗട്ട് നടത്തിയാണ് താരം ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത്.

സംഗീതത്തിലും ഒരുകൈ നോക്കി

ക്രിക്കറ്റും ഭക്ഷണവും കഴിഞ്ഞാല്‍ ഡിവില്ലിയേഴ്‌സിന്റെ മറ്റൊരു പ്രിയം സംഗീതത്തോടാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആരാധകന്‍ കൂടിയായ എബിഡി ഗാനാലപനത്തിലും തന്റെ മിടുക്ക് തെളിയിച്ചിട്ടുണ്ട്. 2010ല്‍ താരം തന്റെ ആദ്യ സംഗീത ആല്‍ബം പുറത്തിറക്കുകയും ചെയ്തു. ഗായകനായാണ് വീഡിയോയില്‍ എബിഡി പ്രത്യക്ഷപ്പെടുന്നത്. സ്‌നോ പട്രോള്‍ എന്ന മ്യൂസിക് ബാന്റാണ് ഡിവില്ലിയേഴ്‌സിന്റെ ഫേവറിറ്റ്.

എബിഡി- റെക്കോര്‍ഡുകളുടെ തമ്പുരാന്‍... പക്ഷെ സൂപ്പര്‍മാന് സാധിക്കാത്ത ചിലതുമുണ്ട്!!എബിഡി- റെക്കോര്‍ഡുകളുടെ തമ്പുരാന്‍... പക്ഷെ സൂപ്പര്‍മാന് സാധിക്കാത്ത ചിലതുമുണ്ട്!!

Story first published: Thursday, May 24, 2018, 11:17 [IST]
Other articles published on May 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X