Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദാവൂദ് ഇബ്രാഹിമിനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞ ക്യാപ്റ്റന്‍... ചില ഡ്രസ്സിങ് റൂം സംഭവങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിലെ സംഭവങ്ങളെ കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. കളിക്കളത്തില്‍ കാണുന്നതുപോലെ അല്ല പല താരങ്ങളും ഡ്രസ്സിങ് റൂമില്‍.

കപില്‍ ദേവില്‍ തുടങ്ങി വിനോദ് കാംബ്ലി വരേയും, യുവരാജ് സിങ് മുതല്‍ മഹേന്ദ്ര സിങ് ധോണി വരേയും ഇത്തരം കുറേ കഥകളിലെ കഥാപാത്രങ്ങളാണ്.

ഇതിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാവില്ല. എന്നാലും ചില കഥകള്‍ നോക്കാം...

 ദാവൂദും കപിലും

ദാവൂദും കപിലും

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂം സന്ദര്‍ശിച്ചു എന്നത് ഒരു വലിയ വാര്‍ത്തയായിരുന്നു. 1986 ല്‍ ഷാര്‍ജ കപ്പ് നടക്കുമ്പോഴായിരുന്നു ഇതെന്ന് വെളിപ്പെടുത്തിയത് ദിലീപ് വെങ്‌സര്‍ക്കാര്‍ ആയിരുന്നു. എന്നിട്ടെന്ത് സംഭവിച്ചു.

ദാവൂദിനെ ഇറക്കിവിട്ടു

ദാവൂദിനെ ഇറക്കിവിട്ടു

പാകിസ്താനെതിരെയുള്ള മത്സരം ജയിച്ചാല്‍ കളിക്കാര്‍ക്കെല്ലാം ആഡംബര കാറുകളായിരുന്നു ദാവൂദിന്റെ വാഗ്ദാനം. എന്നാല്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് ദാവൂദിനോട് ഇറങ്ങിപ്പോകാനാണ് ക്യാപ്റ്റന്‍ കപില്‍ ദേവ് ആവശ്യപ്പെട്ടതത്രെ.

യുവരാജിന്റെ ഇര ധോണി

യുവരാജിന്റെ ഇര ധോണി

മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ടീമില്‍ എത്തുമ്പോള്‍ അന്നത്തെ സൂപ്പര്‍ താരമായിരുന്ന യുവരാജ് സിങ് സ്ഥിരമായി പരിഹസിയ്ക്കാറുണ്ടായിരുന്നത്രെ. 'ബിഹാറി' എന്ന് വിളിച്ചായിരുന്നു പരിഹാസം.ഒരിക്കല്‍ ധോണി തന്നെ ഇക്കാര്യം ചോദിച്ചതോടെ രണ്ട് പേരും നല്ല സുഹൃത്തുക്കളായെന്നാണ് കഥ!

സെവാഗിനെ റൈറ്റസ് തല്ലിയോ?

സെവാഗിനെ റൈറ്റസ് തല്ലിയോ?

ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ആയിരുന്ന വീരേന്ദ്ര സെവാഗിനെ അന്നത്തെ കോച്ച് ജോണ്‍ റൈറ്റ്‌സ് തല്ലിയോ...? തല്ലിയിട്ടില്ല, ഒരിക്കല്‍ കുത്തിന് പിടിച്ചിട്ടുണ്ടെന്നാണ് കഥ. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് പുറത്താകുന്നത് സ്ഥിരമായപ്പോഴാണത്രെ ഒരു ദിവസം ഇങ്ങനെ സംഭവിച്ചത്.

സച്ചിന്റെ 'പാളിയ' പദ്ധതി

സച്ചിന്റെ 'പാളിയ' പദ്ധതി

ലോകകപ്പ് കിരീടം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട വര്‍ഷമായിരുന്നു 2003. ഫൈനലില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയപ്പോള്‍ ഡ്രസ്സിങ് റൂമില്‍ വച്ച് സച്ചിന്‍ ഒരു പദ്ധതിയിട്ടത്രെ. എല്ലാ ഓവറിലും ഒരു ബൗണ്ടറിയടിയ്ക്കുക. പക്ഷേ പദ്ധതി പാളിപ്പോയി, സച്ചിന്‍ ആദ്യം തന്നെ പുറത്തായി.

ദാദയ്ക്ക് കൊടുത്ത പണി

ദാദയ്ക്ക് കൊടുത്ത പണി

സൗരവ് ഗാംഗുലി 'ദാദ' എന്നാണ് അറിയപ്പെട്ടിരുന്നത്. ടീമിലെ പുതുമുഖങ്ങളായ യുവരാജ് സിങും ഹര്‍ഭജന്‍ സിങും ഗാംഗുലിയുടെ പ്രിയ ശിഷ്യന്‍മാരാണ്. എന്നാല്‍ ദ്രാവിഡിന്റെ മുന്നില്‍ വച്ച് ഇവര്‍ രണ്ടും ചേര്‍ന്നും ഗാംഗുലിയെ ഒരിക്കല്‍ ഏപ്രില്‍ ഫൂള്‍ ആക്കിയത്രെ.

Story first published: Tuesday, August 4, 2015, 14:51 [IST]
Other articles published on Aug 4, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+