Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനിയെങ്കിലും ഒരവസരം, ടീം ഇന്ത്യക്കു ഫൈനലിനു മുമ്പൊരു റിഹേഴ്‌സല്‍... അഫ്ഗാനെതിരേ ഇവര്‍ കളിക്കുമോ?

ദുബായ്: ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ രണ്ടു മല്‍സരങ്ങളിലും ജയിച്ച് നിലവിലെ ജേതാക്കളായ ഇന്ത്യ ഇതിനകം ഫൈനലില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും ചിരവൈരികളായ പാകിസ്താനെയുമാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. ഇനി ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അപ്രസക്തമായ മല്‍സരത്തില്‍ അഫ്ഗാനിസ്താനുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഫൈനലിനു മുമ്പുള്ള റിഹേഴ്‌സലായാണ് ഇന്ത്യ ഈ മല്‍സരത്തെ കാണുന്നത്.

ഫൈനലില്‍ ഇടം നേടിക്കഴിഞ്ഞതിനാല്‍ റിസര്‍വ്വ് നിരയിലെ ചില താരങ്ങള്‍ക്കു അവസരം നല്‍കാനാണ് ഇനി ഇന്ത്യ ശ്രമിക്കേണ്ടത്. ഇവര്‍ ആരൊക്കെയന്നു നോക്കാം.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായ ലോകേഷ് രാഹുലിന് ഏഷ്യാ കപ്പില്‍ ഇന്ത്യ ഇതുവരെ അവസരം നല്‍കിയിട്ടില്ലെന്നത് ആശ്ചര്യകരമാണ്. രാഹുലിനു പകരം അമ്പാട്ടാ റായുഡു, ദിനേഷ് കാര്‍ത്തിക് എന്നിവരെയാണ് ഇന്ത്യ മധ്യനിരയില്‍ പരീക്ഷിച്ചത്. ഇരുവരും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
അഫ്ഗാനെതിരായ അടുത്ത കളിയില്‍ ഇവരിലൊരാളെ പുറത്തിരുത്തി രാഹുലിനെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. കാരണം തീപ്പൊരി ഇന്നിങ്‌സിലൂടെ ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന് മിടുക്കനാണ് അദ്ദേഹം.

സിദ്ധാര്‍ഥ് കൗള്‍

സിദ്ധാര്‍ഥ് കൗള്‍

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിലൂടെ ഏറെ പ്രതീക്ഷ നല്‍കിയ താരമായിരുന്നു പേസര്‍ സിദ്ധാര്‍ഥ് കൗള്‍. ഐപിഎല്ലിലെ പ്രകടനം കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടീമിലും അദ്ദേഹത്തിന് ഇടംനേടിക്കൊടുത്തു. എന്നാല്‍ ഐപിഎല്ലിലെ മാജിക്ക് കൗളിന് ഇവിടെ പുറത്തെടുക്കാനായില്ല. ഇപ്പോള്‍ ഒരിക്കല്‍ക്കൂടി താരം ദേശീയ ടീമിലെത്തിയിരിക്കുകയാണ്. ശര്‍ദ്ദുല്‍ താക്കൂര്‍ പരിക്കേറ്റു പിന്‍മാറിയതോടെയാണ് കൗളിനു നറുക്കുവീണത്.
അഫ്ഗാനെതിരേ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരിലൊരാള്‍ക്കു വിശ്രമം നല്‍കി പരീക്ഷിക്കാവുന്ന താരമാണ് കൗള്‍.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

സമീപകാലത്തെ സ്ഥിരതയാര്‍ന്ന പ്രകടനത്തെ തുടര്‍ന്നു ദേശീയ ടീമിലേക്കു തിരികെ വിളിക്കപ്പെട്ട മനീഷ് പാണ്ഡെയ്ക്കു ഏഷ്യാ കപ്പില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. നാട്ടില്‍ നടന്ന ചതുര്‍ രാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ബിക്കു വേണ്ടി 306 റണ്‍സ് പാണ്ഡെ നേടിയിരുന്നു. ടീമിനെ കിരീടത്തിലേക്കു നയിച്ചതും അദ്ദേഹമായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ പാണ്ഡെയ്ക്ക് കാഴ്ചക്കാരനായി ഇതുവരെ ഒതുങ്ങേണ്ടിവന്നു.
അഫ്ഗാനെതിരേ ഇന്ത്യ തീര്‍ച്ചായും അവസരം നല്‍കേണ്ട താരങ്ങളിലൊരാളാണ് പാണ്ഡെ. അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക് ഇവരിലൊരാള്‍ക്കു പകരമായിരിക്കും പാണ്ഡെ ടീമിലെത്തുക.

Story first published: Monday, September 24, 2018, 15:43 [IST]
Other articles published on Sep 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+