Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്ലീല ആഗ്യം കാട്ടിയ പാക് താരത്തിന് പിഴ; ഐപിഎല്ലില്‍ നിന്നും ഒഴിവാക്കിയത് വെറുതെയല്ല

ആന്റിഗ്വ: ക്രിക്കറ്റ് മത്സരത്തിനിടെ നടുവിരല്‍ കൊണ്ട് അശ്ലീല ആഗ്യം കാട്ടിയ പാക് ക്രിക്കറ്റ് താരത്തിന് പിഴ. കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പാക്കിസ്ഥാന്‍ ബൗളര്‍ സൊഹൈല്‍ തന്‍വീര്‍ ആണ് മോശം പെരുമാറ്റം നടത്തിയത്. ബെന്‍ കട്ടിങ്ങിനെ പുറത്തായതിന് പിന്നാലെ പാക് ബൗളര്‍ രണ്ടു കൈകള്‍കൊണ്ടും ആഗ്യം കാട്ടുകയായിരുന്നു.

ഗ്വയാന ആമസോണ്‍ വാരിയറും സെന്റ് കിറ്റിസ് ആന്‍ഡ് നെവിസ് പാട്രോയിറ്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ പതിനേഴാം ഓവറില്‍ ബെന്‍ കട്ടിങ് സൊഹൈല്‍ തന്‍വീറിനെ സിക്‌സറിന് പറത്തിയിരുന്നു. തൊട്ടടുത്ത പന്തില്‍ താരം പുറത്താവുകയും ചെയ്തു. ഇതോടെയാണ് തന്‍വീര്‍ ഓടിയടുത്ത് അശ്ലീല ആഗ്യം കാട്ടിയത്.

news

മത്സരത്തിനുശേഷം മാച്ച് റഫറി മത്സര ഫീസിന്റെ പതിനഞ്ച് ശതമാനം പിഴ ചുമത്തുകയും ചെയ്തു. താരത്തിന് സോഷ്യല്‍ മീഡിയയില്‍നിന്നും മറ്റും വന്‍ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. ഒരു ക്രിക്കറ്റ് മത്സരത്തിനിടെ ഇത്തരം ആഗ്യം കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പല താരങ്ങളും പ്രതികരിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കളി കാണുന്നുണ്ടെന്ന് ഓര്‍മവേണമന്നും ചിലര്‍ വ്യക്തമാക്കി.

നേരത്തെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരനായിരുന്നു തന്‍വീര്‍. ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധം വഷളായതോടെ പാക് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ കഴിയാതെയായി. പാക്കിസ്ഥാനുവേണ്ടി 62 ഏകദിനങ്ങളില്‍നിന്നായി 71 വിക്കറ്റും 57 ടി20 മത്സരങ്ങളില്‍നിന്നായി 54 വിക്കറ്റും തന്‍വീര്‍ നേടിയിട്ടുണ്ട്.

Story first published: Saturday, August 11, 2018, 17:42 [IST]
Other articles published on Aug 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+