ന്യൂസിലന്‍ഡിന് വീണ്ടും ഇന്ത്യന്‍ ടച്ച്... ഇഷ് സോധിയെ തിരിച്ചുവിളിച്ചു
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് വീണ്ടുമൊരു ഇന്ത്യന്‍ ടച്ച്. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയെ കിവീസ് ടീമിലേക്ക് തിരിച്ചുവിളിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ക്കുള്ള ടീമിലാണ് സോധിയെ ഉള്‍പ്പെടുത്തിയത്.

2017 മേയ്ക്കു ശേഷം ഇതാദ്യമായാണ് താരം ന്യൂസിലന്‍ഡ് ഏകദിന ടീമില്‍ മടങ്ങിയെത്തുന്നത്. ട്വന്റി20 ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് 25 കാരനായ സോധി കാഴ്ചവയ്ക്കുന്നത്. ഈ വര്‍ഷം 10 മല്‍സരങ്ങളില്‍ നിന്നും താരം ഒമ്പത് വിക്കറ്റുകള്‍ നേടിയിരുന്നു. ഇതോടെയാണ് സോധിയെ തിരികെ വിളിക്കാന്‍ സെലക്റ്റര്‍മാര്‍ തീരുമാനിച്ചത്.

നിലവില്‍ ഏകദിന ടീമിലെ പ്രധാന സ്പിന്നര്‍മാരായ മിച്ചെല്‍ സാന്റ്‌നര്‍, ടോഡ് ആസില്‍ എന്നിവര്‍ക്കേറ്റ പരിക്കും സോധിക്കു തുണയാവുകയായിരുന്നു. സാന്റ്‌നറുടെ കാല്‍മുടട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. ആസില്‍ പുറംവേദന മൂലം വലയുകയാണ്. പരിക്കേറ്റിട്ടുണ്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള 14 അംഗ ടീമില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ഹാമില്‍റ്റണിലാണ് ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ കളി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications