Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നല്ല മഴ, ചായ വേണോ, സര്‍ഫ്രാസിനെ ട്രോളി കൊന്ന് ആരാധകര്‍, കാരണം ഇതാണ്

കോട്ടുവായിട്ട സർഫ്രാസിനു നല്ല കിടിലൻ ട്രോളുകൾ

ലണ്ടന്‍: പാകിസ്താന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ ഇന്ത്യക്കെതിരായ തോല്‍വിയില്‍ ട്രോളിക്കൊന്ന് ആരാധകര്‍. സര്‍ഫ്രാസ് മടിയനാണെന്ന് സോഷ്യല്‍ മീഡിയയും പറയുന്നു. മത്സരത്തിനിടെ കോട്ടുവായിട്ടതാണ് സര്‍ഫ്രാസിനെ ഇത്രയധികം പരിഹസിക്കാന്‍ കാരണം. അന്താരാഷ്ട്ര ഫോട്ടോഗ്രാഫര്‍മാരാണ് ഈ ചിത്രം പകര്‍ത്തിയത്. ഇന്ത്യന്‍ ബാറ്റിംഗിനിടെ മഴ പെയ്തിരുന്നു. മഴമാറി വീണ്ടും ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയപ്പോഴാണ് സര്‍ഫ്രാസ് കോട്ടുവായ ഇട്ടത്.

1

ഇതിന് പിന്നാലെ സര്‍ഫ്രാസിനെ ട്രോളി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. സര്‍ഫ്രാസ് ഗ്രൗണ്ടില്‍ മൊത്തമായി മടി പരത്തുന്നുണ്ട്. അതുകൊണ്ടാണ് ഔട്ടല്ലെന്ന് അറിയാമായിരുന്നിട്ടും വിരാട് കോലി ക്രീസ് വിട്ടതെന്നയിരുന്നു പ്രധാന പരിഹാസം. 337 എന്ന സ്‌കോര്‍ പാകിസ്താനെ വീഴ്ത്താന്‍ ധാരാളമാണെന്നും ഒരു ആരാധകന്‍ ട്രോളിയിട്ടുണ്ട്. നല്ല മഴയുണ്ട്. സര്‍ഫ്രാസിന് ചായയും പക്കോഡയും ആവശ്യമാണ്. എന്നാല്‍ മത്സരം തീര്‍ന്നിട്ടുമില്ല. അതുകൊണ്ടാണ് പാകിസ്താന്‍ ക്യാപ്റ്റന്‍ കോട്ടുവായ ഇട്ടതെന്നുമാണ് മറ്റൊരു പരിഹാസം.

മത്സരഫലം നേരത്തെ അറിയുന്നത് കൊണ്ടുള്ള ഭാവങ്ങളാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഇന്ത്യക്കെതിരെ പാകിസ്താന്‍ താരങ്ങളുടെ ശരീര ഭാഷയ്‌ക്കെതിരെയും വിമര്‍ശനമുണ്ട്. ഒരാള്‍ക്ക് പോലും വിജയിക്കണമെന്ന ആഗ്രഹമില്ലെന്നും, അത് താരങ്ങളുടെ ശൈലിയില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്നും പാക് ടീമിന്റെ ആരാധകര്‍ പറയുന്നു. അതേസമയം മോശം ഭക്ഷണവും ഫിറ്റ്‌നെസ് ഇല്ലാത്തതും തോല്‍വിയുടെ മറ്റൊരു കാരണമായി പാക് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം പല സ്ഥലത്തും പാകിസ്താന്‍ ആരാധകര്‍ ടീമിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ്. ബര്‍ഗറുകളാണ് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണായി ഇവര്‍ ഉന്നയിക്കുന്നത്. ഇന്ത്യക്കെതിരായ മത്സരത്തിന് ഒരുദിവസം മുമ്പ് വലിയ റെസ്റ്റോറന്റുകളില്‍ ബര്‍ഗര്‍ പോലുള്ള ഭക്ഷണങ്ങള്‍ ടീമുകള്‍ കഴിച്ചെന്നും, അത് പ്രകടനത്തെ ബാധിച്ചെന്നുമാണ് ഇവര്‍ പറയുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കൊഴുപ്പേറിയ ഭക്ഷണം ടീമിന്റെ പ്രകടനത്തെയും ബാധിച്ചെന്നാണ് വിലയിരുത്തല്‍.

Story first published: Monday, June 17, 2019, 17:47 [IST]
Other articles published on Jun 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+