വിരാടും പോയി അനുഷ്കയും പോയി.. ഹൃദയം തകർന്ന് ആരാധകർ.. താരവിവാഹം പൊളിച്ചടുക്കി ട്രോളന്മാർ... കിടുവേ!!
സോഷ്യൽ മീഡിയയുടെ ഒരു ഇത് എന്ന് പറയുന്നത് അതാണ്. എന്ത് കാര്യം കിട്ടിയാലും സോഷ്യൽ മീഡിയ അതിനെ ട്രോൾ ചെയ്തിരിക്കും. ഇറ്റലിയിൽ വെച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്ക ശർമയും വിവാഹം കഴിച്ചു എന്ന് കേട്ടാലും അവർ ട്രോളും. അതെന്താ അവർക്ക് ഇന്ത്യയിൽ വെച്ച് വിവാഹം കഴിച്ചാൽ എന്നാകും ചോദ്യം.
വിരാട് കോലി വിവാഹം ചെയ്ത വാർത്തയറിഞ്ഞ് ആരാധികമാർ പൊട്ടിക്കരഞ്ഞാലും അവർ ട്രോളും. അനുഷ്കയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് ആരാധകര്‍ കരഞ്ഞാലും ഉണ്ടാകും ട്രോൾ. വിരാടിനെക്കാൾ പ്രായമുണ്ട് അനുഷ്കയ്ക്ക് എന്ന് കേട്ടാലോ വിരാട് ഇക്കാര്യത്തിലും സച്ചിനെ പോലെ തന്നെ എന്നാകും ട്രോള്‍. കാണാം, വിരാട് - അനുഷ്ക വിവാഹം ട്രോളന്മാർ ആഘോഷിക്കുന്ന വിധം.

പറ്റിച്ചൂട്ടോ
കള്ളൻ നീ ഞങ്ങളെ പറ്റിച്ചൂട്ടോ.. വിരാട് കോലിയോട് ആരാധകർക്ക് ഇപ്പോൾ പറയാനുള്ളതും ഇത് തന്നെയാണ്.

ഇതാണാ ഭാവം
അനുഷ്കയുടെ കല്യാണക്കാര്യം അറിഞ്ഞ് കരയുന്നവരും വിരാടിന്റെ വിവാഹ വാർത്ത കണ്ട് കരയുന്നവരും. എന്താല്ലേ.

വിശ്വസിക്കൂല
എന്റെ വിരാട് കോലി വിവാഹം കഴിക്കൂല. വിശ്വസിക്കൂല. ഒക്കെ ഫോട്ടോഷോപ്പാ.. ഇങ്ങനെയുണ്ടോ ഒരു ആരാധന.

പാവം വാട്ട്
വിരാട് കോലിയോട് വിവാഹം കഴിക്കാമോ എന്ന് ചോദിച്ച ഒരു ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഉണ്ടായിരുന്നു. പേരോർമയുണ്ടോ മക്കളേ.

ഓണത്തിനിടയിൽ
വിരാട് കോലിയുടെ റിസപ്ഷന് പോകുന്ന ഒരു പ്രമുഖ ഐ പി എൽ ക്യാപ്റ്റൻ.

അതിലും സച്ചിൻ
ചിലർ അനുഷ്കയുടെ വയസ്സൊക്കെ ഗവേഷണം നടത്തി കണ്ടുപിടിച്ചാണ് കോലിയെ ജൂനിയർ സച്ചിൻ എന്ന് വിളിക്കുന്നത്.

എവിടെ പോയതാ
വിരാട് കോലി വിശ്രമം വേണം എന്നും പറഞ്ഞ് എവിടെ പോയതാ?

അപ്പോ അന്ന് പറഞ്ഞതോ
അതോ അത് പിന്നെ ഞാനൊരു രാജാവിനെ കല്യാണം കഴിച്ചു. സൂപ്പറല്ലേ.

ഐറണി കണ്ടോ
സച്ചിൻ തെണ്ടുൽക്കർ, അഭിഷേക് ബച്ചൻ, വിരാട് കോലി ഇവർ മൂവരും ആണ് എന്റെ ഹീറോസ്.

എന്താണിത്
ഇതെന്താടോ ഈ കാട്ടിക്കൂട്ടിയേ.. വിവാഹവേദിയിൽ നിന്നും ഇന്ത്യൻ സ്കോർ കണ്ട കോലി.

അതിനിടയിലും തള്ള്
എവിടെ എന്ത് പരിപാടി അവതരിപ്പിച്ചാലും ഈ ആധാർ കാർഡ് ലിങ്കിംഗ് നിർബന്ധാ.

ത്രില്ലില്ലല്ലോ
ഇറ്റലിയിലൊക്കെ പോയി കല്യാണം കഴിച്ചാലല്ലേ അതിലൊരു ത്രില്ലുള്ളൂ

ചോദിക്കാരുന്നു
ബാക്കി എല്ലാത്തിലും ടിപ്സ് ചോദിക്കും കല്യാണക്കാര്യം വന്നപ്പോ വിവരം പറഞ്ഞുപോലുമില്ല.

പ്ഫാ ഓട്രോ
കല്യാണമൊക്കെ കഴിഞ്ഞില്ലേ വിരാട് കോലിയെ രണ്ടാം ഏകദിനം കളിക്കാൻ വിട്ടൂടേ അനുഷ്കേ.

പരമ്പര ആയിപ്പോയി
ശ്രീലങ്കയ്ക്കെതിരായ പരമ്പര ആയിപ്പോയി അല്ലെങ്കിൽ ഞങ്ങളും വന്നേനെ കല്യാണത്തിന്

അതും പോയി
വിരാട് കോലിയെങ്കിലും വിവാഹം കഴിക്കാൻ ബാക്കിയുണ്ടല്ലോ എന്നൊരാശ്വാസം ഉണ്ടായിരുന്നു അതും പോയിക്കിട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications