ഗംഭീറിന് ഓറഞ്ച് ക്യാപ്പ്, ധവാന്‍ ദേശീയ ദുരന്തം; കാണണ്ടേ ഐപിഎല്‍ ട്രോളുകള്‍....
ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ശിഖര്‍ ധവാന്റെ പരാജയം ഏറെ ചര്‍ച്ചയായിരുന്നു. ലോകകപ്പില്‍ മാത്രമല്ല അതിനും കുറേ മുന്നേ തന്നെ ഫോമൗട്ടായിരുന്നു ധവാന്‍. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ താല്‍പര്യം കാരണം ധവാന്‍ ലോകകപ്പും കളിച്ചു. ഗൗതം ഗംഭീറിനെയും രഹാനെയും പോലുള്ള ഓപ്പണര്‍മാരെ തഴഞ്ഞാണ് ധവാന്‍ ടീമില്‍ നിന്നുപോകുന്നത്.
ലോകകപ്പിന് പിന്നാലെ ഐ പി എല്ലിലും ദയനീയ പ്രകടനമാണ് ധവാന്‍ കാഴ്ചവെക്കുന്നത്. 16 റണ്‍സാണ് ധവാന്‍ മൂന്ന് കളികളിലായി നേടിയിരിക്കുന്നത്. ബാംഗ്ലൂരിനെതിരെ 9 പന്തില്‍ 8, കൊല്‍ക്കത്തയ്‌ക്കെതിരെ 7 പന്തില്‍ 6, മുംബൈയ്‌ക്കെതിരെ 4 പന്തില്‍ 2. അതേസമയം ഗംഭീറാകട്ടെ 3 ഇന്നിംഗ്‌സുകളിലായി 192 റണ്‍സടിച്ച് ഓറഞ്ച് ക്യാപ്പിന് ഉടമയാണ്. ആളുകള്‍ ശിഖര്‍ ധവാനെ ട്രോളുന്നതില്‍ അത്ഭുതമുണ്ടോ.. കാണൂ ട്രോളുകള്‍.

കോലിയുടെ അവസ്ഥ
ധവാനെ വെച്ച് പണിയെടുത്ത് വാര്‍ണറുടെ നടുവ് പോയത്രെ, അപ്പോ ലോകകപ്പിലെ കോലിയുടെ അവസ്ഥ ആലോചിച്ചേ

ദേ വന്നു ധാ പോയി
കോടീശ്വരനില്‍ സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗായ ദേ വന്നു ധാ പോയി എന്ന് മാറ്റി ഇപ്പോള്‍ ശിഖര്‍ ധവാന്‍ എന്നാണേ്രത പറയുന്നത്

പണ്ട് നമ്മളും ഇങ്ങനെ തന്നെ
അമ്മയോട് പിണങ്ങി വീട് വിട്ടുപോകുന്ന പിള്ളേരെപ്പോലെയാണത്രേ ധവാന്‍

സെലക്ടര്‍മാര്‍ കാണുന്നുണ്ടോ
16 റണ്‍സാണ് ധവാന്‍ മൂന്ന് കളികളിലായി നേടിയിരിക്കുന്നത്. സെലക്ടര്‍മാര്‍ കാണുന്നുണ്ടോ

രോഹിതും കൂട്ടുണ്ട്
തട്ടിയും മുട്ടിയും 5 റണ്‍സെടുത്ത രോഹിത് ശര്‍മയും ധവാന് കൂട്ടുണ്ട്

വലിയ ദുരന്തം
ഇതിലും വലിയ ദുരന്തം സ്വപ്‌നങ്ങളില്‍ പോലുമില്ലത്രെ

ചങ്ക് ബ്രോസ്
രോഹിത് 5ല്‍ കേറി ധവാന്‍ 2 ല്‍ കേറി. ചങ്ക് ബ്രോസ് തന്നെ

സൈലന്റ് ട്രോള്‍
ട്രോള്‍ ക്രിക്കറ്റ് മലയാളത്തിന്റെ സൈലന്റ് ട്രോള്‍ നോക്കൂ

ഗെയ്ല്‍ ഒറ്റപ്പെട്ടേനെ
ധവാന്‍ ഇന്നെങ്കിലും ഫോമായിരുന്നെങ്കില്‍ ഗെയ്ല്‍ ഒറ്റപ്പെട്ടുപോയേനെ.

ഗംഭീര്‍ ഫോമാണോ
ലോകകപ്പിന് മുമ്പ് ഗംഭീറിന്റെ സ്‌കോര്‍ ഇതായിരുന്നത്രെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications