Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാണ് കോലി ഇല്ലാത്ത ടീം ഇന്ത്യ, രോഹിത് ശർമയെ പൊളിച്ചടുക്കി ട്രോളുകൾ! പാണ്ഡ്യയ്ക്കും പൂരം ട്രോളുകൾ!!

20 ഓവറിൽ 29ന് 7 വിക്കറ്റ്, ആകെ 112 ഓളൗട്ട്.. ഇന്നലെ തോറ്റ് തുന്നം പാടിക്കൊണ്ടിരുന്ന ശ്രീലങ്കയോട് നാണംകെട്ട തോൽവി - ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയുടെ അരങ്ങേറ്റം ഒരു ദുരന്തമായിപ്പോയി എന്നാരെങ്കിലും പറഞ്ഞാൽ സമ്മതിക്കാതെ തരമില്ല. തോറ്റതല്ല തോറ്റ രീതിയിലാണ് ക്രിക്കറ്റ് ആരാധകരുടെ നെഞ്ച് തകർക്കുന്നത്.

വിരാട് കോലിയില്ലാത്ത ഇന്ത്യ ഇത്രയേ ഉള്ളൂ എന്ന് ഒരു കൂട്ടർ പറയുന്നു. മറ്റൊരു കൂട്ടർ പറയുന്നത് ഐ പി എല്ലിലെ പോലെയല്ല അന്താരാഷ്ട്ര തലത്തിലെ ക്യാപ്റ്റൻസി എന്ന് രോഹിത് ശർമയ്ക്ക് മനസിലായി എന്നാണ്. മറ്റ് ചിലർ ഹർദീക് പാണ്ഡ്യയെയും ശിഖർ ധവാനെയും ട്രോളുന്നു. എന്തായാലും ശ്രീലങ്കയോട് തോറ്റ് നാണംകെട്ട ഇന്ത്യൻ ടീമിനും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ട്രോള് കൊണ്ട് ആറാട്ടാണ്...

ഇതാണ് സ്ഥിതി

ഇതാണ് സ്ഥിതി

വെറുതെ പന്ത് പാഴാക്കിക്കളഞ്ഞ് ക്രീസിൽ നിന്ന ചാഹലിന് വരെ കയ്യടി കിട്ടി എന്നറിഞ്ഞാൽ ഊഹിക്കാമല്ലോ ഇന്ത്യൻ ബാറ്റിംഗിന്റെ സ്ഥിതി.

ഇതും തലയിലാകുമോ

ഇതും തലയിലാകുമോ

ഇനി കളിക്കാത്ത കോലിയുടെ തലയിൽ ഈ പരാജയഭാരം കൂടി ഹേറ്റേഴ്സ് വെച്ച് കെട്ടി കൊടുക്കുമോ

ഇല്ലാതെ പറ്റില്ല

ഇല്ലാതെ പറ്റില്ല

അനുഷ്കയ്ക്ക് മാത്രമല്ല ഇന്ത്യൻ ടീമിനും വിരാട് കോലി ഇല്ലാതെ പറ്റില്ല ഇതാണ് ഇപ്പോഴത്തെ സ്ഥിതി.

എന്താ കഥ

എന്താ കഥ

20 ഓവറിൽ 29ന് 7 വിക്കറ്റ് - ഇതിപ്പോ എന്താ കഥ. കളി കണ്ട ആരായാലും ഇത് തന്നെ ചോദിച്ചുപോകും.

അടിക്കത്തേയില്ല

അടിക്കത്തേയില്ല

ഞാൻ ലീവിന് പോകുവാ ടീമിനെ നന്നായി നോക്കിക്കോണം എന്ന് പറഞ്ഞ് രോഹിതിന് കൊടുത്തിട്ട് പോകുന്ന കോലി

ഇനി ഇല്ല കേട്ടോ

ഇനി ഇല്ല കേട്ടോ

കളി ജയിച്ച ശ്രീലങ്ക ആഘോഷിക്കുന്നതൊക്കെ കൊള്ളാം പക്ഷേ ഇത് അവസാനത്തേത് ആയിരിക്കും

ഐപിഎൽ മതി

ഐപിഎൽ മതി

ഇക്കാര്യത്തിൽ രോഹിത് ശർമ ഫാൻസിനും രോഹിത് ശർമയ്ക്കും ഒരേ അഭിപ്രായം ആണ്. ഐ പി എൽ മതി.

അതാണല്ലോ ശീലം

അതാണല്ലോ ശീലം

ഇന്നലെ ഉപുൽ തരംഗയെ നോ ബോളിൽ ഔട്ടാക്കിയ ജസ്പ്രീത് ഭുമ്ര. ഇയാൾക്കിതൊരു ശീലമാണ്.

വേറെ വല്ല പണിയും

വേറെ വല്ല പണിയും

അതേയ് ക്യാപ്റ്റൻ രോഹിത് ശര്‍മേ.. പോയി വേറെ വല്ല പണിയും നോക്ക് കേട്ടോ...

ഇന്ന് ഖേദിക്കുന്നു

ഇന്ന് ഖേദിക്കുന്നു

കോലി സെഞ്ചുറി അടിച്ചപ്പോ ഫ്ലാറ്റ് വിക്കറ്റ് എന്ന് പറഞ്ഞവർ ഇന്ന് ഖേദിക്കുകയാണ്.

മൂന്നെണ്ണം മാത്രമേ ഉള്ളോ

മൂന്നെണ്ണം മാത്രമേ ഉള്ളോ

അയ്യോ മൂന്ന് കളി മാത്രമേ ഉള്ളോ. രോഹിത് ആർമി ഫോമിലാകാൻ തന്നെ 5 കളി എടുക്കും.

ഇതാ പിടി രക്തം

ഇതാ പിടി രക്തം

ഇന്നാ ഇന്ത്യൻ ടീമിന്റെ രക്തം ഇതാ പിടി. ശ്രീലങ്കൻ ക്യാപ്റ്റൻ തിസാര പെരേര.

ഇല്ല ഇപ്പോ വരും

ഇല്ല ഇപ്പോ വരും

കോലിയില്ലാഞ്ഞിട്ടാണ് ഇന്ത്യൻ ടീം തകർന്നത് എന്ന തള്ള് വന്നോ.. ഇല്ല ഇപ്പോ വരും.

ആരും ശ്രദ്ധിക്കില്ല

ആരും ശ്രദ്ധിക്കില്ല

ഇതൊന്നും ആരും ശ്രദ്ധിക്കില്ല എന്നുറപ്പാണ് ക്യാപ്റ്റൻ രോഹിത് ശര്‍മേ.. ഇതാ ഈ ഉദാഹരണം നോക്കിയേ

സന്തോഷമോ ഞങ്ങൾക്കോ

സന്തോഷമോ ഞങ്ങൾക്കോ

ഇന്ത്യ കളി തോറ്റതിന് വിരാട് കോലി ഫാൻസിന് ഭയങ്കര സന്തോഷമാണെന്നാണ് രോഹിത് ഫാൻസ് പറയുന്നത്

പാവം കോലി

പാവം കോലി

താന്‍ ഇത്ര കാലം ജയിപ്പിച്ചുകൊണ്ടിരുന്ന ടീമാണ് ശ്രീലങ്കയോട് പോലും തോറ്റ് ഇരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ കോലി.

ഇതാണ് സ്ഥിതി

ഇതാണ് സ്ഥിതി

ഇന്ത്യൻ ക്രിക്കറ്റ് ടീം വിത്ത് കോലി. ഇന്ത്യൻ ക്രിക്കറ്റ് ടീം വിത്ത് ഔട്ട് കോലി - ഇതാണ് നിലവിലെ സ്ഥിതി.

കാർത്തിക്കിന്റെ ക്ലാസ് ബാറ്റിംഗ്

കാർത്തിക്കിന്റെ ക്ലാസ് ബാറ്റിംഗ്

18 പന്തിൽ 0 റൺസ്. ഇതാണോ ചേട്ടാ ക്ലാസ് ബാറ്റിംഗ്. ആഹാ വിക്കറ്റും പോയി. അടിപൊളി.

ഇതേതാ കുട്ടിച്ചാത്തൻ

ഇതേതാ കുട്ടിച്ചാത്തൻ

മധ്യനിരയിൽ താനില്ലാത്തത് കൊണ്ടാണ് ടീമിന് ഈ സ്ഥിതി വന്നതെന്ന് കേദാർ ജാദവ്

ആഗ്രഹിച്ചിരുന്നോ

ആഗ്രഹിച്ചിരുന്നോ

ഇന്ത്യ എട്ട് നിലയിൽ പൊട്ടി കാണണമെന്ന് ആഗ്രഹിച്ചത് ഈ ട്രോളന്മാർ മാത്രമാണോ

കല്യാണം മാറ്റണോ

കല്യാണം മാറ്റണോ

ഈശ്വരാ ഇനി കല്യാണം മാറ്റിവെക്കേണ്ടിവരുമോ.. മീനവിയൽ വിരാട് കോലി.

ഇതാ കളി ഇല്ല

ഇതാ കളി ഇല്ല

രോഹിത്തേ ഇത് നിന്‍റെ ഐ പി എൽ അല്ല കേട്ടോ. ഇന്റർനാഷണൽ മത്സരം ആണ്.

നീ ഓൾറൗണ്ടർ

നീ ഓൾറൗണ്ടർ

നീ മികച്ച ഓള്‍റൗണ്ടറും മാച്ച് ഫിനിഷറും ഇല്ലേ.. പാവം ഹർദീക് പാണ്ഡ്യയ്ക്കുമുണ്ട് ട്രോൾ.

Story first published: Monday, December 11, 2017, 13:10 [IST]
Other articles published on Dec 11, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+