Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ തുഴച്ചിൽ വീണ്ടും.. 114 പന്തിൽ 54.. കളിയും തോറ്റു.. തിത്തിത്താരാ തിത്തെയ് ട്രോളുകൾ!!!

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനം തുഴഞ്ഞ് തോൽപ്പിച്ച മുൻ ക്യാപ്റ്റൻ എം എസ് ധോണിക്ക് ട്രോൾ. ജയിക്കാൻ 18 പന്തിൽ 19 റൺസ് മാത്രം മതിയായിരുന്ന ഇന്ത്യ 11 റൺസിനാണ് വെസ്റ്റ് ഇൻഡീസിനോട് തോറ്റത്. കളിയിൽ ബെസ്റ്റ് ഫിനിഷർ എം എസ് ധോണിയുടെ സംഭാവന 114 പന്തിൽ 54 റൺസായിരുന്നു.

എന്നാൽ വിരാട് കോലി അടക്കമുള്ള മുൻനിരക്കാർ പരാജയമായപ്പോൾ ധോണി നടത്തിയ പ്രതിരോധമാണ് ഇന്ത്യയെ ഇത്രയെങ്കിലും അടുത്തെത്തിച്ചത് എന്നതാണ് യാഥാർഥ്യം. ചിലർ ധോണിയെ ട്രോളുമ്പോൾ ചിലർ ബാറ്റിംഗ് ട്രാക്കിൽ മാത്രം റൺസടിക്കുന്ന കോലിയെ ആണ് ട്രോളുന്നത്. കാണാം കുറേക്കാലത്തിന് ശേഷം വീണ്ടും ധോണിയുടെ തിത്തിത്താരാ തിത്തെയ് ട്രോളുകൾ...

ട്രോളുന്നവരുടെ ശ്രദ്ധയ്ക്ക്

ട്രോളുന്നവരുടെ ശ്രദ്ധയ്ക്ക്

ധോണിയെ ട്രോളുന്നവർ ഇതൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ധോണിയുടെ തുഴച്ചിൽ കൂടി ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ ടീം ഇന്നലെ 150 പോലും എത്തില്ലായിരുന്നു എന്ന കാര്യം.

ഫിനിഷിങ് ആണ്

ഫിനിഷിങ് ആണ്

തുഴച്ചിൽ നല്ലായിരുക്ക്.. അയ്യോ അത് തുഴച്ചിൽ അല്ല ഫിനിഷിങ്.. ഓ ഫിനിഷിങ്

പൊങ്കാല കൃത്യം

പൊങ്കാല കൃത്യം

പണ്ട് കളി തോൽക്കുന്നതിന് ഇപ്പോൾ തുഴയുന്നതിന്.. ക്യാപ്റ്റൻസി വിട്ടിട്ടും ധോണിക്ക് ട്രോളിന് കുറവൊന്നും ഇല്ലല്ലോ

സ്റ്റംപിന് എറിയരുത്

സ്റ്റംപിന് എറിയരുത്

ധോണി നമുക്ക് പല അവസരവും തരും. ഔട്ടാക്കരുത്. അബദ്ധത്തിൽ പോലും സ്റ്റംപിന് നേരെ എറിയരുത്.. - എതിർക്യാപ്റ്റന്റെ പ്ലാനിങ്

പോയി ഫിനിഷ് ചെയ്യ്

പോയി ഫിനിഷ് ചെയ്യ്

18 പന്തിൽ 19 റൺസ് മതി പോയി ഫിനിഷ് ചെയ്തിട്ട് വാ.. കളി 11 റൺസിന് തോറ്റു

തിത്തിത്താരോ തിത്തെയ്

തിത്തിത്താരോ തിത്തെയ്

അണ്ണന്റെ കളി തുടങ്ങി.. തക തിന്താനാ.. തിത്തിത്താരോ തിത്തെയ്...

ഇതല്ലേ സംഭവിച്ചത്

ഇതല്ലേ സംഭവിച്ചത്

വലിയ മാർജിനിൽ തോൽക്കാൻ പോകുന്ന ഇന്ത്യയുടെ പരാജയം ചെറിയ മാർജിനിൽ ഒതുക്കിയത് ധോണിയല്ലേ

ഇന്ത്യൻ ഫാൻ

ഇന്ത്യൻ ഫാൻ

നട്ടെല്ലുള്ള ഇന്ത്യൻ ഫാന്‍സ് ആരും ധോണിയെ ട്രോളില്ല പോലും. ആരാ പറയുന്നത് എന്നറിയാമോ ധോണി ഫാൻസ്

അറിയാമായിരുന്നു

അറിയാമായിരുന്നു

എനിക്കറിയാമായിരുന്നു നീ ഞങ്ങളെ ജയിപ്പിക്കുമെന്ന്.. ധോണിയും ഹോള്‍ഡറും

ദൈവമേ ദൈവമേ

ദൈവമേ ദൈവമേ

ശരിക്കുള്ള വെസ്റ്റ് ഇൻഡീസ് ടീം ഇപ്പോൾ കളിക്കുന്നത് പോലും എന്നറിയുന്ന കോലി

കോലിക്കും ട്രോൾ

കോലിക്കും ട്രോൾ

സ്വിങ് ബൗൺസ് വേണ്ട്രാ.. സ്പിൻ ടേൺ വേണ്ട്രാ.. ബാറ്റിംഗ് പിച്ചോ ദാ വരുന്നു...

ടെസ്റ്റിലും നീലജേഴ്സി

ടെസ്റ്റിലും നീലജേഴ്സി

ഇവൻ ടെസ്റ്റിലും നീലജേഴ്സിയിട്ട് കളിക്കാൻ തുടങ്ങിയോ.. ധോണിയുടെ ബാറ്റിംഗ് കാണുന്ന ദ്രാവിഡ്

കോലി ഇങ്ങനെയാണ്

കോലി ഇങ്ങനെയാണ്

ക്യാപ്റ്റൻസിയും ബാറ്റിംഗും ഒന്നിച്ച് കൈകാര്യം ചെയ്യാൻ കോലിയെ കഴിഞ്ഞിട്ടേ വേറെ ആളുളളൂ

70 ബോളുകൾ

70 ബോളുകൾ

കൂടെ കളിച്ചവർ എന്തുകൊണ്ട് ഫിനിഷ് ചെയ്തില്ല എന്നാണ് ചോദ്യം. പക്ഷേ ധോണി വെറുതെ കളഞ്ഞ പന്തുകളോ.. 70.

നീ സൂപ്പറാ

നീ സൂപ്പറാ

കോലിയുടെയും കാർത്തികിന്റെയും ധോണിയുടെയും കളി വെച്ച് നോക്കിയാൽ രഹാനെ സൂപ്പറാ

ഡോട്ട് ബോളല്ലേ

ഡോട്ട് ബോളല്ലേ

ശരിക്കും ധോണി 44 പന്തിൽ 54 റൺസല്ലേ അടിച്ചത് ബാക്കി പന്തുകൾ ഡോട്ട് ബോൾ ആയിരുന്നില്ലേ..

Story first published: Monday, July 3, 2017, 13:25 [IST]
Other articles published on Jul 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+